31) സത്യത്തിൻ്റെ സന്ദേശം ഒരിക്കലും ജനസമ്മതി നേടരുത് എന്ന ദുശ്ശാഠ്യമാണ് പ്രവാചകന്മാരെ പുറത്താക്കാനും, വധിക്കാനുമൊക്കെ ശ്രമിച്ചവരെ അതിന് പ്രേരിപ്പിച്ചത്. എന്നാല്‍ സത്യത്തെ കുഴിച്ചുമൂടി എന്ന കൃതാര്‍ത്ഥതയോടെ സ്വസ്ഥമായി ഏറെ നാള്‍ കഴിയാന്‍ സത്യത്തിൻ്റെ ശത്രുക്കള്‍ക്ക് അല്ലാഹു അവസരം നൽകാറില്ല. നബിമാരെ പുറത്താക്കിയ ജനത ഏറെ താമസിയാതെ പരാജയപ്പെടുന്നതാണ്.
32) ഉച്ച തിരിഞ്ഞതു മുതല്‍ രാത്രി ഇരുട്ടുന്നതുവരെ നാല് നമസ്‌കാരങ്ങളാണുള്ളത്. ദ്വുഹ്ര്‍, അസ്ര്‍, മഗ്‌രിബ്, ഇശാഅ്.
33) രാത്രിയിലെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മലക്കുകളും, പകലിലെ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെട്ട മലക്കുകളും പ്രഭാത നമസ്‌കാരത്തിന് സാക്ഷികളായിരിക്കും എന്നാണ് ഇതിൻ്റെ വിവക്ഷയെന്ന് ഹദീസുകളില്‍ നിന്ന് വ്യക്തമാകുന്നു.
34) രാത്രിയില്‍ ഉറക്കമുണര്‍ന്നിട്ട് നിര്‍വഹിക്കുന്ന 'തഹജ്ജുദ്' നമസ്‌കാരം നബി(ﷺ)ക്ക് ഒരു നിര്‍ബന്ധ കര്‍മവും മറ്റു മുസ്‌ലിംകള്‍ക്ക് ഒരു ഐച്ഛിക കര്‍മവുമാണെന്നത്രെ ഭൂരിപക്ഷം പണ്ഡിതന്മാരുടെ അഭിപ്രായം.
35) ഞാന്‍ എവിടെ പ്രവേശിക്കുകയാണെങ്കിലും, എവിടെ നിന്ന് പുറത്തുവരികയാണെങ്കിലും അത് സത്യസന്ധതയ്ക്ക് ഇണങ്ങും വിധമാക്കേണമേ എന്നര്‍ഥം.
36) വാഗ്വാദങ്ങളിലും യുദ്ധങ്ങളിലും മറ്റും വിജയത്തിന് നിദാനമായിട്ടുള്ള ഒരു അധികൃത പിന്‍ബലം.
37) അല്ലാഹുവിൽ നിന്നുള്ള സന്ദേശം അല്ലാഹു പിന്‍വലിക്കുന്നപക്ഷം അതു പുനസ്ഥാപിക്കുന്ന വിഷയത്തില്‍ ഭരമേല്പിക്കപ്പെടാവുന്ന ആരും തന്നെയില്ല എന്നര്‍ഥം.