20) പ്രശസ്തിക്കും പൊങ്ങച്ചത്തിനും വേണ്ടി പണം ചെലവഴിക്കുന്നവരില്‍ പലരും തങ്ങള്‍ മഹത്തായ സേവനം ചെയ്യുന്നതായി നടിക്കാറുണ്ട്. എന്നാല്‍ പരലോകത്ത് ചെല്ലുമ്പോഴായിരിക്കും അവര്‍ മനസ്സിലാക്കുന്നത്; സത്യനിഷേധവും കാപട്യവും തങ്ങളുടെ കര്‍മ്മങ്ങളെയാകെ നിഷ്ഫലമാക്കിയിരിക്കുന്നുവെന്ന്. അപ്പോള്‍ അത്യാഹിതം ബാധിച്ച കൃഷിയിടത്തിൻ്റെ ഉടമയുടെ ഭാവമായിരിക്കൂം അവര്‍ക്ക്.
21) മുസ്‌ലിംകളും വേദക്കാരും തമ്മിലുളള അടിസ്ഥാനപരമായ ഒരു വ്യത്യാസമാണ് ഇവിടെ ചൂണ്ടിക്കാട്ടുന്നത്. അല്ലാഹു അവതരിപ്പിച്ച മുഴുവന്‍ വേദഗ്രന്ഥങ്ങളിലും മുസ്‌ലിംകള്‍ വിശ്വസിക്കുന്നു. എന്നാല്‍ യഹൂദര്‍ ഇന്‍ജീലും ഖുര്‍ആനും തള്ളിക്കളയുന്നു. ക്രിസ്ത്യാനികള്‍ ഖുര്‍ആന്‍ ഒഴിച്ചുള്ള വേദങ്ങളില്‍ മാത്രം വിശ്വസിക്കുന്നു. ഫലത്തില്‍ മുസ്‌ലിംകളൊഴിച്ചുള്ളവരൊക്കെ അല്ലാഹുവിൻ്റെ സന്ദേശത്തില്‍ അവിശ്വാസം പുലര്‍ത്തുന്നവരാണ്.