Ibisobanuro bya qoran ntagatifu - Ibisobanuro by'igitabo Al Mukh'taswar fi Taf'sir Al Qur'an Al Karim mu rurimi rw'iki Malayalam.

external-link copy
60 : 2

وَاِذِ اسْتَسْقٰی مُوْسٰی لِقَوْمِهٖ فَقُلْنَا اضْرِبْ بِّعَصَاكَ الْحَجَرَ ؕ— فَانْفَجَرَتْ مِنْهُ اثْنَتَا عَشْرَةَ عَیْنًا ؕ— قَدْ عَلِمَ كُلُّ اُنَاسٍ مَّشْرَبَهُمْ ؕ— كُلُوْا وَاشْرَبُوْا مِنْ رِّزْقِ اللّٰهِ وَلَا تَعْثَوْا فِی الْاَرْضِ مُفْسِدِیْنَ ۟

നിങ്ങൾ തീഹ് മരുഭൂമിയിലായിരുന്നപ്പോൾ അല്ലാഹു നിങ്ങൾക്ക് ചെയ്തുതന്ന അനുഗ്രഹം നിങ്ങളോർക്കുക. അതികഠിനമായ ദാഹം നിങ്ങളെ പിടികൂടുകയും മൂസാ നബി (അ) നിങ്ങൾക്ക് വെള്ളം നൽകാൻ തൻറെ റബ്ബിനോട് കേണപേക്ഷിക്കുകയും ചെയ്തു. അപ്പോൾ നാം മൂസാ നബിയോട് തൻറെ വടി കൊണ്ട് പാറമേൽ അടിക്കാൻ കൽപ്പിച്ചു. അദ്ദേഹം അതിലടിച്ചപ്പോൾ നിങ്ങളിലെ ഗോത്രങ്ങളുടെ എണ്ണത്തിനനുസരിച്ച് പന്ത്രണ്ട് നീരുറവകൾ പൊട്ടി ഒഴുകി. നിങ്ങൾക്കിടയിൽ തർക്കമുണ്ടാകാതിരിക്കാൻ വേണ്ടി ഓരോ ഗോത്രത്തിനും വെള്ളമെടുക്കാൻ പ്രത്യേകം സ്ഥലം നാം നിശ്ചയിച്ചുതരികയും ചെയ്തു. നാം നിങ്ങളോട് പറഞ്ഞു: നിങ്ങളുടെ പ്രവർത്തനമോ അദ്ധ്വാനമോ ഇല്ലാതെ ലഭിച്ച, അല്ലാഹു തന്ന രിസ്ഖിൽ നിന്ന് നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. ഭൂമിയിൽ നിങ്ങൾ കുഴപ്പമുണ്ടാക്കി നടക്കരുത്. info
التفاسير:
Inyungu dukura muri ayat kuri Uru rupapuro:
• كل من يتلاعب بنصوص الشرع ويحرّفها فيه شَبَهٌ من اليهود، وهو مُتوعَّد بعقوبة الله تعالى.
• മതപ്രമാണങ്ങൾ കൊണ്ട് കളിക്കുകയും അവ മാറ്റി മറിക്കുകയും ചെയ്യുന്ന എല്ലാവർക്കും ജൂതന്മാരുമായി സാദൃശ്യമുണ്ട്. അങ്ങനെയുള്ളവർക്ക് അല്ലാഹുവിൻറെ ശിക്ഷ ലഭിക്കുമെന്ന താക്കീതുണ്ട്. info

• عِظَمُ فضل الله تعالى على بني إسرائيل، وفي مقابل ذلك شدة جحودهم وعنادهم وإعراضهم عن الله وشرعه.
• ബനൂ ഇസ്രാഈലുകാർക്ക് ലഭിച്ച, അല്ലാഹുവിന്റെ മഹത്തരമായ ഔദാര്യങ്ങൾ. എന്നാൽ അതിന് അവർ പകരമായി കാണിച്ച നിഷേധവും ധിക്കാരവും, അല്ലാഹുവിനോടും അവൻറെ മതത്തോടുമുള്ള തികഞ്ഞ അവഗണനയും. info

• أن من شؤم المعاصي وتجاوز حدود الله تعالى ما ينزل بالمرء من الذل والهوان، وتسلط الأعداء عليه.
• അല്ലാഹുവിൻറെ നിയമങ്ങൾ മുറിച്ചുകടക്കുകയും പാപങ്ങൾ പ്രവർത്തിക്കുകയും ചെയ്താൽ, അതിന്റെ അനന്തര ഫലമായി, നിന്ദ്യതയും അപമാനവും നേരിടേണ്ടിവരും. അങ്ങനെയുള്ളവർക്കു മേൽ അവരുടെ ശത്രുക്കൾക്ക് ആധിപത്യം ലഭിക്കും. info