Ibisobanuro bya qoran ntagatifu - Ibisobanuro bya Qur'an Ntagatifu mu rurimi rw'iki Malayalam, byasobanuwe na Abdul-Hamid Haidar Al-Madany and Kanhi Muhammad.

external-link copy
13 : 17

وَكُلَّ اِنْسَانٍ اَلْزَمْنٰهُ طٰٓىِٕرَهٗ فِیْ عُنُقِهٖ ؕ— وَنُخْرِجُ لَهٗ یَوْمَ الْقِیٰمَةِ كِتٰبًا یَّلْقٰىهُ مَنْشُوْرًا ۟

ഓരോ മനുഷ്യന്നും അവന്‍റെ ശകുനം അവന്‍റെ കഴുത്തില്‍ തന്നെ നാം ബന്ധിച്ചിരിക്കുന്നു(8) ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ ഒരു ഗ്രന്ഥം നാമവന്ന് വേണ്ടി പുറത്തെടുക്കുന്നതാണ്‌. അത് നിവര്‍ത്തിവെക്കപ്പെട്ടതായി അവന്‍ കണ്ടെത്തും. info

8) പക്ഷി എന്നാണ് ത്വാഇര്‍ എന്ന പദത്തിൻ്റെ ഭാഷാര്‍ത്ഥം. ഒരു പക്ഷി പറന്നത് ഇടത്തോട്ടോ വലത്തോട്ടോ എന്നതിനെ അടിസ്ഥാനമാക്കി ശകുനം നോക്കുന്ന രീതി അറേബ്യയില്‍ നിലവിലുണ്ടായിരുന്നു. അങ്ങനെ ശകുനം എന്ന അര്‍ത്ഥത്തില്‍ ത്വാഇര്‍ എന്ന പദം പ്രയോഗിച്ചു തുടങ്ങി. ശകുനത്തിലെ വിശ്വാസത്തെ നിരാകരിക്കുകയും, ഏതൊരാളുടെയും ഭാഗധേയം നിര്‍ണയിക്കുന്നത് അയാളുടെ കര്‍മ്മങ്ങളാണെന്ന് സ്ഥാപിക്കുകയും ചെയ്യുന്നു ഈ വചനം.

التفاسير: