Traduzione dei Significati del Sacro Corano - Traduzione in malayalam dell'Esegesi Abbreviata del Nobile Corano

ഖമർ

Alcuni scopi di questa Sura comprendono:
التذكير بنعمة تيسير القرآن، وما فيه من الآيات والنذر.
വിശുദ്ധ ഖുർആൻ എളുപ്പമാക്കി എന്ന അനുഗ്രഹത്തെ കുറിച്ച് ഓർമ്മപ്പെടുത്തുകയും, അതിലുള്ള ദൃഷ്ടാന്തങ്ങളും താക്കീതുകളും ഓർമ്മപ്പെടുത്തുകയും ചെയ്യുന്നു. info

external-link copy
1 : 54

اِقْتَرَبَتِ السَّاعَةُ وَانْشَقَّ الْقَمَرُ ۟

അന്ത്യനാളിൻ്റെ ആഗമനം അടുത്തിരിക്കുന്നു. നബി -ﷺ- യുടെ കാലത്ത് ചന്ദ്രൻ പിളരുകയും ചെയ്തു. നബി -ﷺ- യിലൂടെ പ്രകടമായ അനുഭവവേദ്യമായ അടയാളങ്ങളിലൊന്നായിരുന്നു അത്. info
التفاسير:

external-link copy
2 : 54

وَاِنْ یَّرَوْا اٰیَةً یُّعْرِضُوْا وَیَقُوْلُوْا سِحْرٌ مُّسْتَمِرٌّ ۟

നബി -ﷺ- യുടെ സത്യത ബോധ്യപ്പെടുത്തുന്ന ഏതൊരു തെളിവോ പ്രമാണമോ ദർശിച്ചാലും ബഹുദൈവാരാധകർ അത് സ്വീകരിക്കാതെ തിരിഞ്ഞു കളയുകയും, 'നമ്മൾ കണ്ടത് ഒരർഥവുമില്ലാത്ത മാരണം മാത്രമാണെന്ന്' പറയുകയും ചെയ്യും. info
التفاسير:

external-link copy
3 : 54

وَكَذَّبُوْا وَاتَّبَعُوْۤا اَهْوَآءَهُمْ وَكُلُّ اَمْرٍ مُّسْتَقِرٌّ ۟

അവർക്ക് വന്നെത്തിയ സത്യത്തെ അവർ നിഷേധിച്ചു തള്ളുകയും, കളവാക്കുന്നതിൽ തങ്ങളുടെ ദേഹേഛകളെ അവർ പിൻപറ്റുകയും ചെയ്തിരിക്കുന്നു. എല്ലാ കാര്യങ്ങളും -നന്മയാകട്ടെ തിന്മയാകട്ടെ- പരലോകത്ത് അതിന് അർഹമായ സ്ഥാനത്ത് തന്നെ വരുന്നതാകുന്നു. info
التفاسير:

external-link copy
4 : 54

وَلَقَدْ جَآءَهُمْ مِّنَ الْاَنْۢبَآءِ مَا فِیْهِ مُزْدَجَرٌ ۟ۙ

നിഷേധവും അതിക്രമങ്ങളും ചെയ്തു കൂട്ടിയ മുൻസമുദായങ്ങളെ അല്ലാഹു നശിപ്പിച്ചതിനെ കുറിച്ചുള്ള മതിയാവോളമുള്ള വാർത്തകൾ അവർക്ക് വന്നെത്തിയിട്ടുണ്ട്; ഇവരുടെ നിഷേധവും അതിക്രമവും അവസാനിപ്പിക്കുവാൻ അവ മതിയായതാണ്. info
التفاسير:

external-link copy
5 : 54

حِكْمَةٌ بَالِغَةٌ فَمَا تُغْنِ النُّذُرُ ۟ۙ

അവർക്ക് വന്നെത്തിയ വാർത്തകൾ അവരുടെ മേൽ തെളിവുകൾ സ്ഥാപിതമാകാൻ പര്യാപ്തമായ പരിപൂർണ്ണമായ വിജ്ഞാനമാണ്. എന്നാൽ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കാത്തവർക്ക് ഈ താക്കീതുകളൊന്നും ഉപകാരപ്പെടുന്നില്ല. info
التفاسير:

external-link copy
6 : 54

فَتَوَلَّ عَنْهُمْ ۘ— یَوْمَ یَدْعُ الدَّاعِ اِلٰی شَیْءٍ نُّكُرٍ ۟ۙ

അവർ സന്മാർഗം സ്വീകരിക്കുന്നില്ലെങ്കിൽ -അല്ലാഹുവിൻ്റെ റസൂലേ!- താങ്കൾ അവരെ അവഗണിക്കുകയും, അവരിൽ നിന്ന് തിരിഞ്ഞു കളയുകയും ചെയ്തേക്കുക. -മനുഷ്യ സമൂഹം അവരുടെ ചരിത്രത്തിൽ ഒരിക്കലും വീക്ഷിച്ചിട്ടില്ലാത്തത്ര, ഭയാനകരമായ ഒരു കാര്യത്തിലേക്ക് കാഹളത്തിൽ ഊതാൻ ഏൽപ്പിക്കപ്പെട്ട മലക്ക് ക്ഷണിക്കുന്ന ദിവസം നീ കാത്തിരിക്കുക. info
التفاسير:
Alcuni insegnamenti da trarre da questi versi sono:
• عدم التأثر بالقرآن نذير شؤم.
* ഖുർആൻ ഒരാളിൽ യാതൊരു മാറ്റവും സൃഷ്ടിക്കുന്നില്ല എന്നത് മോശമായ പര്യവസാനത്തിൻ്റെ ലക്ഷണമാണ്. info

• خطر اتباع الهوى على النفس في الدنيا والآخرة.
* ദേഹേഛയെ പിൻപറ്റുക എന്നത് ഇഹലോകത്തും പരലോകത്തും ഉണ്ടാക്കുന്ന അപകടം. info

• عدم الاتعاظ بهلاك الأمم صفة من صفات الكفار.
* മുൻകഴിഞ്ഞ സമുദായങ്ങളുടെ പതനങ്ങളിൽ നിന്ന് പാഠം ഉൾക്കൊള്ളാതിരിക്കുക എന്നത് (ഇസ്ലാമിനെ) നിഷേധിക്കുന്നവരുടെ സ്വഭാവവിശേഷണമാണ്. info