Kilniojo Korano reikšmių vertimas - Kilniojo Korano sutrumpintas reikšmių vertimas į malajalių k.

Puslapio numeris:close

external-link copy
43 : 68

خَاشِعَةً اَبْصَارُهُمْ تَرْهَقُهُمْ ذِلَّةٌ ؕ— وَقَدْ كَانُوْا یُدْعَوْنَ اِلَی السُّجُوْدِ وَهُمْ سٰلِمُوْنَ ۟

അവരുടെ കണ്ണുകൾ താഴ്ന്നിരിക്കും; അതിനെ അപമാനവും നിരാശയും മൂടിയിരിക്കും. ഇഹലോകത്തായിരിക്കെ അല്ലാഹുവിന് സാഷ്ടാംഘം വീഴാൻ അവരോട് ആവശ്യപ്പെടാറുണ്ടായിരുന്നു; ഇന്ന് അവരനുഭവിക്കുന്ന പ്രയാസമൊന്നും അവർക്ക് അന്നില്ലായിരുന്നു. info
التفاسير:

external-link copy
44 : 68

فَذَرْنِیْ وَمَنْ یُّكَذِّبُ بِهٰذَا الْحَدِیْثِ ؕ— سَنَسْتَدْرِجُهُمْ مِّنْ حَیْثُ لَا یَعْلَمُوْنَ ۟ۙ

ഹേ റസൂലേ! എന്നെയും നിൻ്റെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആനിനെയും നിഷേധിക്കുന്നവരെ നീ വിട്ടേക്കുക. അവരെ നാം അവർ പോലുമറിയാതെ ശിക്ഷയിലേക്ക് പടിപടിയായി നയിക്കുന്നതായിരിക്കും; ഇത് തനിക്ക് വെച്ചിട്ടുള്ള ഒരു തന്ത്രമാണെന്ന് അവന് മനസ്സിലാകില്ല. info
التفاسير:

external-link copy
45 : 68

وَاُمْلِیْ لَهُمْ ؕ— اِنَّ كَیْدِیْ مَتِیْنٌ ۟

അവരെ അവരുടെ തിന്മകളിൽ കുറച്ചു കാലം നീ വിട്ടേക്കുക. (ഇസ്ലാമിനെ) നിഷേധിക്കുകയും കളവാക്കുകയും ചെയ്തവർക്ക് ഞാൻ കരുതി വെച്ചിട്ടുള്ള തന്ത്രം വളരെ ശക്തമാകുന്നു. അതിനാൽ അവർക്ക് എന്നിൽ നിന്ന് ഒഴിഞ്ഞുമാറാൻ കഴിയില്ല. എൻ്റെ ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടുകയുമില്ല. info
التفاسير:

external-link copy
46 : 68

اَمْ تَسْـَٔلُهُمْ اَجْرًا فَهُمْ مِّنْ مَّغْرَمٍ مُّثْقَلُوْنَ ۟ۚ

അല്ലയോ റസൂലേ! നീ അവരെ (ഇസ്ലാമിലേക്ക്) ക്ഷണിക്കുന്നതിന് അവരോട് വല്ല പ്രതിഫലവും ആവശ്യപ്പെടുന്നുണ്ടോ? അതു വലിയ ബാധ്യതയായതിനാലാണോ നിന്നിൽ നിന്ന് അവർ തിരിഞ്ഞു കളയുന്നത്?! എന്നാൽ യാഥാർഥ്യം അതിന് വിരുദ്ധമാണ്. നീ അവരിൽ നിന്ന് ഒരു പ്രതിഫലവും വാങ്ങുന്നില്ല; എന്നിട്ടും എന്തു കൊണ്ടാണ് അവർ നിന്നെ പിൻപറ്റാത്തത്? info
التفاسير:

external-link copy
47 : 68

اَمْ عِنْدَهُمُ الْغَیْبُ فَهُمْ یَكْتُبُوْنَ ۟

ഇനി അവർക്ക് വല്ല അദൃശ്യ ജ്ഞാനം ഉണ്ടായിരിക്കുകയും, താങ്കളോട് തർക്കിക്കാനുള്ള തെളിവുകൾ അവരതിൽ നിന്ന് എഴുതിയെടുത്തു കൊണ്ടിരിക്കുകയുമാണോ?! info
التفاسير:

external-link copy
48 : 68

فَاصْبِرْ لِحُكْمِ رَبِّكَ وَلَا تَكُنْ كَصَاحِبِ الْحُوْتِ ۘ— اِذْ نَادٰی وَهُوَ مَكْظُوْمٌ ۟ؕ

അല്ലയോ റസൂലേ! അതിനാൽ അവരെ പതുക്കെ പതുക്കെ പിടികൂടാം എന്ന അല്ലാഹുവിൻ്റെ വിധിയിൽ താങ്കൾ ക്ഷമിക്കുക! തൻ്റെ സമൂഹത്തിൻ്റെ കാര്യത്തിൽ അക്ഷമനായ മത്സ്യത്തിൻ്റെ ആളായ യൂനുസ് നബി -عَلَيْهِ السَّلَامُ- യെ പോലെ നീ ആകരുത്. അദ്ദേഹം സമുദ്രത്തിൻ്റെ അന്ധകാരത്തിൽ -മത്സ്യത്തിൻ്റെ വയറ്റിലെ അന്ധകാരത്തിൽ- പ്രയാസത്തിൽ നിന്നു കൊണ്ട് അല്ലാഹുവിനെ വിളിച്ച സന്ദർഭം. info
التفاسير:

external-link copy
49 : 68

لَوْلَاۤ اَنْ تَدٰرَكَهٗ نِعْمَةٌ مِّنْ رَّبِّهٖ لَنُبِذَ بِالْعَرَآءِ وَهُوَ مَذْمُوْمٌ ۟

അല്ലാഹുവിൻ്റെ കാരുണ്യം അദ്ദേഹത്തിന് ലഭിച്ചില്ലായിരുന്നെങ്കിൽ മത്സ്യം ആക്ഷേപാർഹനായ നിലയിൽ അദ്ദേഹത്തെ ഒരു പാഴ്ഭൂമിയിൽ ഉപേക്ഷിക്കുമായിരുന്നു. info
التفاسير:

external-link copy
50 : 68

فَاجْتَبٰىهُ رَبُّهٗ فَجَعَلَهٗ مِنَ الصّٰلِحِیْنَ ۟

അപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തെ തിരഞ്ഞെടുത്തു. തൻ്റെ സച്ചരിതരായ ദാസന്മാരിൽ അദ്ദേഹത്തെ ഉൾപ്പെടുത്തുകയും ചെയ്തു. info
التفاسير:

external-link copy
51 : 68

وَاِنْ یَّكَادُ الَّذِیْنَ كَفَرُوْا لَیُزْلِقُوْنَكَ بِاَبْصَارِهِمْ لَمَّا سَمِعُوا الذِّكْرَ وَیَقُوْلُوْنَ اِنَّهٗ لَمَجْنُوْنٌ ۟ۘ

അല്ലാഹുവിനെ നിഷേധിക്കുകയും, അവൻ്റെ ദൂതനെ കളവാക്കുകയും ചെയ്തവർ നിൻ്റെ മേൽ അവതരിപ്പിച്ച ഖുർആൻ കേൾക്കുമ്പോൾ, നിന്നെ തുറിച്ചു നോക്കി അവരുടെ കണ്ണുകൾ കൊണ്ട് നിന്നെ വീഴ്ത്താറായിരിക്കുന്നു. തങ്ങളുടെ ദേഹേഛയെ പിൻപറ്റി കൊണ്ടും സത്യത്തെ തമസ്കരിച്ചു കൊണ്ടും അവർ പറയുന്നു: നമുക്ക് വന്നിരിക്കുന്ന ഈ റസൂൽ ഒരു ഭ്രാന്തൻ തന്നെയാകുന്നു. info
التفاسير:

external-link copy
52 : 68

وَمَا هُوَ اِلَّا ذِكْرٌ لِّلْعٰلَمِیْنَ ۟۠

നിൻ്റെ മേൽ അവതരിക്കപ്പെട്ട ഈ ഖുർആൻ ജിന്നുകൾക്കും മനുഷ്യർക്കുമുള്ള ഒരു ഉൽബോധനവും, ഒരു ഓർമ്മപ്പെടുത്തലുമല്ലാതെ മറ്റൊന്നുമല്ല. info
التفاسير:
Šiame puslapyje pateiktų ajų nauda:
• الصبر خلق محمود لازم للدعاة وغيرهم.
* പ്രബോധകർക്കും മറ്റുള്ളവർക്കുമെല്ലാം നിർബന്ധമായും ഉണ്ടാകേണ്ട സ്വഭാവമാണ് ക്ഷമ. info

• التوبة تَجُبُّ ما قبلها وهي من أسباب اصطفاء الله للعبد وجعله من عباده الصالحين.
പശ്ചാത്താപം മുൻപ് കഴിഞ്ഞു പോയ എല്ലാ തിന്മകളെയും ഇല്ലാതെയാക്കും. അല്ലാഹു അവൻ്റെ സച്ചരിതരായ ദാസന്മാരിൽ ഒരാളെ ഉൾപ്പെടുത്താനുള്ള കാരണങ്ങളിൽ ഒന്നാണത്. info

• تنوّع ما يرسله الله على الكفار والعصاة من عذاب دلالة على كمال قدرته وكمال عدله.
* അല്ലാഹു (ഇസ്ലാമിനെ) നിഷേധിച്ചവർക്കും ധിക്കാരികൾക്കും മേൽ അയക്കുന്ന വ്യത്യസ്ത രൂപത്തിലുള്ള ശിക്ഷകൾ അവൻ്റെ പരിപൂർണ്ണ ശക്തിയെയും നീതിയെയും അറിയിക്കുന്നു. info