Traducción de los significados del Sagrado Corán - Traducción al Malayo - Abdul-Hamid Haidar Al-Madany y Kanhi Muhammad

മുദ്ദഥ്ഥിർ

external-link copy
1 : 74

یٰۤاَیُّهَا الْمُدَّثِّرُ ۟ۙ

ഹേ, പുതച്ചു മൂടിയവനേ,(1) info

1) നബി(ﷺ)ക്ക് ആദ്യമായി ഹിറാ ഗുഹയില്‍ വെച്ച് ലഭിച്ച വഹ്‌യ്‌ സൂറത്തുല്‍ അലഖിലെ ആദ്യത്തെ വചനങ്ങളായിരുന്നു. ആയിരുന്നു. അതിനുശേഷം കുറച്ചുകാലത്തേക്ക് വഹ്‌യൊന്നും ലഭിക്കുകയുണ്ടായില്ല. അങ്ങനെ ഒരു ഇടവേളക്കുശേഷം ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണെന്നത്രെ പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. ഭയമുളവാക്കുന്ന ഒരു ദര്‍ശനം ജിബ്‌രീലിനെ നബി(ﷺ) കണ്ടതിനെത്തുടർന്ന് പുതച്ചുമൂടിക്കിടക്കുമ്പോഴാണ് ഈ അദ്ധ്യായം അവതരിച്ചത്.

التفاسير:

external-link copy
2 : 74

قُمْ فَاَنْذِرْ ۟ۙ

എഴുന്നേറ്റ് (ജനങ്ങളെ) താക്കീത് ചെയ്യുക. info
التفاسير:

external-link copy
3 : 74

وَرَبَّكَ فَكَبِّرْ ۟ۙ

നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുക. info
التفاسير:

external-link copy
4 : 74

وَثِیَابَكَ فَطَهِّرْ ۟ۙ

നിന്‍റെ വസ്ത്രങ്ങള്‍ ശുദ്ധിയാക്കുക. info
التفاسير:

external-link copy
5 : 74

وَالرُّجْزَ فَاهْجُرْ ۟ۙ

പാപം വെടിയുകയും ചെയ്യുക. info
التفاسير:

external-link copy
6 : 74

وَلَا تَمْنُنْ تَسْتَكْثِرُ ۟ۙ

കൂടുതല്‍ നേട്ടം കൊതിച്ചു കൊണ്ട് നീ ഔദാര്യം ചെയ്യരുത്‌.(2) info

2) ജനങ്ങളില്‍ നിന്ന് പ്രത്യുപകാരമോ, ആനുകൂല്യങ്ങളോ ലഭിക്കണമെന്ന ഉദ്ദേശ്യത്തോടെയാകരുത് ഒരു സത്യവിശ്വാസി ഔദാര്യം കാണിക്കുന്നത്. അല്ലാഹുവിന്റെ അനുഗ്രഹം മാത്രമേ സത്യവിശ്വാസി ചെയ്യുന്ന ഏത് സല്‍കര്‍മത്തിന്റെയും ആത്യന്തികലക്ഷ്യമാകാവൂ.

التفاسير:

external-link copy
7 : 74

وَلِرَبِّكَ فَاصْبِرْ ۟ؕ

നിന്‍റെ രക്ഷിതാവിനു വേണ്ടി നീ ക്ഷമ കൈക്കൊള്ളുക. info
التفاسير:

external-link copy
8 : 74

فَاِذَا نُقِرَ فِی النَّاقُوْرِ ۟ۙ

എന്നാല്‍ കാഹളത്തില്‍ മുഴക്ക(ഊത)പ്പെട്ടാല്‍ info
التفاسير:

external-link copy
9 : 74

فَذٰلِكَ یَوْمَىِٕذٍ یَّوْمٌ عَسِیْرٌ ۟ۙ

അന്ന് അത് ഒരു പ്രയാസകരമായ ദിവസമായിരിക്കും. info
التفاسير:

external-link copy
10 : 74

عَلَی الْكٰفِرِیْنَ غَیْرُ یَسِیْرٍ ۟

സത്യനിഷേധികള്‍ക്ക് എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം! info
التفاسير:

external-link copy
11 : 74

ذَرْنِیْ وَمَنْ خَلَقْتُ وَحِیْدًا ۟ۙ

എന്നെയും ഞാന്‍ ഏകനായിക്കൊണ്ട് സൃഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക.(3) info

3) അവനെ അല്ലാഹു തന്നെ കൈകാര്യം ചെയ്തുകൊള്ളും എന്നര്‍ത്ഥം.

التفاسير:

external-link copy
12 : 74

وَّجَعَلْتُ لَهٗ مَالًا مَّمْدُوْدًا ۟ۙ

അവന്ന് ഞാന്‍ സമൃദ്ധമായ സമ്പത്ത് ഉണ്ടാക്കി കൊടുക്കുകയും ചെയ്തു. info
التفاسير:

external-link copy
13 : 74

وَّبَنِیْنَ شُهُوْدًا ۟ۙ

സന്നദ്ധരായി നില്‍ക്കുന്ന സന്തതികളെയും (കൊടുത്തു). info
التفاسير:

external-link copy
14 : 74

وَّمَهَّدْتُّ لَهٗ تَمْهِیْدًا ۟ۙ

അവന്നു ഞാന്‍ നല്ല സൗകര്യങ്ങള്‍ ചെയ്തു കൊടുക്കുകയും ചെയ്തു. info
التفاسير:

external-link copy
15 : 74

ثُمَّ یَطْمَعُ اَنْ اَزِیْدَ ۟ۙ

പിന്നെയും ഞാന്‍ കൂടുതല്‍ കൊടുക്കണമെന്ന് അവന്‍ മോഹിക്കുന്നു. info
التفاسير:

external-link copy
16 : 74

كَلَّا ؕ— اِنَّهٗ كَانَ لِاٰیٰتِنَا عَنِیْدًا ۟ؕ

അല്ല, തീര്‍ച്ചയായും അവന്‍ നമ്മുടെ ദൃഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നു. info
التفاسير:

external-link copy
17 : 74

سَاُرْهِقُهٗ صَعُوْدًا ۟ؕ

പ്രയാസമുള്ള ഒരു കയറ്റം കയറാന്‍ നാം വഴിയെ അവനെ നിര്‍ബന്ധിക്കുന്നതാണ്‌. info
التفاسير:

external-link copy
18 : 74

اِنَّهٗ فَكَّرَ وَقَدَّرَ ۟ۙ

തീര്‍ച്ചയായും അവനൊന്നു ചിന്തിച്ചു, അവനൊന്നു കണക്കാക്കുകയും ചെയ്തു. info
التفاسير: