Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam.

numero y'urupapuro:close

external-link copy
69 : 9

كَالَّذِیْنَ مِنْ قَبْلِكُمْ كَانُوْۤا اَشَدَّ مِنْكُمْ قُوَّةً وَّاَكْثَرَ اَمْوَالًا وَّاَوْلَادًا ؕ— فَاسْتَمْتَعُوْا بِخَلَاقِهِمْ فَاسْتَمْتَعْتُمْ بِخَلَاقِكُمْ كَمَا اسْتَمْتَعَ الَّذِیْنَ مِنْ قَبْلِكُمْ بِخَلَاقِهِمْ وَخُضْتُمْ كَالَّذِیْ خَاضُوْا ؕ— اُولٰٓىِٕكَ حَبِطَتْ اَعْمَالُهُمْ فِی الدُّنْیَا وَالْاٰخِرَةِ ۚ— وَاُولٰٓىِٕكَ هُمُ الْخٰسِرُوْنَ ۟

കപടവിശ്വാസികളുടെ സമൂഹമേ! നിങ്ങൾക്ക് മുൻപ് (അല്ലാഹുവിനെയും റസൂലിനെയും) നിഷേധിച്ചു തള്ളിയ സമൂഹങ്ങളെ പോലെ തന്നെയാകുന്നു നിഷേധത്തിൻ്റെയും പരിഹാസത്തിൻ്റെയും കാര്യത്തിൽ നിങ്ങളും. അവർ നിങ്ങളെക്കാൾ ശക്തിയും, സമ്പത്തും സന്താനവും ഉള്ളവരായിരുന്നു. ഐഹികജീവിതത്തിൽ അവർക്ക് നിർണ്ണയിക്കപ്പെട്ട സുഖാനുഭവങ്ങൾ കൊണ്ട് അവർ സുഖിച്ചു കഴിഞ്ഞു. കപടവിശ്വാസികളേ! മുൻപുള്ളവർ അവർക്ക് ലഭിച്ച വിഹിതം കൊണ്ട് സുഖിച്ചതു പോലെ, നിങ്ങൾക്ക് വിധിക്കപ്പെട്ട സുഖാനുഭവങ്ങൾ കൊണ്ട് നിങ്ങളും സുഖിക്കുന്നു. മുൻപുള്ളവർ (അല്ലാഹുവിനെ) നിഷേധിക്കുകയും തങ്ങളുടെ നബിമാരെ ആക്ഷേപിക്കുകയും ചെയ്യുന്നതിൽ മുഴുകിയത് പോലെ സത്യത്തെ നിഷേധിക്കുകയും, നബി (ﷺ) യെ ആക്ഷേപിക്കുകയും ചെയ്യുന്നതിൽ നിങ്ങളും മുഴുകിയിരിക്കുന്നു. ഈ പറയപ്പെട്ട ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ ഉള്ളവർ; (അല്ലാഹുവിനെ) അവർ നിഷേധിച്ചതിനാൽ അക്കൂട്ടരുടെ പ്രവർത്തനങ്ങൾ അല്ലാഹുവിങ്കൽ നിഷ്ഫലമായിരിക്കുന്നു. സ്വയം നാശത്തിലേക്ക് നയിച്ചു കൊണ്ട് തങ്ങളെ തന്നെ നഷ്ടക്കാരാക്കിയവർ അക്കൂട്ടരാകുന്നു. info
التفاسير:

external-link copy
70 : 9

اَلَمْ یَاْتِهِمْ نَبَاُ الَّذِیْنَ مِنْ قَبْلِهِمْ قَوْمِ نُوْحٍ وَّعَادٍ وَّثَمُوْدَ ۙ۬— وَقَوْمِ اِبْرٰهِیْمَ وَاَصْحٰبِ مَدْیَنَ وَالْمُؤْتَفِكٰتِ ؕ— اَتَتْهُمْ رُسُلُهُمْ بِالْبَیِّنٰتِ ۚ— فَمَا كَانَ اللّٰهُ لِیَظْلِمَهُمْ وَلٰكِنْ كَانُوْۤا اَنْفُسَهُمْ یَظْلِمُوْنَ ۟

മുൻകഴിഞ്ഞ നിഷേധികളായ ജനതകളുടെ വൃത്താന്തവും, അവരുടെ കാര്യത്തിൽ നടപ്പിലാക്കപ്പെട്ട ശിക്ഷയെക്കുറിച്ചും ഇക്കൂട്ടർ അറിഞ്ഞിട്ടില്ലേ?! നൂഹിൻ്റെ ജനതയും, ഹൂദിൻ്റെ ജനതയും, സ്വാലിഹിൻ്റെ ജനതയും, മദ്യൻകാരും, ലൂത്വിൻ്റെ നാട്ടുകാരുമെല്ലാം; അവരിലേക്കെല്ലാം അവരുടെ ദൂതന്മാർ വ്യക്തമായ തെളിവുകളും സുശക്തമായ പ്രമാണങ്ങളുമായി വന്നെത്തുകയുണ്ടായി. അല്ലാഹു അവരോടൊന്നും അനീതി പ്രവർത്തിച്ചിട്ടില്ല; അവർക്കെല്ലാം അല്ലാഹുവിൻ്റെ ദൂതന്മാർ താക്കീത് നൽകിയിട്ടുണ്ട്. അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തു കൊണ്ട് അവർ സ്വദേഹങ്ങളോട് തന്നെ അതിക്രമം പ്രവർത്തിക്കുകയാണുണ്ടായത്. info
التفاسير:

external-link copy
71 : 9

وَالْمُؤْمِنُوْنَ وَالْمُؤْمِنٰتُ بَعْضُهُمْ اَوْلِیَآءُ بَعْضٍ ۘ— یَاْمُرُوْنَ بِالْمَعْرُوْفِ وَیَنْهَوْنَ عَنِ الْمُنْكَرِ وَیُقِیْمُوْنَ الصَّلٰوةَ وَیُؤْتُوْنَ الزَّكٰوةَ وَیُطِیْعُوْنَ اللّٰهَ وَرَسُوْلَهٗ ؕ— اُولٰٓىِٕكَ سَیَرْحَمُهُمُ اللّٰهُ ؕ— اِنَّ اللّٰهَ عَزِیْزٌ حَكِیْمٌ ۟

(അല്ലാഹുവിൽ വിശ്വസിച്ച) വിശ്വാസികളും വിശ്വാസിനികളും അന്യോന്യം സഹായിക്കുന്നവരും പിന്തുണക്കുന്നവരുമാകുന്നു. കാരണം, (അല്ലാഹുവിലും അവൻ്റെ റസൂലിലും ഇസ്ലാം ദീനിലുമുള്ള) വിശ്വാസം അവരെ ഒരുമിപ്പിക്കുന്നു. (അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന) തൗഹീദും നിസ്കാരവും പോലെ അല്ലാഹുവിന് തൃപ്തികരമായ എല്ലാതരം നന്മകളും അവർ കൽപ്പിക്കുന്നു. (അല്ലാഹുവിലുള്ള) നിഷേധവും പലിശയും പോലുള്ള, അല്ലാഹുവിന് കോപമുണ്ടാക്കുന്നതായ എല്ലാ തിന്മയിൽ നിന്നും അവർ വിലക്കുകയും ചെയ്യുന്നു. നിസ്കാരം അതിൻ്റെ പൂർണ്ണ രൂപത്തിൽ അവർ നിർവ്വഹിക്കുകയും, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും അവർ അനുസരിക്കുകയും ചെയ്യുന്നു. സ്തുത്യർഹമായ ഈ സ്വഭാവവിശേഷണങ്ങൾ പുലർത്തുന്ന ഇവരെ അല്ലാഹു അവൻ്റെ കാരുണ്യത്തിൽ ഉൾപ്പെടുത്തുന്നതാണ്. തീർച്ചയായും അല്ലാഹു മഹാപ്രതാപിയാകുന്നു; ഒരാൾക്കും അവനെ പരാജയപ്പെടുത്തുക സാധ്യമല്ല. തൻ്റെ സൃഷ്ടിപ്പിലും നിയന്ത്രണത്തിലും മതനിയമങ്ങളിലും ഏറ്റവും യുക്തമായത് നിശ്ചയിക്കുന്നവനുമാകുന്നു അവൻ. info
التفاسير:

external-link copy
72 : 9

وَعَدَ اللّٰهُ الْمُؤْمِنِیْنَ وَالْمُؤْمِنٰتِ جَنّٰتٍ تَجْرِیْ مِنْ تَحْتِهَا الْاَنْهٰرُ خٰلِدِیْنَ فِیْهَا وَمَسٰكِنَ طَیِّبَةً فِیْ جَنّٰتِ عَدْنٍ ؕ— وَرِضْوَانٌ مِّنَ اللّٰهِ اَكْبَرُ ؕ— ذٰلِكَ هُوَ الْفَوْزُ الْعَظِیْمُ ۟۠

അല്ലാഹുവിൽ വിശ്വസിച്ച മുഅ്മിനുകൾക്കും മുഅ്മിനുകളായ സ്ത്രീകൾക്കും അവരെ സ്വർഗത്തിൽ പ്രവേശിപ്പിക്കാമെന്ന് അല്ലാഹു വാഗ്ദാനം നൽകിയിരിക്കുന്നു. അതിലെ കൊട്ടാരങ്ങളുടെ താഴ്ഭാഗത്തു കൂടെ അരുവികൾ ഒഴുകുന്നു; അവരതിൽ എന്നെന്നും കഴിഞ്ഞു കൂടുന്നവരായിരിക്കും. അവരവിടെ മരിക്കുകയോ, അതിൽ അവരുടെ അനുഗ്രഹങ്ങൾ അവസാനിക്കുകയോ ഇല്ല. സ്ഥിരവാസത്തിൻ്റെ സ്വർഗത്തോപ്പുകളിലെ വിശിഷ്ടമായ പാർപ്പിടങ്ങളിൽ അവരെ പ്രവേശിപ്പിക്കാമെന്നും അല്ലാഹു അവരോട് വാഗ്ദാനം ചെയ്തിരിക്കുന്നു. അവർക്ക് മേൽ അല്ലാഹു വർഷിക്കുന്ന അവൻ്റെ തൃപ്തിയാകുന്നു അതിനെക്കാളെല്ലാം വലുത്. മറ്റേതൊരു വിജയവും കൊണ്ട് താരതമ്യപ്പെടുത്താനാകാത്ത മഹത്തരമായ വിജയമാകുന്നു ഈ പറയപ്പെട്ട പ്രതിഫലം. info
التفاسير:
Inyungu dukura muri ayat kuri Uru rupapuro:
• سبب العذاب للكفار والمنافقين واحد في كل العصور، وهو إيثار الدّنيا على الآخرة والاستمتاع بها، وتكذيب الأنبياء والمكر والخديعة والغدر بهم.
• അല്ലാഹുവിനെ നിഷേധിച്ചവർക്കും കപടവിശ്വാസികൾക്കും ലഭിക്കുന്ന ശിക്ഷയുടെ കാരണം എല്ലാ കാലഘട്ടത്തിലും ഒന്ന് തന്നെയാകുന്നു. പരലോകത്തെക്കാൾ ഇഹലോകത്തിന് പ്രാധാന്യം നൽകുകയും, ഐഹികസുഖങ്ങളിൽ അഭിരമിക്കുകയും, നബിമാരെ നിഷേധിക്കുകയും, അവർക്കെതിരെ തന്ത്രം മെനയുകയും, അവരെ ചതിക്കുകയും വഞ്ചിക്കുകയും ചെയ്യുക എന്നതാകുന്നു അത്. info

• إهلاك الأمم والأقوام الغابرة بسبب كفرهم وتكذيبهم الأنبياء فيه عظة وعبرة للمعتبر من العقلاء.
• (അല്ലാഹുവിനെ) നിഷേധിച്ചതിൻ്റെയും നബിമാരെ കളവാക്കിയതിൻ്റെയും ഫലമായി മുൻകഴിഞ്ഞ സമൂഹങ്ങളെയും ജനതകളെയും അല്ലാഹു നശിപ്പിച്ചതിൽ ചിന്തിക്കുന്ന ബുദ്ധിമാന്മാർക്ക് ഗുണപാഠങ്ങളും ഓർമ്മപ്പെടുത്തലുമുണ്ട്. info

• أهل الإيمان رجالًا ونساء أمة واحدة مترابطة متعاونة متناصرة، قلوبهم متحدة في التوادّ والتحابّ والتعاطف.
• അല്ലാഹുവിൽ വിശ്വസിച്ച പുരുഷന്മാരും സ്ത്രീകളും ചേർന്നു നിലകൊള്ളുകയും പരസ്പരം സഹായിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഒരൊറ്റ സമൂഹമാകുന്നു. അവരുടെ ഹൃദയങ്ങൾ പരസ്പര സ്നേഹത്തിലും അടുപ്പത്തിലും ഇഷ്ടത്തിലും ഒന്നായിത്തീർന്നിരിക്കുന്നു. info

• رضا رب الأرض والسماوات أكبر من نعيم الجنات؛ لأن السعادة الروحانية أفضل من الجسمانية.
• ആകാശഭൂമികളുടെ റബ്ബിൻ്റെ തൃപ്തിയാകുന്നു സ്വർഗീയാരാമങ്ങളിലെ അനുഗ്രഹങ്ങളെക്കാൾ വലുത്. കാരണം, ശാരീരിക സുഖാനുഗ്രഹങ്ങളെക്കാൾ മഹത്തരം ആത്മീയമായ സൗഭാഗ്യം തന്നെയാണ്. info