14) രാവിലെ വിശ്വാസം പ്രഖ്യാപിച്ചവര്‍ വൈകുന്നേരം അവിശ്വാസികളായി മാറിയെന്ന് ജനങ്ങള്‍ അറിയുമ്പോള്‍ ആ മാറ്റത്തിന് ന്യായമായ വല്ല കാരണവുമുണ്ടാകുമെന്ന് ചിലരെങ്കിലും ധരിച്ചുകൊള്ളും എന്നാണ് അവര്‍ കണക്കു കൂട്ടിയത്.
16) 'ദൈവമക്കളാ'യ ഇസ്രായീല്യരുടെ ജീവനും സ്വത്തിനും മാത്രമേ പവിത്രതയുള്ളൂവെന്നും നിരക്ഷരകുക്ഷികളും പ്രാകൃതമതക്കാരുമായ അറബികളുടെ ധനം അപഹരിക്കുന്നതില്‍ കുറ്റമില്ലെന്നുമായിരുന്നു യഹൂദരില്‍ ചിലരുടെ നിലപാട്.