Tradução dos significados do Nobre Qur’an. - Tradução Malayalam de Explicação Abreviada do Alcorão

Número de página:close

external-link copy
77 : 19

اَفَرَءَیْتَ الَّذِیْ كَفَرَ بِاٰیٰتِنَا وَقَالَ لَاُوْتَیَنَّ مَالًا وَّوَلَدًا ۟ؕ

അല്ലാഹുവിൻ്റെ റസൂലേ! നമ്മുടെ ദൃഷ്ടാന്തങ്ങളെ നിഷേധിക്കുകയും, നമ്മുടെ താക്കീതുകളെ തള്ളിക്കളയുകയും, 'ഞാൻ മരിക്കുകയും ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുകയും ചെയ്താൽ എനിക്കിനിയും ധാരാളം സമ്പത്തും സന്താനങ്ങളും നൽകപ്പെടുക തന്നെ ചെയ്യും' എന്ന് പറയുകയും ചെയ്തവനെ താങ്കൾ കണ്ടുവോ?! info
التفاسير:

external-link copy
78 : 19

اَطَّلَعَ الْغَیْبَ اَمِ اتَّخَذَ عِنْدَ الرَّحْمٰنِ عَهْدًا ۟ۙ

അവൻ അദൃശ്യജ്ഞാനം അറിയുകയും, അങ്ങനെ ആ അറിവിൻ്റെ അടിസ്ഥാനത്തിൽ ഇപ്രകാരം പറയുകയുമാണോ ഉണ്ടായത്?! അതല്ലെങ്കിൽ അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും, അവന് ധാരാളം സമ്പത്തും സന്താനങ്ങളും നൽകുകയും ചെയ്തു കൊള്ളാമെന്ന് അവൻ തൻ്റെ രക്ഷിതാവിങ്കൽ നിന്ന് വല്ല കരാറും ഉണ്ടാക്കിയിട്ടുണ്ടോ?! info
التفاسير:

external-link copy
79 : 19

كَلَّا ؕ— سَنَكْتُبُ مَا یَقُوْلُ وَنَمُدُّ لَهٗ مِنَ الْعَذَابِ مَدًّا ۟ۙ

എന്നാൽ അവൻ ജൽപ്പിച്ചതു പോലെയല്ല കാര്യം! അവൻ പറയുന്നതും പ്രവർത്തിക്കുന്നതും നാം രേഖപ്പെടുത്തുന്നതാണ്. അവൻ അവകാശപ്പെട്ട ഈ അസത്യം കാരണത്താൽ അവൻ്റെ ശിക്ഷക്ക് മേൽ അവന് നാം ശിക്ഷ വർദ്ധിപ്പിച്ചു നൽകുന്നതുമാണ്. info
التفاسير:

external-link copy
80 : 19

وَّنَرِثُهٗ مَا یَقُوْلُ وَیَاْتِیْنَا فَرْدًا ۟

അവൻ വിട്ടേച്ചുപോകുന്ന സമ്പത്തും സന്താനവുമെല്ലാം അവനെ നശിപ്പിച്ച ശേഷം അനന്തരമെടുക്കുന്നത് നാമായിരിക്കും. ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ഒറ്റക്ക് അവൻ നമ്മുടെ അടുക്കൽ വരുന്നതാണ്; അന്ന് അവൻ ആസ്വദിച്ചിരുന്ന സമ്പാദ്യവും സ്ഥാനമാനങ്ങളുമെല്ലാം അവനിൽ നിന്ന് എടുത്തുമാറ്റപ്പെട്ടിരിക്കും. info
التفاسير:

external-link copy
81 : 19

وَاتَّخَذُوْا مِنْ دُوْنِ اللّٰهِ اٰلِهَةً لِّیَكُوْنُوْا لَهُمْ عِزًّا ۟ۙ

ബഹുദൈവാരാധകർ അല്ലാഹുവിന് പുറമെ അവർക്കായി ആരാധ്യന്മാരെ സ്വീകരിച്ചിരിക്കുന്നത് അവർക്ക് തുണ തേടാനുള്ള സഹായികളും പിന്തുണക്കാരുമായി ഇവർ മാറുന്നതിനാണ്. info
التفاسير:

external-link copy
82 : 19

كَلَّا ؕ— سَیَكْفُرُوْنَ بِعِبَادَتِهِمْ وَیَكُوْنُوْنَ عَلَیْهِمْ ضِدًّا ۟۠

അവർ ജൽപ്പിച്ചതു പോലെയല്ല കാര്യം! അല്ലാഹുവിന് പുറമെ അവർ ആരാധിക്കുന്ന ഈ ആരാധ്യന്മാർ ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ ബഹുദൈവാരാധകർ തങ്ങളെ ആരാധിച്ചതിനെ തന്നെ നിഷേധിക്കുകയും, അവരിൽ നിന്ന് അകൽച്ച പ്രഖ്യാപിക്കുകയും, അവരുടെ ശത്രുക്കളായി മാറുകയും ചെയ്യുന്നതാണ്. info
التفاسير:

external-link copy
83 : 19

اَلَمْ تَرَ اَنَّاۤ اَرْسَلْنَا الشَّیٰطِیْنَ عَلَی الْكٰفِرِیْنَ تَؤُزُّهُمْ اَزًّا ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! തിന്മകൾ പ്രവർത്തിക്കുന്നതിനും അല്ലാഹുവിൻ്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടയുന്നതിനും വേണ്ടി (അല്ലാഹുവിനെ) നിഷേധിച്ചവരെ ഇളക്കിവിടാനായി നാം പിശാചുക്കളെ അയക്കുകയും, അവർക്ക് മേൽ (പിശാചുക്കൾക്ക്) ആധിപത്യം നൽകുകയും ചെയ്തിരിക്കുന്നത് താങ്കൾ കണ്ടില്ലേ?! info
التفاسير:

external-link copy
84 : 19

فَلَا تَعْجَلْ عَلَیْهِمْ ؕ— اِنَّمَا نَعُدُّ لَهُمْ عَدًّا ۟ۚ

അതിനാൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾ അവരുടെ നാശം നേരത്തെയാക്കാൻ വേണ്ടി അല്ലാഹുവിനോട് ധൃതി കൂട്ടേണ്ടതില്ല. നാം അവരുടെ ആയുസ്സ് ക്ലിപ്തപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അങ്ങനെ അവരെ അഴിച്ചുവിട്ട സമയം അവസാനിച്ചാൽ അവർക്ക് അർഹമായത് നൽകിക്കൊണ്ട് അവരെ നാം ശിക്ഷിക്കുന്നതാണ്. info
التفاسير:

external-link copy
85 : 19

یَوْمَ نَحْشُرُ الْمُتَّقِیْنَ اِلَی الرَّحْمٰنِ وَفْدًا ۟ۙ

അല്ലാഹുവിൻ്റെ റസൂലേ! തങ്ങളുടെ രക്ഷിതാവിൻ്റെ കൽപ്പനകൾ അനുസരിച്ചു കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിച്ചവരെ അവൻ്റെ അടുക്കലേക്ക് ആദരണീയരും ബഹുമാന്യരുമായ വിശിഷ്ടാതിഥികളായി നാം ഒരുമിച്ചു കൂട്ടുന്ന ഉയിർത്തെഴുന്നേൽപ്പിൻ്റെ നാൾ താങ്കൾ സ്മരിക്കുക!
info
التفاسير:

external-link copy
86 : 19

وَّنَسُوْقُ الْمُجْرِمِیْنَ اِلٰی جَهَنَّمَ وِرْدًا ۟ۘ

ദാഹാർത്തരായി (അല്ലാഹുവിനെ) നിഷേധിച്ചവരെ നരകത്തിലേക്ക് നാം ആട്ടിത്തെളിക്കുകയും ചെയ്യും. info
التفاسير:

external-link copy
87 : 19

لَا یَمْلِكُوْنَ الشَّفَاعَةَ اِلَّا مَنِ اتَّخَذَ عِنْدَ الرَّحْمٰنِ عَهْدًا ۟ۘ

(അല്ലാഹുവിനെ) നിഷേധിച്ച ഇക്കൂട്ടർക്ക് പരസ്പരം ശുപാർശ പറയാൻ സാധിക്കുന്നതല്ല; അല്ലാഹുവിലും അവൻ്റെ ദൂതരിലും വിശ്വസിച്ചു കൊണ്ട് അല്ലാഹുവിനോട് ഇഹലോകത്ത് വെച്ച് കരാറിലേർപ്പെട്ടവർക്കൊഴികെ. info
التفاسير:

external-link copy
88 : 19

وَقَالُوا اتَّخَذَ الرَّحْمٰنُ وَلَدًا ۟ؕ

യഹൂദരും നസ്വാറാക്കളും ചില ബഹുദൈവാരാധകരും പറഞ്ഞു: മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹു) ഒരു സന്താനത്തെ സ്വീകരിച്ചിരിക്കുന്നു. info
التفاسير:

external-link copy
89 : 19

لَقَدْ جِئْتُمْ شَیْـًٔا اِدًّا ۟ۙ

ഈ (ഗുരുതരമായ ആരോപണം) പറഞ്ഞവരേ! നിങ്ങൾ കഠോരമായ ഒരു കാര്യമാകുന്നു ഈ ഉണ്ടാക്കി പറഞ്ഞിരിക്കുന്നത്. info
التفاسير:

external-link copy
90 : 19

تَكَادُ السَّمٰوٰتُ یَتَفَطَّرْنَ مِنْهُ وَتَنْشَقُّ الْاَرْضُ وَتَخِرُّ الْجِبَالُ هَدًّا ۟ۙ

ഈ നികൃഷ്ടമായ വാക്ക് കാരണത്താൽ ആകാശങ്ങൾ പിളർന്നു മാറുകയും, ഭൂമി വിണ്ടുകീറുകയും, പർവ്വതങ്ങൾ തകർന്നടിയുകയും ചെയ്യാറായിരിക്കുന്നു. info
التفاسير:

external-link copy
91 : 19

اَنْ دَعَوْا لِلرَّحْمٰنِ وَلَدًا ۟ۚ

മഹാകാരുണ്യവാനായ (റഹ്മാനായ അല്ലാഹുവിന്) ഒരു സന്താനമുണ്ട് എന്ന് അവർ വാദിച്ചതിനാലാണ് ഇപ്രകാരമെല്ലാം സംഭവിക്കുന്നത്. അല്ലാഹു അതിൽ നിന്ന് (ഒരു സന്താനത്തെ സ്വീകരിക്കുക എന്നതിൽ നിന്ന്) വളരെ ഔന്നത്യമുള്ളവനായിരിക്കുന്നു. info
التفاسير:

external-link copy
92 : 19

وَمَا یَنْۢبَغِیْ لِلرَّحْمٰنِ اَنْ یَّتَّخِذَ وَلَدًا ۟ؕ

ഒരു സന്താനത്തെ സ്വീകരിക്കുക എന്നത് അല്ലാഹുവിന് ഒരു നിലക്കും ശരിയാവുകയില്ല. കാരണം അവൻ അതിൽ നിന്ന് (സന്താനമുണ്ടാവുക എന്നതിൽ നിന്ന്) പരിശുദ്ധനായിരിക്കുന്നു. info
التفاسير:

external-link copy
93 : 19

اِنْ كُلُّ مَنْ فِی السَّمٰوٰتِ وَالْاَرْضِ اِلَّاۤ اٰتِی الرَّحْمٰنِ عَبْدًا ۟ؕ

ആകാശങ്ങളിലുള്ള സർവ്വ മലക്കുകളും (ഭൂമിയിലുള്ള) മനുഷ്യരും ജിന്നുകളുമെല്ലാം ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ തൻ്റെ രക്ഷിതാവിങ്കൽ വിനയാന്വിതനായി വരാതിരിക്കുകയില്ല; തീർച്ച.
info
التفاسير:

external-link copy
94 : 19

لَقَدْ اَحْصٰىهُمْ وَعَدَّهُمْ عَدًّا ۟ؕ

അല്ലാഹു അവരെയെല്ലാം അവൻ്റെ അറിവ് കൊണ്ട് വലയം ചെയ്യുകയും, അവരെ എണ്ണിത്തിട്ടപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അവരിൽ ഒരാളും അവൻ്റെ അടുക്കൽ നിന്ന് മറഞ്ഞു പോവുകയില്ല. info
التفاسير:

external-link copy
95 : 19

وَكُلُّهُمْ اٰتِیْهِ یَوْمَ الْقِیٰمَةِ فَرْدًا ۟

അവരിൽ ഓരോരുത്തരും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹുവിൻ്റെ അടുക്കൽ ഏകനായി വന്നെത്തുന്നതാണ്. അവന് ഒരു സഹായിയോ, അവൻ്റെ പക്കൽ എന്തെങ്കിലും സമ്പത്തോ ഉണ്ടായിരിക്കുകയില്ല. info
التفاسير:
Das notas do versículo nesta página:
• تدل الآيات على سخف الكافر وسَذَاجة تفكيره، وتَمَنِّيه الأماني المعسولة، وهو سيجد نقيضها تمامًا في عالم الآخرة.
• (അല്ലാഹുവിനെ) നിഷേധിക്കുന്നവരുടെ ബുദ്ധിശൂന്യതയും ചിന്താശേഷിക്കുറവും, അവൻ്റെ പകൽക്കിനാവുകളും ഈ ആയത്തുകൾ അറിയിക്കുന്നു. എന്നാൽ അവൻ സ്വപ്നം കണ്ടതിന് പരിപൂർണ്ണമായും വിരുദ്ധമായ കാര്യമാണ് പരലോകത്ത് അവൻ കണ്ടെത്തുക. info

• سلَّط الله الشياطين على الكافرين بالإغواء والإغراء بالشر، والإخراج من الطاعة إلى المعصية.
• തിന്മക്ക് പ്രേരണ നൽകുവാനും അതിൽ മുഴുകി നിർത്തുവാനും, നന്മയിൽ നിന്ന് തിന്മയിലേക്ക് എത്തിക്കുന്നതിനുമായി അല്ലാഹു പിശാചുക്കളെ (അവനെ) നിഷേധിച്ചവർക്ക് മേൽ അധീനപ്പെടുത്തിയിരിക്കുന്നു. info

• أهل الفضل والعلم والصلاح يشفعون بإذن الله يوم القيامة.
• ശ്രേഷ്ഠതയും വിജ്ഞാനവും നന്മയും നിറഞ്ഞവർ അല്ലാഹുവിൻ്റെ അനുമതിയോടെ പരലോകത്ത് ശുപാർശ ചെയ്യുന്നതാണ്. info