Traduzione dei Significati del Sacro Corano - Traduzione in malayalam di Abdul-Hamid Haidar e Kunhi Muhammad

external-link copy
54 : 10

وَلَوْ اَنَّ لِكُلِّ نَفْسٍ ظَلَمَتْ مَا فِی الْاَرْضِ لَافْتَدَتْ بِهٖ ؕ— وَاَسَرُّوا النَّدَامَةَ لَمَّا رَاَوُا الْعَذَابَ ۚ— وَقُضِیَ بَیْنَهُمْ بِالْقِسْطِ وَهُمْ لَا یُظْلَمُوْنَ ۟

അക്രമം പ്രവര്‍ത്തിച്ച ഓരോ വ്യക്തിക്കും ഭൂമിയിലുള്ളത് മുഴുവന്‍ കൈവശമുണ്ടായിരുന്നാല്‍ പോലും അതയാള്‍ പ്രായശ്ചിത്തമായി നല്‍കുമായിരുന്നു.(17) ശിക്ഷ കാണുമ്പോള്‍ അവര്‍ ഖേദം മനസ്സില്‍ ഒളിപ്പിക്കുകയും ചെയ്യും. അവര്‍ക്കിടയില്‍ നീതിയനുസരിച്ച് തീര്‍പ്പുകല്‍പിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല info

17) പരലോകത്തെത്തുമ്പോള്‍ നരകശിക്ഷയില്‍ നിന്ന് മോചനം കിട്ടുന്നതിനുവേണ്ടി എന്തും നല്‍കാന്‍ മനുഷ്യന്‍ തയ്യാറാകും. ഭൂമിയിലെ സ്വത്ത് മുഴുവന്‍ കൈവശമുണ്ടെങ്കില്‍ അതത്രയും പ്രായശ്ചിത്തമായി നല്‍കാന്‍ അവന്‍ സന്നദ്ധനാകും.

التفاسير: