وه‌رگێڕانی ماناكانی قورئانی پیرۆز - وەرگێڕاوی میلباری - عبد الحميد حيدر و كنهی محمد

external-link copy
57 : 51

مَاۤ اُرِیْدُ مِنْهُمْ مِّنْ رِّزْقٍ وَّمَاۤ اُرِیْدُ اَنْ یُّطْعِمُوْنِ ۟

ഞാന്‍ അവരില്‍ നിന്ന് ഉപജീവനമൊന്നും ആഗ്രഹിക്കുന്നില്ല. അവര്‍ എനിക്ക് ഭക്ഷണം നല്‍കണമെന്നും ഞാന്‍ ആഗ്രഹിക്കുന്നില്ല.(7) info

7) അടിമത്ത വ്യവസ്ഥിതിയില്‍ അടിമകളെ ഉടമകള്‍ വിലയ്ക്കു വാങ്ങിയിരുന്നതും സംരക്ഷിച്ചിരുന്നതും ഉടമകള്‍ക്ക് അടിമകള്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അല്ലാഹുവും അടിമകളും തമ്മിലുള്ള ബന്ധം ഇത്തരത്തിലല്ല. അല്ലാഹു തന്റെ അടിമകളില്‍ നിന്ന് ഉപജീവനം ആവശ്യപ്പെടുന്നില്ല. അവനെ മാത്രം ആരാധിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും ചെയ്തുകൊണ്ട് വിജയകരമായ ജീവിതം നയിക്കാന്‍ മാത്രമാണ് മനുഷ്യരോടും ജിന്നുകളോടും അല്ലാഹു ആവശ്യപ്പെടുന്നത്.

التفاسير: