Tradução dos significados do Nobre Qur’an. - Tradução malaiala - Abdul-Hamid Haidar Al-Madany e Kanhi Muhammad

external-link copy
179 : 2

وَلَكُمْ فِی الْقِصَاصِ حَیٰوةٌ یّٰۤاُولِی الْاَلْبَابِ لَعَلَّكُمْ تَتَّقُوْنَ ۟

ബുദ്ധിമാന്‍മാരേ, (അങ്ങനെ) തുല്യശിക്ഷ നല്‍കുന്നതിലാണ് നിങ്ങളുടെ ജീവിതത്തിൻ്റെ നിലനില്‍പ്‌.(38) നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നതിനു വേണ്ടിയത്രെ ഇത് (ഈ നിയമനിര്‍ദേശങ്ങള്‍). info

38 വധശിക്ഷ ക്രൂരമാണെന്ന് പറഞ്ഞ് എതിര്‍ക്കുന്നവരുടെ നിലപാട് തെറ്റാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നു. ജീവനും സ്വത്തിനും അഭിമാനത്തിനും ഭീഷണി സൃഷ്ടിക്കുന്ന സാമൂഹ്യദ്രോഹികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിക്കൊണ്ടല്ലാതെ മനുഷ്യര്‍ക്ക് സ്വൈരജീവിതം ഉറപ്പുവരുത്തുക സാധ്യമല്ലെന്നാണ് അനുഭവങ്ങള്‍ തെളിയിച്ചിട്ടുള്ളത്.

التفاسير: