Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam.

external-link copy
10 : 41

وَجَعَلَ فِیْهَا رَوَاسِیَ مِنْ فَوْقِهَا وَبٰرَكَ فِیْهَا وَقَدَّرَ فِیْهَاۤ اَقْوَاتَهَا فِیْۤ اَرْبَعَةِ اَیَّامٍ ؕ— سَوَآءً لِّلسَّآىِٕلِیْنَ ۟

ഭൂമിയുടെ ഉപരിതലങ്ങളിൽ -അത് ആടിയുലയാതിരിക്കുന്നതിന് വേണ്ടി- ഉറച്ചു നിൽക്കുന്ന പർവ്വതങ്ങളെ അവൻ ഉണ്ടാക്കുകയും, ഭൂമിയിൽ വസിക്കുന്നവർക്ക് എപ്പോഴും നന്മകൾ നൽകുന്ന വിധത്തിൽ ഭൂമിയിൽ അവൻ അനുഗ്രഹം ചൊരിയുകയും, മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ട ആഹാരങ്ങൾ കണക്കു പോലെ നിശ്ചയിക്കുകയും ചെയ്തു. നാല് ദിവസങ്ങൾ കൊണ്ടായിരുന്നു അത്. അതിനെ കുറിച്ച് ചോദിക്കുന്നവർക്ക് കൃത്യമായ രൂപത്തിലുള്ള (ഉത്തരമാണിത്).
info
التفاسير:
Inyungu dukura muri ayat kuri Uru rupapuro:
• تعطيل الكافرين لوسائل الهداية عندهم يعني بقاءهم على الكفر.
• സന്മാർഗത്തിലേക്ക് (ഇസ്ലാമിലേക്ക്) എത്തിച്ചേരാൻ നൽകപ്പെട്ടിട്ടുള്ള മാർഗങ്ങൾ (ഇസ്ലാമിനെ) നിഷേധിച്ചവർ നശിപ്പിച്ചിരിക്കുന്നു എന്നതിനാൽ അവർ തങ്ങളുടെ നിഷേധത്തിൽ തന്നെ തുടരുന്നതായിരിക്കും. info

• بيان منزلة الزكاة، وأنها ركن من أركان الإسلام.
• ഇസ്ലാമിൽ സകാത്തിനുള്ള സ്ഥാനം. ഇസ്ലാമിൻ്റെ പഞ്ച സ്തംഭങ്ങളിൽ ഒന്നാണത്. info

• استسلام الكون لله وانقياده لأمره سبحانه بكل ما فيه.
• പ്രപഞ്ചം പൂർണ്ണമായി അല്ലാഹുവിന് സമർപ്പിക്കുകയും, അവൻ്റെ കൽപ്പനക്ക് കീഴൊതുങ്ങുകയും ചെയ്തിരിക്കുന്നു. info