Kur'an-ı Kerim meal tercümesi - Malibar Dili Tercüme - Abdul Hamid Haydar ve Kenhi Muhammad

external-link copy
21 : 59

لَوْ اَنْزَلْنَا هٰذَا الْقُرْاٰنَ عَلٰی جَبَلٍ لَّرَاَیْتَهٗ خَاشِعًا مُّتَصَدِّعًا مِّنْ خَشْیَةِ اللّٰهِ ؕ— وَتِلْكَ الْاَمْثَالُ نَضْرِبُهَا لِلنَّاسِ لَعَلَّهُمْ یَتَفَكَّرُوْنَ ۟

ഈ ഖുര്‍ആനിനെ നാം ഒരു പര്‍വ്വതത്തിന്മേല്‍ അവതരിപ്പിച്ചിരുന്നുവെങ്കില്‍ അത് (പര്‍വ്വതം) വിനീതമാകുന്നതും അല്ലാഹുവെപ്പറ്റിയുള്ള ഭയത്താല്‍ പൊട്ടിപ്പിളരുന്നതും നിനക്കു കാണാമായിരുന്നു.(7) ആ ഉദാഹരണങ്ങള്‍ നാം ജനങ്ങള്‍ക്ക് വേണ്ടി വിവരിക്കുന്നു. അവര്‍ ചിന്തിക്കുവാന്‍ വേണ്ടി. info

7) അല്ലാഹുവിന്റെ വചനം നേരിട്ട് (ഒരു മാധ്യമവും കൂടാതെ) അവതരിക്കുകയെന്നത് നമുക്ക് ഊഹിക്കാന്‍ പറ്റാത്തവിധം ശക്തമായ ഒരു മഹാസംഭവമായിരിക്കുമെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. അല്ലാഹുവിന്റെ മഹത്വം ഒരു പര്‍വതത്തിനുമുമ്പില്‍ പ്രത്യക്ഷമായപ്പോള്‍ അത് പൊട്ടിപ്പൊടിഞ്ഞുപോയ കാര്യം 7:143ല്‍ പ്രസ്താവിച്ചിട്ടുണ്ട്.

التفاسير: