Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

സ്സുഖ്റുഫ്

Parmi les objectifs de la sourate:
التحذير من الافتتان بزخرف الحياة الدنيا؛ لئلا يكون وسيلة للشرك.
ഐഹികജീവിതത്തിൻ്റെ അലങ്കാരങ്ങളിൽ വഞ്ചിതരാവുകയും, അത് ബഹുദൈവാരാധനയിലേക്ക് എത്തിക്കുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. info

external-link copy
1 : 43

حٰمٓ ۟ۚۛ

ഹാമീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂറതുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. info
التفاسير:

external-link copy
2 : 43

وَالْكِتٰبِ الْمُبِیْنِ ۟ۙۛ

സത്യത്തിലേക്ക് നയിക്കുന്ന മാർഗം ഏതെന്ന് വ്യക്തമാക്കുന്ന വിശുദ്ധ ഖുർആൻ കൊണ്ട് അല്ലാഹു സത്യം ചെയ്തിരിക്കുന്നു. info
التفاسير:

external-link copy
3 : 43

اِنَّا جَعَلْنٰهُ قُرْءٰنًا عَرَبِیًّا لَّعَلَّكُمْ تَعْقِلُوْنَ ۟ۚ

തീർച്ചയായും ഈ ഖുർആനിനെ നാം അറബികളുടെ ഭാഷയിൽ ആക്കിയിരിക്കുന്നു. അല്ലയോ ഖുർആനിൻറെ ഭാഷ സംസാരിക്കുന്നവരേ! നിങ്ങൾ ഇതിൻറെ ആശയാർഥങ്ങൾ മനസ്സിലാക്കുന്നതിനും ഗ്രഹിക്കുന്നതിനും, മറ്റു സമൂഹങ്ങളിലേക്ക് ഇത് എത്തിച്ചു കൊടുക്കുന്നതിനും വേണ്ടിയാണത്. info
التفاسير:

external-link copy
4 : 43

وَاِنَّهٗ فِیْۤ اُمِّ الْكِتٰبِ لَدَیْنَا لَعَلِیٌّ حَكِیْمٌ ۟ؕ

തീർച്ചയായും ഈ ഖുർആൻ ലൗഹുൽ മഹ്ഫൂദ്വിൽ ആകുന്നു. ഉന്നതവും ഔന്നത്യവുമുള്ള, വിജ്ഞാനസമ്പന്നമായ നിലയിലാകുന്നു അത്. അതിലെ ആയത്തുകൾ ഉൾക്കൊള്ളുന്ന കൽപ്പനകളും വിലക്കുകളും ഖണ്ഡിതമാക്കപ്പെട്ടിരിക്കുന്നു. info
التفاسير:

external-link copy
5 : 43

اَفَنَضْرِبُ عَنْكُمُ الذِّكْرَ صَفْحًا اَنْ كُنْتُمْ قَوْمًا مُّسْرِفِیْنَ ۟

നിങ്ങൾ ബഹുദൈവാരാധനയിലും തിന്മകളിലും അതിരുകവിഞ്ഞ ഒരു സമൂഹമാണെന്നതിനാൽ നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നത് നാം ഉപേക്ഷിക്കുകയോ?! നാം അങ്ങനെ ഒരിക്കലും ചെയ്യില്ല. നിങ്ങളോടുള്ള നമ്മുടെ കാരുണ്യം അതിന് വിപരീതമാണ് (നിങ്ങൾക്ക് മേൽ ഖുർആൻ അവതരിപ്പിക്കുന്നതിനോടാണ്) ആവശ്യപ്പെടുന്നത്. info
التفاسير:

external-link copy
6 : 43

وَكَمْ اَرْسَلْنَا مِنْ نَّبِیٍّ فِی الْاَوَّلِیْنَ ۟

പൂർവ്വ സമുദായങ്ങളിൽ എത്രയോ നബിമാരെ നാം നിയോഗിച്ചിട്ടുണ്ട്. info
التفاسير:

external-link copy
7 : 43

وَمَا یَاْتِیْهِمْ مِّنْ نَّبِیٍّ اِلَّا كَانُوْا بِهٖ یَسْتَهْزِءُوْنَ ۟

ആ പൂർവ്വ സമുദായങ്ങളിലെല്ലാം അല്ലാഹുവിൽ നിന്നുള്ള ദൂതൻ വന്നെത്തിയപ്പോൾ അവിടെയുള്ളവർ അദ്ദേഹത്തെ പരിഹസിക്കാതിരുന്നിട്ടില്ല. info
التفاسير:

external-link copy
8 : 43

فَاَهْلَكْنَاۤ اَشَدَّ مِنْهُمْ بَطْشًا وَّمَضٰی مَثَلُ الْاَوَّلِیْنَ ۟

ആ സമൂഹങ്ങളെക്കാൾ കയ്യൂക്കുണ്ടായിരുന്നവരെ നാം നശിപ്പിച്ചിട്ടുണ്ട്. അതിനാൽ അവരെക്കാൾ ദുർബലരായ സമൂഹങ്ങളെ നശിപ്പിക്കുക എന്നത് നമുക്ക് അസാധ്യമേയല്ല. ആദിനെയും ഥമൂദിനെയും ലൂത്വ് നബിയുടെ സമൂഹത്തെയും മദ്യൻ നിവാസികളെയും പോലുള്ള, മുൻകഴിഞ്ഞ സമൂഹങ്ങളെ തകർത്തതിൻറെ വിവരണം ഖുർആനിൽ മുൻപ് കഴിഞ്ഞു പോയിട്ടുണ്ട്. info
التفاسير:

external-link copy
9 : 43

وَلَىِٕنْ سَاَلْتَهُمْ مَّنْ خَلَقَ السَّمٰوٰتِ وَالْاَرْضَ لَیَقُوْلُنَّ خَلَقَهُنَّ الْعَزِیْزُ الْعَلِیْمُ ۟ۙ

അല്ലാഹുവിൻറെ റസൂലേ! നിഷേധികളായ ഈ ബഹുദൈവാരാധകരോട് 'ആരാണ് ആകാശങ്ങളെ സൃഷ്ടിച്ചതെന്നും,' ആരാണ് ഭൂമിയെ സൃഷ്ടിച്ചതെന്നു'മെല്ലാം ചോദിച്ചാൽ അവർ താങ്കളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരമായി പറയും: ആർക്കും പരാജയപ്പെടുത്തുക സാധ്യമല്ലാത്ത 'അസീസും', എല്ലാം അറിയുന്നവനായ 'അലീമു'മായ (അല്ലാഹുവാണ്) അവയെ സൃഷ്ടിച്ചത്. info
التفاسير:

external-link copy
10 : 43

الَّذِیْ جَعَلَ لَكُمُ الْاَرْضَ مَهْدًا وَّجَعَلَ لَكُمْ فِیْهَا سُبُلًا لَّعَلَّكُمْ تَهْتَدُوْنَ ۟ۚ

നിങ്ങൾക്ക് വേണ്ടി ഭൂമിയെ ഒരുക്കി നൽകുകയും, നിങ്ങളുടെ കാൽപാദങ്ങൾ ഉറച്ചു നിൽക്കുന്ന നിലയിൽ അതിനെ സംവിധാനിക്കുകയും ചെയ്തവനായ അല്ലാഹു. ഭൂമിയിലെ പർവ്വതങ്ങളിലും താഴ്വാരങ്ങളിലും നിങ്ങളുടെ യാത്രകളിൽ നേർവഴി കണ്ടെത്താൻ പാതകൾ ഒരുക്കിയവൻ. info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• سمي الوحي روحًا لأهمية الوحي في هداية الناس، فهو بمنزلة الروح للجسد.
* അല്ലാഹുവിൽ നിന്നുള്ള സന്ദേശത്തിന് 'റൂഹ്' (ആത്മാവ്) എന്ന പേര് നൽകപ്പെട്ടത് ജനങ്ങൾക്ക് സന്മാർഗ ദർശനം നൽകുന്നതിൽ അല്ലാഹുവിൻറെ സന്ദേശത്തിനുള്ള പ്രാധാന്യം പരിഗണിച്ചു കൊണ്ടാണ്. ശരീരത്തിന് ആത്മാവ് എപ്രകാരമാണോ; അതേ സ്ഥാനം തന്നെ ഇതിനുമുണ്ട്. info

• الهداية المسندة إلى الرسول صلى الله عليه وسلم هي هداية الإرشاد لا هداية التوفيق.
* നബി -ﷺ- സന്മാർഗത്തിലേക്ക് നയിക്കുന്നു എന്ന് പറഞ്ഞത് അവിടുന്നാണ് സന്മാർഗത്തിലേക്കുള്ള വഴികാണിച്ചു കൊടുക്കുന്നവൻ എന്ന നിലക്കാണ്. അവിടുത്തേക്ക് ഒരാൾക്ക് സന്മാർഗം നൽകാൻ കഴിയുമെന്ന അർത്ഥത്തിലല്ല. info

• ما عند المشركين من توحيد الربوبية لا ينفعهم يوم القيامة.
* ബഹുദൈവാരാധകർക്ക് അല്ലാഹുവാണ് സർവ്വ സൃഷ്ടികളുടെയും രക്ഷിതാവ് എന്ന വിശ്വാസമുണ്ടായിരുന്നു. എന്നാൽ ഈ വിശ്വാസം പരലോകത്ത് അവർക്ക് യാതൊരു ഉപകാരവും ചെയ്യില്ല. info