Tradução dos significados do Nobre Qur’an. - Tradução malaiala - Abdul-Hamid Haidar Al-Madany e Kanhi Muhammad

external-link copy
90 : 5

یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِنَّمَا الْخَمْرُ وَالْمَیْسِرُ وَالْاَنْصَابُ وَالْاَزْلَامُ رِجْسٌ مِّنْ عَمَلِ الشَّیْطٰنِ فَاجْتَنِبُوْهُ لَعَلَّكُمْ تُفْلِحُوْنَ ۟

സത്യവിശ്വാസികളേ, മദ്യവും ചൂതാട്ടവും പ്രതിഷ്ഠകളും(17) പ്രശ്നം വെച്ച് നോക്കാനുള്ള അമ്പുകളും പൈശാചികമായ മ്ലേച്ഛവൃത്തി മാത്രമാകുന്നു. അതിനാല്‍ നിങ്ങള്‍ അതൊക്കെ വര്‍ജ്ജിക്കുക. നിങ്ങള്‍ക്ക് വിജയം പ്രാപിക്കാം. info

17) ലഹരിയുണ്ടാക്കുന്ന ഏതു പാനീയവും മദ്യത്തിൻ്റെ പരിധിയില്‍ വരുന്നു. ഒരു വസ്തുവിന്റെ വിലയായിട്ടോ, അധ്വാനത്തിൻ്റെ പ്രതിഫലമായിട്ടോ അല്ലാതെ ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ യാദൃച്ഛികതയെ ആധാരമാക്കി നടത്തുന്ന പന്തയങ്ങള്‍, ഭാഗ്യക്കുറികള്‍, പണം വെച്ചുള്ള കളികള്‍ തുടങ്ങിയവയെല്ലാം ചൂതാട്ടത്തിൻ്റെ പരിധിയില്‍ വരുന്നു. അല്ലാഹു അല്ലാത്തവര്‍ക്കുവേണ്ടിയുളള ബലിപീഠങ്ങളും, ബഹുദൈവാരാധനാപരമായ എല്ലാ പ്രതിഷ്ഠകളും 'അന്‍സ്വാബ്' എന്ന വാക്കിൻ്റെ പരിധിയില്‍ വരുന്നു.

التفاسير: