Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

അഹ്സാബ്

Parmi les objectifs de la sourate:
بيان عناية الله بنبيه صلى الله عليه وسلم، وحماية جنابه وأهل بيته.
നബി -ﷺ- യോടുള്ള അല്ലാഹുവിൻ്റെ പരിഗണനയും, അവിടുത്തെയും അവിടുത്തെ കുടുംബത്തിൻ്റെയും ആദരവ് അവൻ സംരക്ഷിച്ചിരിക്കുന്നു എന്നതും വിവരിക്കുന്നു. info

external-link copy
1 : 33

یٰۤاَیُّهَا النَّبِیُّ اتَّقِ اللّٰهَ وَلَا تُطِعِ الْكٰفِرِیْنَ وَالْمُنٰفِقِیْنَ ؕ— اِنَّ اللّٰهَ كَانَ عَلِیْمًا حَكِیْمًا ۟ۙ

അല്ലയോ നബിയേ! താങ്കളും താങ്കളോടൊപ്പമുള്ളവരും അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ സൂക്ഷിക്കുന്നതിൽ ഉറപ്പോടെ നിലകൊള്ളുകയും, അവനെ മാത്രം ഭയപ്പെടുകയും ചെയ്യുക. (അല്ലാഹുവിനെ) നിഷേധിച്ചവരെയും കപടവിശ്വാസികളെയും അവരുടെ ദേഹേഛകളെയും താങ്കൾ അനുസരിക്കരുത്. തീർച്ചയായും അല്ലാഹു (അവനെ) നിഷേധിച്ചവരും കപടവിശ്വാസികളും മെനയുന്ന തന്ത്രത്തെ കുറിച്ച് നന്നായി അറിയുന്നവനും (അലീം), തൻ്റെ സൃഷ്ടിപ്പിലും കൈകാര്യകർതൃത്വത്തിലും അങ്ങേയറ്റം യുക്തമായത് പ്രവർത്തിക്കുന്നവനുമാകുന്നു (ഹകീം). info
التفاسير:

external-link copy
2 : 33

وَّاتَّبِعْ مَا یُوْحٰۤی اِلَیْكَ مِنْ رَّبِّكَ ؕ— اِنَّ اللّٰهَ كَانَ بِمَا تَعْمَلُوْنَ خَبِیْرًا ۟ۙ

നിൻ്റെ രക്ഷിതാവ് നിനക്ക് മേൽ ഇറക്കി തന്ന സന്ദേശം നീ പിൻപറ്റുകയും ചെയ്യുക. തീർച്ചയായും അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ വിട്ടുപോവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം അവൻ നിങ്ങൾക്ക് നൽകുന്നതുമാണ്. info
التفاسير:

external-link copy
3 : 33

وَّتَوَكَّلْ عَلَی اللّٰهِ ؕ— وَكَفٰی بِاللّٰهِ وَكِیْلًا ۟

അല്ലാഹുവിൻ്റെ മേൽ മാത്രം നിൻ്റെ എല്ലാ കാര്യങ്ങളിലും നീ ഭരമേൽപ്പിക്കുകയും ചെയ്യുക. അവനിൽ ഭരമേൽപ്പിക്കുന്ന അല്ലാഹുവിൻ്റെ ദാസന്മാർക്ക് അവൻ തന്നെ മതി. info
التفاسير:

external-link copy
4 : 33

مَا جَعَلَ اللّٰهُ لِرَجُلٍ مِّنْ قَلْبَیْنِ فِیْ جَوْفِهٖ ۚ— وَمَا جَعَلَ اَزْوَاجَكُمُ الّٰٓـِٔیْ تُظٰهِرُوْنَ مِنْهُنَّ اُمَّهٰتِكُمْ ۚ— وَمَا جَعَلَ اَدْعِیَآءَكُمْ اَبْنَآءَكُمْ ؕ— ذٰلِكُمْ قَوْلُكُمْ بِاَفْوَاهِكُمْ ؕ— وَاللّٰهُ یَقُوْلُ الْحَقَّ وَهُوَ یَهْدِی السَّبِیْلَ ۟

അല്ലാഹു ഒരാളുടെയും നെഞ്ചിനകത്ത് രണ്ട് ഹൃദയങ്ങൾ നിശ്ചയിച്ചിട്ടില്ല. അതു പോലെ ആരുടെയും ഭാര്യമാരെ അവരുടെ മാതാക്കളുടെ സ്ഥാനത്താക്കുകയും, അവരുമായി (ബന്ധപ്പെടുന്നത്) നിഷിദ്ധമാക്കുകയും ചെയ്തിട്ടില്ല. അതു പോലെ തന്നെ, ദത്തുപുത്രന്മാരെ സ്വന്തം സന്താനങ്ങളെ പോലെയാക്കുകയും ചെയ്തിട്ടില്ല. ഒരാൾ തൻ്റെ ഭാര്യയുമായി ബന്ധപ്പെടുന്നത് -തൻ്റെ മാതാവിനെയും സഹോദരിയെയും പോലെയാണവൾ എന്നു പറഞ്ഞു കൊണ്ട്- സ്വയം നിഷിദ്ധമാക്കുന്ന 'ദ്വിഹാർ' എന്ന ഏർപ്പാടും, ദത്തുപുത്രന്മാരെ സ്വീകരിക്കുന്ന സമ്പ്രദായവും ഇസ്ലാം തകർത്തു കളഞ്ഞ ജാഹിലിയ്യ സമ്പ്രദായങ്ങളിൽ പെട്ടതാണ്. ഈ പറയപ്പെട്ട 'ദ്വിഹാറും' ദത്തുപുത്രന്മാരെ സ്വീകരിക്കലുമെല്ലാം നിങ്ങൾ നാവു കൊണ്ട് നിരന്തരം പറയുന്ന വാക്ക് മാത്രമാകുന്നു. അതിനൊന്നും യാതൊരു യാഥാർത്ഥ്യവുമില്ല. ആരുടെയും ഭാര്യ അവൻ്റെ മാതാവല്ല. ദത്തുപുത്രൻ സ്വന്തം പുത്രനുമല്ല. തൻ്റെ ദാസന്മാർ പ്രാവർത്തികമാക്കുന്നതിനായി അല്ലാഹു സത്യം പറയുന്നു. അവൻ സത്യപാതയിലേക്ക് (ജനങ്ങളെ) വഴികാണിക്കുകയും ചെയ്യുന്നു.
info
التفاسير:

external-link copy
5 : 33

اُدْعُوْهُمْ لِاٰبَآىِٕهِمْ هُوَ اَقْسَطُ عِنْدَ اللّٰهِ ۚ— فَاِنْ لَّمْ تَعْلَمُوْۤا اٰبَآءَهُمْ فَاِخْوَانُكُمْ فِی الدِّیْنِ وَمَوَالِیْكُمْ ؕ— وَلَیْسَ عَلَیْكُمْ جُنَاحٌ فِیْمَاۤ اَخْطَاْتُمْ بِهٖ وَلٰكِنْ مَّا تَعَمَّدَتْ قُلُوْبُكُمْ ؕ— وَكَانَ اللّٰهُ غَفُوْرًا رَّحِیْمًا ۟

നിങ്ങളുടെ സന്താനങ്ങളായി നിങ്ങൾ ചേർത്തിപ്പറയുന്ന (ദത്തുപുത്രന്മാരെ) അവരുടെ യഥാർഥ പിതാക്കളിലേക്ക് ചേർത്തു വിളിക്കുക. അങ്ങനെ ശരിയായ പിതാക്കളിലേക്ക് ചേർത്തിപ്പറയുക എന്നതാകുന്നു അല്ലാഹുവിങ്കൽ നീതിപൂർവ്വകമായിട്ടുള്ളത്. ഇനി പിതാക്കളിലേക്ക് ചേർത്തിപ്പറയാൻ പിതാവാരാണെന്ന് നിങ്ങൾക്ക് അറിയില്ലെങ്കിൽ അവർ നിങ്ങളുടെ ഇസ്ലാമിക സഹോദരങ്ങളും അടിമത്വത്തിൽ നിന്ന് നിങ്ങൾ മോചിപ്പിച്ചവരുമാകുന്നു. 'എൻ്റെ സഹോദരാ!', 'എൻ്റെ പിതൃവ്യൻ്റെ മകനേ!' എന്നിങ്ങനെയൊക്കെ നിങ്ങൾക്കവരെ വിളിക്കാം. നിങ്ങളിലാരെങ്കിലും അബദ്ധത്തിൽ ഏതെങ്കിലും ദത്തുപുത്രനെ ദത്തെടുത്തവരിലേക്ക് ചേർത്തിപ്പറഞ്ഞാൽ അതിൽ നിങ്ങൾക്ക് യാതൊരു തെറ്റുമില്ല. എന്നാൽ ബോധപൂർവ്വം നിങ്ങളപ്രകാരം ചെയ്താൽ അതിൽ നിങ്ങൾ തെറ്റുകാർ തന്നെയാണ്. അല്ലാഹു തൻ്റെ അടിമകളിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുന്നവർക്ക് ഏറെ പൊറുത്തു നൽകുന്നവനും (ഗഫൂർ), അബദ്ധം സംഭവിച്ചതിൽ അവരെ പിടികൂടാതെ അവരോട് കാരുണ്യം ചൊരിയുന്നവനുമാകുന്നു (റഹീം). info
التفاسير:

external-link copy
6 : 33

اَلنَّبِیُّ اَوْلٰی بِالْمُؤْمِنِیْنَ مِنْ اَنْفُسِهِمْ وَاَزْوَاجُهٗۤ اُمَّهٰتُهُمْ ؕ— وَاُولُوا الْاَرْحَامِ بَعْضُهُمْ اَوْلٰی بِبَعْضٍ فِیْ كِتٰبِ اللّٰهِ مِنَ الْمُؤْمِنِیْنَ وَالْمُهٰجِرِیْنَ اِلَّاۤ اَنْ تَفْعَلُوْۤا اِلٰۤی اَوْلِیٰٓىِٕكُمْ مَّعْرُوْفًا ؕ— كَانَ ذٰلِكَ فِی الْكِتٰبِ مَسْطُوْرًا ۟

മുഹമ്മദ് നബി -ﷺ- അല്ലാഹുവിൽ വിശ്വസിച്ചവർക്ക് അവരുടെ സ്വദേഹങ്ങളെക്കാളും അടുപ്പമുള്ളവരാകുന്നു. അവിടുന്ന് ക്ഷണിച്ചതിനാണ് തങ്ങളുടെ മനസ്സുകളുടെ താല്പര്യങ്ങളെക്കാൾ അവർ കൂടുതൽ പരിഗണന നൽകേണ്ടത്. അവിടുത്തെ ഭാര്യമാർ (ഇസ്ലാമിൽ) വിശ്വസിച്ചവരെ സംബന്ധിച്ചിടത്തോളം അവരുടെ ഉമ്മമാരുടെ സ്ഥാനത്താകുന്നു. അതിനാൽ ഒരു വിശ്വാസിക്കും നബി -ﷺ- യുടെ വിയോഗശേഷം അവരിലാരെയെങ്കിലും വിവാഹം കഴിക്കുക അനുവദനീയമല്ല. അല്ലാഹുവിൻ്റെ (അവൻ അവതരിപ്പിച്ച) വിധിയിൽ കുടുംബബന്ധമുള്ളവർക്ക് അനന്തരാവകാശത്തിൻ്റെ കാര്യത്തിൽ (ഇസ്ലാമിൽ) വിശ്വസിച്ചവരെക്കാളും പലായനം ചെയ്തവരെക്കാളും അവകാശമുണ്ട്. ഇസ്ലാമിൻ്റെ തുടക്കകാലത്ത് അവർ (വിശ്വാസികൾ) പരസ്പരം അനന്തരമെടുക്കാറുണ്ടായിരുന്നു. എന്നാൽ പിന്നീട് ഈ നിയമം ദുർബലമാക്കപ്പെട്ടു. എന്നാൽ -(അല്ലാഹുവിൽ) വിശ്വസിച്ചവരേ!- നിങ്ങളുടെ അനന്തരാവകാശികളിൽ പെടാത്ത, നിങ്ങളുടെ ആത്മമിത്രങ്ങളായ (മുസ്ലിംകൾക്ക്) മരണ ശേഷം വസ്വിയ്യത്തിലൂടെയോ അവരോട് നന്മ ചെയ്തു കൊണ്ടോ എന്തെങ്കിലും ചെയ്യാൻ നിങ്ങൾ ഉദ്ദേശിക്കുന്നെങ്കിൽ നിങ്ങൾക്കതാകാം. ഈ വിധി 'ലൗഹുൽ മഹ്ഫൂദ്വ്' എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തപ്പെട്ടതാകുന്നു; അതിനാൽ അത് പ്രാവർത്തികമാക്കൽ നിർബന്ധമാകുന്നു. info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• لا أحد أكبر من أن يُؤْمر بالمعروف ويُنْهى عن المنكر.
• നന്മ കൽപ്പിക്കപ്പെടാനോ തിന്മ വിരോധിക്കപ്പെടാനോ പാടില്ലാത്ത വണ്ണം ഒരാളും വലിയവനല്ല. info

• رفع المؤاخذة بالخطأ عن هذه الأمة.
• കരുതിക്കൂട്ടിയല്ലാത്ത അബദ്ധങ്ങൾ സംഭവിച്ചാൽ ശിക്ഷിക്കപ്പെടുക എന്നതിൽ നിന്ന് (നബി -ﷺ- യുടെ) ഈ സമുദായം ഒഴിവാക്കപ്പെട്ടിരിക്കുന്നു. info

• وجوب تقديم مراد النبي صلى الله عليه وسلم على مراد الأنفس.
• നബി -ﷺ- യുടെ തീരുമാനത്തിന് സ്വന്തം ആഗ്രഹങ്ങളെക്കാൾ മുൻഗണന നൽകൽ നിർബന്ധമാണ്. info

• بيان علو مكانة أزواج النبي صلى الله عليه وسلم، وحرمة نكاحهنَّ من بعده؛ لأنهن أمهات للمؤمنين.
• നബി -ﷺ- യുടെ ഭാര്യമാർക്കുള്ള ഉന്നതമായ സ്ഥാനവും, നബി -ﷺ- ക്ക് ശേഷം അവരെ വിവാഹം കഴിക്കുന്നത് നിഷിദ്ധമാണെന്നതും. കാരണം, അവർ (ഇസ്ലാമിൽ) വിശ്വസിച്ചവരുടെയെല്ലാം ഉമ്മമാരാണ്. info