28) വ്യാജ ദൈവങ്ങളെപ്പറ്റിയുള്ള ചിന്ത മനസ്സില്‍ നിന്ന് അപ്രത്യക്ഷമാവുകയും പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രമാവുകയും ചെയ്യും എന്നര്‍ഥം.
29) വാഹനം ഉപയോഗിക്കുന്ന ഏക ജീവി മനുഷ്യനാകുന്നു. മറ്റു പല ഘടകങ്ങളോടൊപ്പം ഇതും അവൻ്റെ മഹത്വത്തിന് മാറ്റുകൂട്ടുന്നു.
30) തെളിവുകളൊക്കെ കണ്ടിട്ടും സത്യം സ്വീകരിക്കാതെ ഇരുട്ടില്‍ കഴിയുന്നവനെയത്രെ ഇവിടെ അന്ധന്‍ എന്ന് വിശേഷിപ്പിച്ചത്. പരലോകത്ത് യാതൊരു രക്ഷാമാര്‍ഗവും കാണാതെ അവന്‍ അന്ധതയില്‍ കഴിയേണ്ടിവരും.