Traducción de los significados del Sagrado Corán - La traducción malabar del abreviado de la exégesis del Noble Corán

external-link copy
4 : 59

ذٰلِكَ بِاَنَّهُمْ شَآقُّوا اللّٰهَ وَرَسُوْلَهٗ ۚ— وَمَنْ یُّشَآقِّ اللّٰهَ فَاِنَّ اللّٰهَ شَدِیْدُ الْعِقَابِ ۟

അവർക്ക് സംഭവിച്ച ഈ ശിക്ഷയുടെയെല്ലാം കാരണം അവർ (ഇസ്ലാമിനെ) നിഷേധിച്ചും കരാറുകൾ ലംഘിച്ചും അല്ലാഹുവിനോടും റസൂലിനോടും കടുത്ത ശത്രുത വെച്ചു പുലർത്തിയതിനാലാണ്. ആരെങ്കിലും അല്ലാഹുവിനോട് ശത്രുത വെച്ചു പുലർത്തുന്നെങ്കിൽ; തീർച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു. അവൻ്റെ കഠിനശിക്ഷ അവനെ ബാധിക്കുക തന്നെ ചെയ്യും. info
التفاسير:
Beneficios de los versículos de esta página:
• فعل ما يُظنُّ أنه مفسدة لتحقيق مصلحة عظمى لا يدخل في باب الفساد في الأرض.
* പൊതുവെ നശീകരണമായി കണക്കാക്കപ്പെട്ടേക്കാവുന്ന പ്രവൃത്തികൾ ചെയ്യൽ അങ്ങേയറ്റം മഹത്തരമായ നന്മ നേടിയെടുക്കാൻ വേണ്ടിയാണെങ്കിൽ ഭൂമിയിൽ കുഴപ്പം സൃഷ്ടിക്കലായി പരിഗണിക്കപ്പെടുകയില്ല. info

• من محاسن الإسلام مراعاة ذي الحاجة للمال، فَصَرَفَ الفيء لهم دون الأغنياء المكتفين بما عندهم.
* സമ്പത്തിന് ആവശ്യമുള്ളവരെ പരിഗണിക്കുക എന്നത് ഇസ്ലാമിൻ്റെ നന്മകളിൽ പെട്ടതാണ്. അതു കൊണ്ടാണ് 'ഫയ്അ്' (യുദ്ധാർജ്ജിത സ്വത്ത്) ആവശ്യത്തിന് സമ്പാദ്യമുള്ള സമ്പന്നർക്ക് നൽകാതെ ഇത്തരം ആവശ്യക്കാർക്ക് നൽകിയത്. info

• الإيثار منقبة عظيمة من مناقب الإسلام ظهرت في الأنصار أحسن ظهور.
* സ്വന്തത്തെക്കാൾ മറ്റുള്ളവർക്ക് പരിഗണന കൽപ്പിക്കുക എന്നത് ഇസ്ലാമിൻ്റെ മഹത്തരമായ ശ്രേഷ്ഠതകളിൽ ഒന്നാണ്. അൻസ്വാരികളിൽ അത് ഏറ്റവും വ്യക്തമായി പ്രകടമായത് കാണാൻ കഴിയും. info