Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano

ഖലം

Alcuni scopi di questa Sura comprendono:
شهادة الله للنبي بحسن الخُلق، والدفاع عنه وتثبيته.
നബി (ﷺ) യുടെ ഉൽകൃഷ്ടമായ സ്വഭാവത്തിന് അല്ലാഹു സാക്ഷ്യം നിൽക്കുന്നു. അല്ലാഹു അവിടുത്തെ പ്രതിരോധിക്കുകയും, അവിടുത്തേക്ക് സ്ഥൈര്യം പകരുകയും ചെയ്യുന്നു. info

external-link copy
1 : 68

نٓ وَالْقَلَمِ وَمَا یَسْطُرُوْنَ ۟ۙ

നൂൻ; സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. അല്ലാഹു പേനയെയും, മനുഷ്യർ പേനകൾ കൊണ്ട് എഴുതുന്നതിനെ കൊണ്ടും സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
2 : 68

مَاۤ اَنْتَ بِنِعْمَةِ رَبِّكَ بِمَجْنُوْنٍ ۟ۚ

അല്ലയോ റസൂൽ! അല്ലാഹു അങ്ങേക്ക് ചൊരിഞ്ഞു തന്ന പ്രവാചകത്വത്തിൻ്റെ അനുഗ്രഹത്താൽ താങ്കൾ ഒരു ഭ്രാന്തനായിട്ടില്ല. നിനക്ക് ബുദ്ധിഭ്രംശം സംഭവിച്ചിരിക്കുന്നു എന്ന മുശ്രിക്കുകളുടെ ആരോപണത്തിൽ നിന്ന് നീ മുക്തനാണ്. info
التفاسير:

external-link copy
3 : 68

وَاِنَّ لَكَ لَاَجْرًا غَیْرَ مَمْنُوْنٍ ۟ۚ

(ഇസ്ലാമിൻ്റെ) സന്ദേശം ജനങ്ങൾക്ക് എത്തിച്ചു നൽകാൻ നീ അനുഭവിക്കുന്ന പ്രയാസങ്ങൾക്ക് ഒരിക്കലും മുറിഞ്ഞു പോകാത്ത പ്രതിഫലം തന്നെയുണ്ട്. അതിൽ ഒരാൾക്കും നിൻ്റെ മേൽ ഔദാര്യമില്ല. info
التفاسير:

external-link copy
4 : 68

وَاِنَّكَ لَعَلٰی خُلُقٍ عَظِیْمٍ ۟

ഖുർആൻ ക്ഷണിക്കുന്ന, ഏറ്റവും മഹത്തരമായ സ്വഭാവത്തിൽ തന്നെയാകുന്നു നീയുള്ളത്. അതിൽ പരാമർശിക്കപ്പെട്ട സ്വഭാവഗുണങ്ങൾ ഏറ്റവും പൂർണ്ണമായ രൂപത്തിൽ മുറുകെ പിടിച്ചവൻ തന്നെയാകുന്നു നീ. info
التفاسير:

external-link copy
5 : 68

فَسَتُبْصِرُ وَیُبْصِرُوْنَ ۟ۙ

നീ വഴിയെ മനസ്സിലാക്കും; (നിന്നെ) നിഷേധിക്കുന്ന ഇക്കൂട്ടരും മനസ്സിലാക്കും. info
التفاسير:

external-link copy
6 : 68

بِاَیِّىكُمُ الْمَفْتُوْنُ ۟

സത്യം വെളിപ്പെടുമ്പോൾ നിങ്ങളിൽ ആർക്കായിരുന്നു ഭ്രാന്തെന്നും ബോധ്യമാകും. info
التفاسير:

external-link copy
7 : 68

اِنَّ رَبَّكَ هُوَ اَعْلَمُ بِمَنْ ضَلَّ عَنْ سَبِیْلِهٖ ۪— وَهُوَ اَعْلَمُ بِالْمُهْتَدِیْنَ ۟

അല്ലയോ റസൂൽ! തീർച്ചയായും നിൻ്റെ രക്ഷിതാവിന് അവൻ്റെ പാതയിൽ നിന്ന് വ്യതിചലിച്ചവരെ അറിയാം. അതിലേക്ക് സന്മാർഗം സിദ്ധിച്ചവരെയും അവന് നല്ലവണ്ണം അറിയാം. (നിന്നെ എതിർക്കുന്നവരാണ്) വഴികേടിലായിട്ടുള്ളത് എന്നും, നീ നേരായ മാർഗത്തിലാണ് എന്നും അവന് അറിയാം. info
التفاسير:

external-link copy
8 : 68

فَلَا تُطِعِ الْمُكَذِّبِیْنَ ۟

അല്ലയോ റസൂൽ! അതിനാൽ നീ കൊണ്ടു വന്നതിനെ നിഷേധിക്കുന്നവരെ ഒരിക്കലും നീ അനുസരിക്കരുത്. info
التفاسير:

external-link copy
9 : 68

وَدُّوْا لَوْ تُدْهِنُ فَیُدْهِنُوْنَ ۟

മതവിഷയങ്ങളിൽ നീ ഒന്ന് മയപ്പെടുത്തുകയും അവരോട് അനുകമ്പ സ്വീകരിക്കുകയും ചെയ്തിരുന്നെങ്കിൽ, അവർക്കും നിന്നോടു മയപ്പെടുത്തുകയും അനുകമ്പ സ്വീകരിക്കുകയും ചെയ്യാമായിരുന്നു എന്നവർ ആഗ്രഹിക്കുന്നുണ്ട്. info
التفاسير:

external-link copy
10 : 68

وَلَا تُطِعْ كُلَّ حَلَّافٍ مَّهِیْنٍ ۟ۙ

ധാരാളമായി കള്ളസത്യം ചെയ്യുന്നവനും, നിന്ദ്യനുമായിട്ടുള്ള ഒരാളെയും നീ അനുസരിക്കരുത്. info
التفاسير:

external-link copy
11 : 68

هَمَّازٍ مَّشَّآءٍ بِنَمِیْمٍ ۟ۙ

ധാരാളമായി ജനങ്ങളെ പരദൂഷണം പറയുകയും, അവർക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ഏഷണിയുമായി നടക്കുന്നവനും; info
التفاسير:

external-link copy
12 : 68

مَّنَّاعٍ لِّلْخَیْرِ مُعْتَدٍ اَثِیْمٍ ۟ۙ

ധാരാളമായി നന്മക്ക് തടസ്സം നിൽക്കുകയും, ജനങ്ങളോട് അവരുടെ സമ്പത്തിലും ശരീരത്തിലും അഭിമാനത്തിലും അതിക്രമം കാണിക്കുകയും, അനേകം തിന്മകളും പാപങ്ങളും പ്രവർത്തിക്കുകയും ചെയ്യുന്നവൻ. info
التفاسير:

external-link copy
13 : 68

عُتُلٍّۢ بَعْدَ ذٰلِكَ زَنِیْمٍ ۟ۙ

പരുക്കനും ക്രൂരനും, തൻ്റെ സമൂഹത്തിൽ വ്യാജ കുടുംബപരമ്പരയുമായി കയറിപ്പറ്റിയ; info
التفاسير:

external-link copy
14 : 68

اَنْ كَانَ ذَا مَالٍ وَّبَنِیْنَ ۟ؕ

സ്വത്തും സന്താനങ്ങളും ഉള്ളവനാണ് താൻ എന്നതിനാൽ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നതിൽ നിന്ന് അവൻ അഹങ്കാരം നടിച്ചിരിക്കുന്നു. info
التفاسير:

external-link copy
15 : 68

اِذَا تُتْلٰی عَلَیْهِ اٰیٰتُنَا قَالَ اَسَاطِیْرُ الْاَوَّلِیْنَ ۟

നമ്മുടെ ദൃഷ്ടാന്തങ്ങൾ അവന് പാരായണം ചെയ്തു കേൾപ്പിക്കപ്പെട്ടാൽ അവൻ പറയും: ഇവ ആദ്യ കാലക്കാരുടെ അന്ധവിശ്വാസങ്ങൾ രേഖപ്പെടുത്തപ്പെട്ടതു മാത്രമാണ്. info
التفاسير:

external-link copy
16 : 68

سَنَسِمُهٗ عَلَی الْخُرْطُوْمِ ۟

അവൻ്റെ മൂക്കിന് മേൽ അവനെ നിന്ദ്യനാക്കുന്ന, ഒരിക്കലും വിട്ടു പോകാത്ത ഒരടയാളം നാം ഉണ്ടാക്കുന്നതാണ്. info
التفاسير:
Alcuni insegnamenti da trarre da questi versi sono:
• اتصاف الرسول صلى الله عليه وسلم بأخلاق القرآن.
* നബി -ﷺ- ഖുർആനിലെ സ്വഭാവഗുണങ്ങൾ ജീവീതത്തിൽ പകർത്തിയിരുന്നു. info

• صفات الكفار صفات ذميمة يجب على المؤمن الابتعاد عنها، وعن طاعة أهلها.
* (ഇസ്ലാമിനെ) നിഷേധിച്ചവരുടെ സ്വഭാവങ്ങൾ ആക്ഷേപാർഹമായ സ്വഭാവങ്ങളാണ്; (ഇസ്ലാമിൽ) വിശ്വസിച്ചവർ അതിൽ നിന്ന് വിട്ടു നിൽക്കുകയും, അത്തരം സ്വഭാവമുള്ളവരെ അനുസരിക്കാതിരിക്കാൻ ശ്രദ്ധിക്കുകയും വേണം. info

• من أكثر الحلف هان على الرحمن، ونزلت مرتبته عند الناس.
* സത്യം ചെയ്യുന്നത് അധികരിപ്പിക്കൽ അല്ലാഹുവിങ്കലുള്ള പദവി കുറയാൻ കാരണമാകും; ജനങ്ങൾക്കിടയിലും അതവൻ്റെ സ്ഥാനം കുറക്കും. info