Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam.

external-link copy
8 : 48

اِنَّاۤ اَرْسَلْنٰكَ شَاهِدًا وَّمُبَشِّرًا وَّنَذِیْرًا ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! അന്ത്യനാളിൽ താങ്കളുടെ സമൂഹത്തിൻ്റെ വിഷയത്തിൽ സാക്ഷി ആയാണ് അങ്ങയെ നാം അയച്ചിരിക്കുന്നത്. (ഇസ്ലാമിൽ) വിശ്വസിച്ചവർക്ക് അല്ലാഹു ഇഹലോകത്ത് വാഗ്ദാനം ചെയ്തിരിക്കുന്ന സഹായവും വിജയവും, പരലോകത്ത് അവർക്കായി ഒരുക്കി വെച്ചിട്ടുള്ള സുഖാനുഗ്രഹങ്ങളും സന്തോഷവാർത്ത അറിയിക്കുന്നവരു (മാണ് താങ്കൾ). (ഇസ്ലാമിനെ) നിഷേധിച്ചവർക്ക് വിശ്വാസികളുടെ കൈകളിലൂടെ സംഭവിക്കാനിരിക്കുന്ന അപമാനവും പരാജയവും, പരലോകത്ത് അവർക്കായി ഒരുക്കി വെച്ചിട്ടുള്ള - അവരെ കാത്തിരിക്കുന്ന - വേദനാജനകമായ ശിക്ഷയെ കുറിച്ച് താക്കീത് നൽകുന്നവരും. info
التفاسير:
Inyungu dukura muri ayat kuri Uru rupapuro:
• صلح الحديبية بداية فتح عظيم على الإسلام والمسلمين.
* ഹുദൈബിയ്യഃ സന്ധി ഇസ്ലാമിനും മുസ്ലിമീങ്ങൾക്കും വലിയൊരു വിജയത്തിൻ്റെ തുടക്കമായിരുന്നു. info

• السكينة أثر من آثار الإيمان تبعث على الطمأنينة والثبات.
* (ഇസ്ലാമിൽ ശരിയാംവണ്ണം) വിശ്വസിച്ചു എന്നതിൻ്റെ അടയാളമാണ് മനശാന്തിയുണ്ടാവുക എന്നത്. അത് സ്ഥിരതയും സ്വസ്ഥതയും പ്രധാനം ചെയ്യും. info

• خطر ظن السوء بالله، فإن الله يعامل الناس حسب ظنهم به سبحانه.
* അല്ലാഹുവിനെ കുറിച്ചുള്ള മോശം ധാരണയുടെ അപകടം. കാരണം അല്ലാഹുവിനെ കുറിച്ച് മനുഷ്യർ വെച്ചു പുലർത്തുന്ന ധാരണക്ക് അനുസൃതമായാണ് അല്ലാഹു അവരെ പരിഗണിക്കുക. info

• وجوب تعظيم وتوقير رسول الله صلى الله عليه وسلم.
* അല്ലാഹുവിൻ്റെ റസൂൽ -ﷺ- യെ ആദരിക്കലും ബഹുമാനിക്കലും നിർബന്ധമാണ്. info