16 വാഗ്ദത്ത ഭൂമിയില്‍ പ്രവേശിക്കുന്നതിനു മുമ്പുള്ള ഒരു ഇടത്താവളം എന്ന നിലയിലാണ് സീനാ പ്രദേശത്ത് താമസിക്കാന്‍ അവരോട് കല്പിച്ചത്. അവര്‍ക്കവിടെ ദിവ്യദാനമായ മന്നയും സല്‍വയും ലഭിക്കുകയും ചെയ്തു. കൃഷിയോഗ്യമല്ലാത്ത സീനായില്‍ അവരെ താമസിപ്പിച്ചത് അവരെ പരീക്ഷിക്കാനും ത്യാഗശീലവും അച്ചടക്കവും അഭ്യസിപ്പിക്കുവാനുമായിരുന്നു. മഹത്തായ ചില ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അതൊക്കെ. എന്നാല്‍ ഇസ്‌റാഈല്യരില്‍ പലരും വിഭവസമൃദ്ധമായ ജീവിതത്തിനാണ് മറ്റെന്തിനെക്കാളും മുന്‍ഗണന നല്‍കിയിരുന്നത്.