Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

ഖസസ്

Parmi les objectifs de la sourate:
سنة الله في تمكين المؤمنين المستضعفين وإهلاك الطغاة المستكبرين.
അടിച്ചമർത്തപ്പെട്ട വിശ്വാസികൾക്ക് അധീശത്വം നൽകുകയും, അഹങ്കാരികളായ സ്വേഛാധിപതികളെ നശിപ്പിക്കുകയും ചെയ്യുന്നതിലുള്ള അല്ലാഹുവിൻ്റെ നടപടിക്രമം വിവരിക്കുന്നു. info

external-link copy
1 : 28

طٰسٓمّٓ ۟

ത്വാ സീൻ മീം. സമാനമായ അക്ഷരങ്ങളുടെ വിശദീകരണത്തെ കുറിച്ച് സൂത്തുൽ ബഖറയുടെ ആരംഭത്തിൽ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്. info
التفاسير:

external-link copy
2 : 28

تِلْكَ اٰیٰتُ الْكِتٰبِ الْمُبِیْنِ ۟

വ്യക്തമായ ഖുർആനിലെ ആയത്തുകളാകുന്നു ഇവ. info
التفاسير:

external-link copy
3 : 28

نَتْلُوْا عَلَیْكَ مِنْ نَّبَاِ مُوْسٰی وَفِرْعَوْنَ بِالْحَقِّ لِقَوْمٍ یُّؤْمِنُوْنَ ۟

മൂസയുടെ ഫിർഔനിൻ്റെയും ചരിത്രം യാതൊരു സംശയവുമില്ലാത്ത വിധം സത്യപ്രകാരം (അല്ലാഹുവിൽ) വിശ്വസിക്കുന്നവർക്കായി നിനക്ക് മേൽ നാം ഓതികേൾപ്പിക്കുന്നു. കാരണം അവരാകുന്നു (ആ ചരിത്രത്തിൽ നിന്ന്) ഗുണപാഠമുൾക്കൊള്ളുന്നവർ. info
التفاسير:

external-link copy
4 : 28

اِنَّ فِرْعَوْنَ عَلَا فِی الْاَرْضِ وَجَعَلَ اَهْلَهَا شِیَعًا یَّسْتَضْعِفُ طَآىِٕفَةً مِّنْهُمْ یُذَبِّحُ اَبْنَآءَهُمْ وَیَسْتَحْیٖ نِسَآءَهُمْ ؕ— اِنَّهٗ كَانَ مِنَ الْمُفْسِدِیْنَ ۟

തീർച്ചയായും ഫിർഔൻ ഈജിപ്തിൻ്റെ ഭൂമിയിൽ അങ്ങേയറ്റം അതിരുകവിയുകയും, അവിടെ സ്വേഛാധിപതിയായി വാഴുകയും ചെയ്തു. അവിടെയുള്ള ജനങ്ങളെ പരസ്പരം ഭിന്നിപ്പുണ്ടാക്കുന്നതിനായി വ്യത്യസ്ത കക്ഷികളാക്കി അവൻ തീർക്കുകയും ചെയ്തു. അവരിൽ ഒരു വിഭാഗത്തെ -അതായത് ഇസ്റാഈൽ സന്തതികളെ- അവൻ ദുർബലരാക്കുകയും, അവരുടെ ആൺമക്കളെ അറുകൊല നടത്തുകയും, അവരുടെ പെൺമക്കളെ തങ്ങളെ സേവിക്കുന്നതിനും (ഇസ്രാഈല്യരെ) അങ്ങേയറ്റം അപമാനിക്കുന്നതിനുമായി ജീവിക്കാൻ അനുവദിക്കുകയും ചെയ്തു. ഭൂമിയിൽ അതിക്രമവും അതിരുവിട്ട പ്രവർത്തനവും അഹങ്കാരവുമായി കുഴപ്പം വിതച്ചിരുന്നവരിൽ പെട്ട ഒരുത്തൻ തന്നെയായിരുന്നു അവൻ. info
التفاسير:

external-link copy
5 : 28

وَنُرِیْدُ اَنْ نَّمُنَّ عَلَی الَّذِیْنَ اسْتُضْعِفُوْا فِی الْاَرْضِ وَنَجْعَلَهُمْ اَىِٕمَّةً وَّنَجْعَلَهُمُ الْوٰرِثِیْنَ ۟ۙ

ഈജിപ്തിൻ്റെ മണ്ണിൽ ഫിർഔൻ അടിച്ചമർത്തിയ ഇസ്റാഈല്യർക്ക് മേൽ ഔദാര്യം ചൊരിയുവാനും, അവരുടെ ശത്രുവിനെ നശിപ്പിക്കുവാനും, അവരനുഭവിക്കുന്ന ഈ ദുർബലാവസ്ഥ ഇല്ലാതെയാക്കുവാനും, സത്യമാർഗത്തിൽ മാതൃകയാക്കപ്പെടാവുന്ന ഒരു സമൂഹമായി അവരെ മാറ്റുവാനും, ഫിർഔൻ നശിച്ചതിന് ശേഷം അനുഗൃഹീതമായ ശാമിൻ്റെ ഭൂമി അവർക്ക് അനന്തരമായി നൽകുവാനുമാണ് നാം ഉദ്ദേശിക്കുന്നത്. അല്ലാഹു പറഞ്ഞതു പോലെ: "അടിച്ചൊതുക്കപ്പെട്ടിരുന്ന ആ ജനതയ്ക്ക്, ഭൂമിയുടെ കിഴക്കുഭാഗവും, നാം അനുഗ്രഹം ചൊരിഞ്ഞ പടിഞ്ഞാറുഭാഗവും നാം അവകാശപ്പെടുത്തികൊടുക്കുകയും ചെയ്തു."
info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• الإيمان والعمل الصالح سببا النجاة من الفزع يوم القيامة.
• (അല്ലാഹുവിലുള്ള) വിശ്വാസവും സൽകർമ്മങ്ങൾ പ്രവർത്തിക്കലും ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിലുണ്ടാകുന്ന ഭയത്തിൽ നിന്ന് രക്ഷപ്പെടുത്തുന്ന രണ്ട് മാർഗങ്ങളാണ്. info

• الكفر والعصيان سبب في دخول النار.
• (അല്ലാഹുവിനെ) നിഷേധിക്കുന്നതും അവനെ ധിക്കരിക്കുന്നതും നരകപ്രവേശനത്തിന് കാരണമാകും. info

• تحريم القتل والظلم والصيد في الحرم.
• യുദ്ധവും അതിക്രമവും വേട്ടയുമെല്ലാം ഹറമിൽ നിരോധിക്കപ്പെട്ടിരിക്കുന്നു. info

• النصر والتمكين عاقبة المؤمنين.
• അല്ലാഹുവിൽ വിശ്വസിച്ചവരുടെ പര്യവസാനം (അവനിൽ) നിന്നുള്ള സഹായത്തിലും ഭൂമിയിൽ സ്വാധീനവുമുണ്ടാകുന്നതിലുമായിരിക്കും. info