Kur'an-ı Kerim meal tercümesi - Malibar Dili Tercüme - Abdul Hamid Haydar ve Kenhi Muhammad

കൗഥർ

external-link copy
1 : 108

اِنَّاۤ اَعْطَیْنٰكَ الْكَوْثَرَ ۟ؕ

തീര്‍ച്ചയായും നിനക്ക് നാം ധാരാളം നേട്ടം നല്‍കിയിരിക്കുന്നു. info
التفاسير:

external-link copy
2 : 108

فَصَلِّ لِرَبِّكَ وَانْحَرْ ۟ؕ

ആകയാല്‍ നീ നിന്‍റെ രക്ഷിതാവിന് വേണ്ടി നമസ്കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. info
التفاسير:

external-link copy
3 : 108

اِنَّ شَانِئَكَ هُوَ الْاَبْتَرُ ۟۠

തീര്‍ച്ചയായും നിന്നോട് വിദ്വേഷം വെച്ചു പുലര്‍ത്തുന്നവന്‍ തന്നെയാകുന്നു വാലറ്റവന്‍ (ഭാവിയില്ലാത്തവന്‍).(1) info

1) മുഹമ്മദ് നബി(ﷺ)യുടെ ആൺമക്കൾ മൂന്നുപേരും പ്രായപൂർത്തിയെത്തും മുൻപ് തന്നെ മരണപ്പെട്ടിരുന്നു. നബി(ﷺ)ക്ക് ആണ്‍മക്കളില്ലാത്തതിന്റെ പേരില്‍ ശത്രുക്കള്‍ അദ്ദേഹത്തെ 'അബ്തര്‍' (വാലറ്റവന്‍) അഥവാ പിന്‍ഗാമിയില്ലാത്തവന്‍ എന്നു വിളിച്ച് അപഹസിക്കാറുണ്ടായിരുന്നു. ഇതിനെ ഖണ്ഡിച്ചുകൊണ്ട് നബി(ﷺ)യോട് വിദ്വേഷം പുലര്‍ത്തുന്നവന്‍ തന്നെയാണ് 'അബ്തര്‍' അഥവാ ഭാവി നഷ്ടപ്പെട്ടവന്‍ എന്ന് അല്ലാഹു ഉണര്‍ത്തുന്നു.

التفاسير: