Traduction des sens du Noble Coran - La traduction malabare du Résumé dans l'Exégèse du noble Coran.

ഹജ്ജ്

Parmi les objectifs de la sourate:
تعظيم الله سبحانه وتعالى وشعائره والتسليم لأمره.
അല്ലാഹുവിനെയും അവൻ്റെ മതത്തിൻ്റെ അടയാളങ്ങളെയും ആദരിക്കലും, അവൻ്റെ കൽപ്പനകൾക്ക് സർവ്വാത്മനാ കീഴൊതുങ്ങലും. info

external-link copy
1 : 22

یٰۤاَیُّهَا النَّاسُ اتَّقُوْا رَبَّكُمْ ۚ— اِنَّ زَلْزَلَةَ السَّاعَةِ شَیْءٌ عَظِیْمٌ ۟

അല്ലയോ ജനങ്ങളെ! നിങ്ങളുടെ രക്ഷിതാവ് നിങ്ങളോട് കൽപ്പിച്ചവ പ്രാവർത്തികമാക്കി കൊണ്ടും, അവൻ നിങ്ങളോട് വിലക്കിയവ ഉപേക്ഷിച്ചു കൊണ്ടും അവനെ നിങ്ങൾ സൂക്ഷിക്കുക. തീർച്ചയായും അന്ത്യനാളിനൊപ്പം സംഭവിക്കുന്ന ഭൂമിയുടെ പ്രകമ്പനവും മറ്റ് ഭയാനക സംഭവങ്ങളും വളരെ ഗുരുതരം തന്നെയാകുന്നു. അതിനാൽ അല്ലാഹുവിനെ തൃപ്തിപ്പെടുത്തുന്ന പ്രവർത്തനം ചെയ്തു കൊണ്ട് അന്നേക്കു വേണ്ടി തയ്യാറെടുക്കുക എന്നത് നിർബന്ധമാകുന്നു. info
التفاسير:

external-link copy
2 : 22

یَوْمَ تَرَوْنَهَا تَذْهَلُ كُلُّ مُرْضِعَةٍ عَمَّاۤ اَرْضَعَتْ وَتَضَعُ كُلُّ ذَاتِ حَمْلٍ حَمْلَهَا وَتَرَی النَّاسَ سُكٰرٰی وَمَا هُمْ بِسُكٰرٰی وَلٰكِنَّ عَذَابَ اللّٰهِ شَدِیْدٌ ۟

നിങ്ങൾ അതിന് സാക്ഷിയാകുന്ന ദിവസം; തൻ്റെ മുലകുടിക്കുന്ന കുഞ്ഞിനെ കുറിച്ച് മുലയൂട്ടുന്ന ഏതൊരു സ്ത്രീയും അശ്രദ്ധയാകും. ഭയത്തിൻ്റെ കാഠിന്യം കാരണത്താൽ ഗർഭവതികളായ സ്ത്രീകൾ പ്രസവിച്ചു പോവുകയും ചെയ്യും. ജനങ്ങൾ ആ സാഹചര്യത്തിൻ്റെ കടുത്ത ഭയാനകത കാരണത്താൽ അവരുടെ ബുദ്ധി നഷ്ടപ്പെട്ട നിലയിൽ ലഹരി ബാധിച്ചവരെ പോലെ ആയതായി നീ കാണും. എന്നാൽ മദ്യപിച്ചതു കൊണ്ട് അവർക്ക് ലഹരി ബാധിച്ചതല്ല. പക്ഷേ അല്ലാഹുവിൻ്റെ ശിക്ഷ കഠിനമായതിനാൽ അത് അവരുടെ ബുദ്ധി നഷ്ടപ്പെടുത്തിയതാകുന്നു. info
التفاسير:

external-link copy
3 : 22

وَمِنَ النَّاسِ مَنْ یُّجَادِلُ فِی اللّٰهِ بِغَیْرِ عِلْمٍ وَّیَتَّبِعُ كُلَّ شَیْطٰنٍ مَّرِیْدٍ ۟ۙ

മരിച്ചവരെ ഉയർത്തെഴുന്നേൽപ്പിക്കാൻ അല്ലാഹുവിന് കഴിയുമോ എന്ന കാര്യത്തിൽ ഒരറിവിൻ്റെയും പിൻബലമില്ലാതെ തർക്കിക്കുന്ന ചിലർ മനുഷ്യരുടെ കൂട്ടത്തിലുണ്ട്. തൻ്റെ വിശ്വാസത്തിൻ്റെയും വാക്കുകളുടെയും കാര്യത്തിൽ അല്ലാഹുവിനെ അങ്ങേയറ്റം ധിക്കരിക്കുന്ന എല്ലാ പിശാചുക്കളെയും വഴികേടിൻ്റെ നേതാക്കളെയും അവൻ പിൻപറ്റുകയും ചെയ്യും. info
التفاسير:

external-link copy
4 : 22

كُتِبَ عَلَیْهِ اَنَّهٗ مَنْ تَوَلَّاهُ فَاَنَّهٗ یُضِلُّهٗ وَیَهْدِیْهِ اِلٰی عَذَابِ السَّعِیْرِ ۟

അല്ലാഹുവിനോട് കടുത്ത ധിക്കാരം വെച്ചു പുലർത്തുന്ന എല്ലാ മനുഷ്യരിലും ജിന്നുകളിലും പെട്ട പിശാചുക്കൾ അവരെ പിൻപറ്റുകയും സത്യപ്പെടുത്തുകയും ചെയ്യുന്നവരെ സത്യത്തിൻ്റെ വഴിയിൽ നിന്ന് തെറ്റിച്ചു കളയും എന്നത് രേഖപ്പെടുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു. (അല്ലാഹുവിനെ) നിഷേധിക്കുന്നതിലേക്കും തിന്മകളിലേക്കും നയിച്ചു കൊണ്ട് അവരെ അവൻ നരകശിക്ഷയിലേക്ക് എത്തിക്കുകയും ചെയ്യുന്നതാണ്. info
التفاسير:

external-link copy
5 : 22

یٰۤاَیُّهَا النَّاسُ اِنْ كُنْتُمْ فِیْ رَیْبٍ مِّنَ الْبَعْثِ فَاِنَّا خَلَقْنٰكُمْ مِّنْ تُرَابٍ ثُمَّ مِنْ نُّطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ مِنْ مُّضْغَةٍ مُّخَلَّقَةٍ وَّغَیْرِ مُخَلَّقَةٍ لِّنُبَیِّنَ لَكُمْ ؕ— وَنُقِرُّ فِی الْاَرْحَامِ مَا نَشَآءُ اِلٰۤی اَجَلٍ مُّسَمًّی ثُمَّ نُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوْۤا اَشُدَّكُمْ ۚ— وَمِنْكُمْ مَّنْ یُّتَوَفّٰی وَمِنْكُمْ مَّنْ یُّرَدُّ اِلٰۤی اَرْذَلِ الْعُمُرِ لِكَیْلَا یَعْلَمَ مِنْ بَعْدِ عِلْمٍ شَیْـًٔا ؕ— وَتَرَی الْاَرْضَ هَامِدَةً فَاِذَاۤ اَنْزَلْنَا عَلَیْهَا الْمَآءَ اهْتَزَّتْ وَرَبَتْ وَاَنْۢبَتَتْ مِنْ كُلِّ زَوْجٍ بَهِیْجٍ ۟

ഹേ ജനങ്ങളേ! മരണ ശേഷം നിങ്ങളെ പുനരുജ്ജീവിപ്പിക്കാൻ നമുക്ക് സാധിക്കുമോ എന്ന കാര്യത്തിൽ വല്ല സംശയവും നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങളുടെ സൃഷ്ടിപ്പിനെ കുറിച്ച് നിങ്ങൾ ചിന്തിക്കുക. നാം നിങ്ങളുടെ പിതാവ് ആദമിനെ സൃഷ്ടിച്ചത് മണ്ണിൽ നിന്നാണ്. ശേഷം അദ്ദേഹത്തിൻ്റെ സന്തതികളെ സ്ത്രീയുടെ ഗർഭപാത്രത്തിൽ സ്രവിക്കുന്ന പുരുഷബീജത്തിൽ നിന്ന് നാം സൃഷ്ടിച്ചു. ശേഷം ആ ബീജം ഒരു രക്തക്കട്ടയായി മാറുകയും, ശേഷം ആ രക്തക്കട്ട ഒരു മാംസക്കഷ്ണമാകുന്നു. ചവക്കപ്പെട്ട ഒരു ഇറച്ചിക്കഷ്ണം പോലെയാണത്. ശേഷം ആ ഇറച്ചിക്കഷ്ണം ഒന്നുകിൽ ഒരു പൂർണ്ണരൂപമുള്ള സൃഷ്ടിപ്പായി രൂപം മാറുകയും അങ്ങനെ, അത് ജീവനുള്ള കുഞ്ഞായി പുറത്തു വരുന്നത് വരെ ഗർഭപാത്രത്തിൽ തന്നെ കഴിയുകയും ചെയ്യുന്നു. അല്ലെങ്കിൽ അത് പൂർണരൂപം പ്രാപിക്കാത്തതാവുകയും ഗർഭപാത്രം അതിനെ പുറന്തള്ളുകയും ചെയ്യുന്നു. നിങ്ങളെ ഘട്ടംഘട്ടമായി സൃഷ്ടിക്കാൻ കഴിവുള്ളവനാണ് നാം എന്ന് നിങ്ങൾക്ക് ബോധ്യപ്പെടുത്തി തരുന്നതിന് വേണ്ടിയാണത്. ഗർഭസ്ഥശിശുക്കളിൽ നാം ഉദ്ദേശിക്കുന്നവയെ നിശ്ചയിക്കപ്പെട്ട ഒരു അവധിയിൽ -അതായത് ഒൻപത് മാസങ്ങൾ- പ്രസവിക്കുന്നത് വരെ നാം ഗർഭപാത്രത്തിൽ തന്നെ നിലനിർത്തുന്നു. ശേഷം നിങ്ങളുടെ മാതാക്കളുടെ ഗർഭപാത്രത്തിൽ നിന്ന് ശിശുക്കളായി നാം നിങ്ങളെ പുറത്തു കൊണ്ടുവരുന്നു. അങ്ങനെ, നിങ്ങൾ നിങ്ങളുടെ പൂർണ്ണ ശക്തിയിലേക്കും ബുദ്ധിയിലേക്കും എത്തിച്ചേരുന്നതിന് വേണ്ടി. നിങ്ങളുടെ കൂട്ടത്തിൽ അതിന് മുൻപ് മരിക്കുന്നവരുമുണ്ട്. വാർദ്ധക്യത്തിൽ എത്തിച്ചേർന്ന്, ശക്തിയും ബുദ്ധിയുമെല്ലാം ദുർബലമായി, മുൻപ് അറിഞ്ഞിരുന്നതെല്ലാം അറിയാത്ത സ്ഥിതിയിൽ,കുട്ടികളെക്കാൾ മോശം സ്ഥിതിയിലെത്തിച്ചേരുന്നവരും നിങ്ങളിലുണ്ട്. ഭൂമിയെ ഉണങ്ങിവരണ്ട്, ചെടികളില്ലാത്ത നിലയിൽ നീ കാണുന്നു; ശേഷം നാം അവിടെ മഴവെള്ളം വർഷിച്ചാലാകട്ടെ, അതിൽ നിന്ന് ചെടികൾ പുറത്തു വരുകയും, അതിലെ ചെടികൾ പൊട്ടിവിരിഞ്ഞതിനാൽ ഭൂമി ഉയരുകയും ചെയ്യുന്നത് കാണാം. അങ്ങനെ മനോഹരമായ കാഴ്ച നൽകുന്ന എല്ലാ തരം ചെടികളും അത് പുറത്തേക്ക് കൊണ്ടുവരുന്നു. info
التفاسير:
Parmi les bénéfices ( méditations ) des versets de cette page:
• وجوب الاستعداد ليوم القيامة بزاد التقوى.
• ഖിയാമത് നാളിനായി, അല്ലാഹുവിനെ സൂക്ഷിക്കുക എന്ന വിഭവവുമായി ഒരുങ്ങി നിൽക്കുക എന്നത് നിർബന്ധമാണ്. info

• شدة أهوال القيامة حيث تنسى المرضعة طفلها وتسقط الحامل حملها وتذهب عقول الناس.
• അന്ത്യനാളിലെ കഠിനമായ ഭയാനകത. മുലകൊടുക്കുന്നവൾ അവളുടെ കുഞ്ഞിനെ മറക്കുകയും, ഗർഭിണി അവളുടെ ഗർഭം പുറത്തിടുകയും, മനുഷ്യരുടെ ബുദ്ധി നഷ്ടപ്പെടുകയും ചെയ്യാൻ മാത്രം കാഠിന്യമുള്ളതായിരിക്കും അത്. info

• التدرج في الخلق سُنَّة إلهية.
• സൃഷ്ടിപ്പിലെ ക്രമേണയായുള്ള വളർച്ച അല്ലാഹുവിൻ്റെ നടപടിക്രമമാണ്. info

• دلالة الخلق الأول على إمكان البعث.
• എല്ലാത്തിനെയും മുൻമാതൃകയില്ലാതെ അല്ലാഹു ആദ്യതവണ സൃഷ്ടിച്ചു എന്നതിൽ മരണ ശേഷമുള്ള പുനരുത്ഥാനത്തിൻ്റെ പ്രകടമായ തെളിവുണ്ട്. info

• ظاهرة المطر وما يتبعها من إنبات الأرض دليل ملموس على بعث الأموات.
• മഴ വർഷിക്കുകയും, അതിന് ശേഷം ഉണ്ടാകുന്ന ചെടികളുടെ വളർച്ചയും മരിച്ചവരുടെ ഉയിർത്തെഴുന്നേൽപ്പിൻ്റെ അനുഭവിച്ചറിയാവുന്ന തെളിവാണ്. info