Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão

മുർസലാത്ത്

Dos propósitos do capítulo:
الوعيد للمكذبين بالويل يوم القيامة.
നിഷേധികൾക്ക് ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ നാശമുണ്ടായിരിക്കുമെന്ന താക്കീത്. info

external-link copy
1 : 77

وَالْمُرْسَلٰتِ عُرْفًا ۟ۙ

കുതിരയുടെ കുഞ്ചിരോമം പോലെ, തുടർച്ചയായി അടിച്ചു വീശുന്ന കാറ്റിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
2 : 77

فَالْعٰصِفٰتِ عَصْفًا ۟ۙ

ശക്തിയായി (നാശം വിതച്ചു കൊണ്ട്) അടിച്ചു വീശുന്ന കാറ്റിനെ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
3 : 77

وَّالنّٰشِرٰتِ نَشْرًا ۟ۙ

മഴ വ്യാപിപ്പിക്കുന്ന കാറ്റിനെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
4 : 77

فَالْفٰرِقٰتِ فَرْقًا ۟ۙ

സത്യവും അസത്യവും വേർതിരിക്കുന്ന (സത്യസന്ദേശവുമായി) ഇറങ്ങുന്ന മലക്കുകളെ കൊണ്ടും അവൻ സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
5 : 77

فَالْمُلْقِیٰتِ ذِكْرًا ۟ۙ

അല്ലാഹുവിങ്കൽ നിന്നുള്ള ബോധനവുമായി ഇറങ്ങുന്ന മലക്കുകളെ കൊണ്ട് അവൻ സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
6 : 77

عُذْرًا اَوْ نُذْرًا ۟ۙ

ജനങ്ങൾക്ക് മേൽ അല്ലാഹുവിൻ്റെ തെളിവ് സ്ഥാപിക്കുന്നതോ, അവൻ്റെ ശിക്ഷയിൽ നിന്ന് താക്കീത് ചെയ്യുന്നതോ ആയ സന്ദേശവുമായി അവർ ഇറങ്ങുന്നു. info
التفاسير:

external-link copy
7 : 77

اِنَّمَا تُوْعَدُوْنَ لَوَاقِعٌ ۟ؕ

നിങ്ങളോട് താക്കീത് ചെയ്യപ്പെട്ട പുനരുത്ഥാനവും വിചാരണയും പ്രതിഫലനാളുമെല്ലാം സംഭവിക്കുക തന്നെ ചെയ്യും; ഒരു സംശയവും അക്കാര്യത്തിലില്ല. info
التفاسير:

external-link copy
8 : 77

فَاِذَا النُّجُوْمُ طُمِسَتْ ۟ۙ

നക്ഷത്രങ്ങൾ; അവയുടെ പ്രകാശം മായ്ക്കപ്പെടുകയും, അവയുടെ വെളിച്ചം നഷ്ടപ്പെടുകയും ചെയ്താൽ; info
التفاسير:

external-link copy
9 : 77

وَاِذَا السَّمَآءُ فُرِجَتْ ۟ۙ

ആകാശം മലക്കുകൾ അതിൽ നിന്ന് ഇറങ്ങി വരുന്നത് കാരണത്താൽ പൊട്ടിപ്പിളർന്നാൽ; info
التفاسير:

external-link copy
10 : 77

وَاِذَا الْجِبَالُ نُسِفَتْ ۟ۙ

പർവ്വതങ്ങൾ അവയുടെ സ്ഥാനത്ത് നിന്ന് എടുത്തു നീക്കപ്പെടുകയും, അവ തകർത്ത് പൊടിയാക്കപ്പെടുകയും ചെയ്താൽ. info
التفاسير:

external-link copy
11 : 77

وَاِذَا الرُّسُلُ اُقِّتَتْ ۟ؕ

നിശ്ചയിക്കപ്പെട്ട സമയത്ത് അല്ലാഹുവിൻ്റെ ദൂതന്മാർ ഒരുമിച്ചു കൂട്ടപ്പെടുകയും ചെയ്താൽ! info
التفاسير:

external-link copy
12 : 77

لِاَیِّ یَوْمٍ اُجِّلَتْ ۟ؕ

തങ്ങളുടെ ജനതയുടെ മേൽ സാക്ഷ്യം പറയുന്നതിനായാണ് അവർക്ക് ഈ ഗൗരവതരമായ ദിവസം നിശ്ചയിക്കപ്പെട്ടത്. info
التفاسير:

external-link copy
13 : 77

لِیَوْمِ الْفَصْلِ ۟ۚ

അല്ലാഹു അവൻ്റെ ദാസന്മാർക്കിടയിൽ വിധി പ്രഖ്യാപിക്കുന്ന ദിവസത്തിനായി; അന്ന് സത്യവാന്മാരും അല്ലാത്തവരും, സൗഭാഗ്യവാന്മാരും ദൗർഭാഗ്യവാന്മാരും ആരെന്ന് വേർതിരിയും. info
التفاسير:

external-link copy
14 : 77

وَمَاۤ اَدْرٰىكَ مَا یَوْمُ الْفَصْلِ ۟ؕ

ഹേ റസൂൽ! 'യൗമുൽ ഫസ്ൽ ' (വിധിനിർണ്ണയത്തിൻ്റെ ദിവസം) എന്നാൽ എന്താണെന്ന് നിനക്കറിയുമോ? info
التفاسير:

external-link copy
15 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

അല്ലാഹുവിങ്കൽ നിന്ന് അവൻ്റെ ദൂതന്മാർ കൊണ്ടു വന്നതിനെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:

external-link copy
16 : 77

اَلَمْ نُهْلِكِ الْاَوَّلِیْنَ ۟ؕ

മുൻപ് കഴിഞ്ഞു പോയ സമൂഹങ്ങളെ നാം നശിപ്പിച്ചില്ലേ; അവർ അല്ലാഹുവിനെ നിഷേധിക്കുകയും അവൻ്റെ ദൂതന്മാരെ കളവാക്കുകയും ചെയ്തപ്പോൾ?! info
التفاسير:

external-link copy
17 : 77

ثُمَّ نُتْبِعُهُمُ الْاٰخِرِیْنَ ۟

ശേഷം പിൽക്കാരക്കാരിൽ നിന്നുള്ള നിഷേധികളെയും അവരുടെ വഴിയെ നാം അയക്കുന്നതാണ്; മുൻപുള്ളവരെ നശിപ്പിച്ചതു പോലെ അവരെയും നാം നശിപ്പിക്കും. info
التفاسير:

external-link copy
18 : 77

كَذٰلِكَ نَفْعَلُ بِالْمُجْرِمِیْنَ ۟

ആ സമൂഹങ്ങളെ നശിപ്പിച്ചത് പോലെ നബി -ﷺ- കൊണ്ടു വന്നതിനെ നിഷേധിക്കുന്ന കുറ്റവാളികളെ നാം നശപ്പിക്കും. info
التفاسير:

external-link copy
19 : 77

وَیْلٌ یَّوْمَىِٕذٍ لِّلْمُكَذِّبِیْنَ ۟

കുറ്റവാളികളെ അല്ലാഹു ശിക്ഷിക്കും എന്ന അവൻ്റെ താക്കീതിനെ നിഷേധിച്ചവർക്ക് അന്നേ ദിവസം നാശവും നഷ്ടവും ശിക്ഷയുമുണ്ടാകട്ടെ! info
التفاسير:
Das notas do versículo nesta página:
• خطر التعلق بالدنيا ونسيان الآخرة.
* ഭൗതികജീവിതവുമായുള്ള പരിധിവിട്ട ബന്ധത്തിൻ്റെയും, പരലോകത്തെ മറക്കുന്നതിൻ്റെയും അപകടം. info

• مشيئة العبد تابعة لمشيئة الله.
* മനുഷ്യരുടെ ഉദ്ദേശം അല്ലാഹുവിൻ്റെ ഉദ്ദേശത്തിന് കീഴിലാണ്. info

• إهلاك الأمم المكذبة سُنَّة إلهية.
* നിഷേധികളായ സമൂഹത്തെ നശിപ്പിക്കുക എന്നത് അല്ലാഹുവിൻ്റെ മാറ്റം സംഭവിക്കാത്ത ചര്യയാണ്. info