12) ഭൂമിയിലെ ധാതുലവണങ്ങളാണ് സര്‍വശക്തനായ സ്രഷ്ടാവിന്റെ ഹിതപ്രകാരം ബുദ്ധിജീവിയായ മനുഷ്യന്‍ എന്ന മഹാവിസ്മയമായി, മനുഷ്യന്റെ അതിസൂക്ഷ്മമായ കോടാനുകോടി കോശങ്ങളായി രൂപപ്പെടുന്നത്.
13) ഒരു ബീജവും ഒരു അണ്ഡവുമായി ചേര്‍ന്ന് ഗര്‍ഭാശയത്തില്‍ വെച്ച് ലക്ഷണമൊത്ത ഒരു മനുഷ്യക്കുഞ്ഞായി മാറുന്ന പ്രക്രിയയില്‍ സോദ്ദേശമായ ഒരു പങ്കും ആരും വഹിക്കുന്നില്ല; അല്ലാഹുവല്ലാതെ. അവന്റെ പൂര്‍ണമായ അറിവും കഴിവും കൊണ്ട് മാത്രമാണ് ഭ്രൂണത്തിന്റെ വ്യവസ്ഥാപിതമായ വളര്‍ച്ച നടക്കുന്നത്