Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
147 : 7

وَالَّذِیْنَ كَذَّبُوْا بِاٰیٰتِنَا وَلِقَآءِ الْاٰخِرَةِ حَبِطَتْ اَعْمَالُهُمْ ؕ— هَلْ یُجْزَوْنَ اِلَّا مَا كَانُوْا یَعْمَلُوْنَ ۟۠

നമ്മുടെ ദൂതന്മാരുടെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന ദൃഷ്ടാന്തങ്ങളെ കളവാക്കുകയും, പരലോകത്ത് അല്ലാഹുവിനെ കണ്ടുമുട്ടേണ്ടി വരുമെന്നത് നിഷേധിക്കുകയും ചെയ്തവർ; അവരുടെ സൽകർമ്മങ്ങൾ എന്ന് പറയപ്പെടാവുന്ന പ്രവർത്തനങ്ങളെല്ലാം നിഷ്ഫലമായിരിക്കുന്നു. അവക്കൊന്നും അവർക്ക് പ്രതിഫലം നൽകപ്പെടുന്നതല്ല; കാരണം, (സൽകർമ്മങ്ങൾ അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ ചെയ്യുന്നവർക്ക് അല്ലാഹുവിലും അവൻ്റെ റസൂലിലും പരലോകത്തിലും) വിശ്വാസം ഉണ്ടായിരിക്കണമെന്ന നിബന്ധന അവർ പാലിച്ചിട്ടില്ല. അതിനാൽ അവർ അല്ലാഹുവിനെ നിഷേധിക്കുകയും, അവനിൽ പങ്കുചേർക്കുകയും ചെയ്തതിനുള്ള ശിക്ഷയല്ലാതെ പരലോകത്ത് മറ്റൊന്നും അവർക്ക് ലഭിക്കുകയില്ല. നരകത്തിൽ ശാശ്വതവാസം ലഭിക്കുക എന്നതാണ് അതിനുള്ള ശിക്ഷ. info
التفاسير:
Benefits of the verses in this page:
• على العبد أن يكون من المُظْهِرين لإحسان الله وفضله عليه، فإن الشكر مقرون بالمزيد.
• അല്ലാഹു തന്നോട് ചെയ്ത നന്മകളും, തൻ്റെ മേലുള്ള അവൻ്റെ ഔദാര്യങ്ങളും പുറത്തേക്ക് പ്രകടിപ്പിക്കുന്നവനായിരിക്കണം ഓരോരുത്തരും. കാരണം, അല്ലാഹുവിന് നന്ദി കാണിക്കുന്നതിനൊപ്പം (അനുഗ്രഹങ്ങളിൽ) വർദ്ധനവുണ്ടാകും. info

• على العبد الأخذ بالأحسن في الأقوال والأفعال.
• വാക്കുകളിലും പ്രവൃത്തികളിലും ഏറ്റവും നല്ലതാണ് ഓരോ മനുഷ്യനും സ്വീകരിക്കേണ്ടത്. info

• يجب تلقي الشريعة بحزم وجد وعزم على الطاعة وتنفيذ ما ورد فيها من الصلاح والإصلاح ومنع الفساد والإفساد.
• ആവേശത്തോടെയും ആഗ്രഹത്തോടെയും, നന്മകൾ ചെയ്യാനുള്ള ഉറച്ച തീരുമാനത്തോടെയുമാണ് മതനിയമങ്ങൾ സ്വീകരിക്കേണ്ടത്. അത് ഉൾക്കൊള്ളുന്ന നന്മകളും സംസ്കരണവും നടപ്പിലാക്കാനും, തിന്മകളും കുഴപ്പം സൃഷ്ടിക്കലും തടയാനുമുള്ള ഉറച്ച നിശ്ചയവും വേണ്ടതുണ്ട്. info

• على العبد إذا أخطأ أو قصَّر في حق ربه أن يعترف بعظيم الجُرْم الذي أقدم عليه، وأنه لا ملجأ من الله في إقالة عثرته إلا إليه.
• അല്ലാഹുവിനോടുള്ള ബാധ്യതകൾ നിർവ്വഹിക്കുന്നതിൽ അബദ്ധം സംഭവിക്കുകയോ, അതിൽ കുറവ് വരുത്തുകയോ ചെയ്താൽ, ഓരോരുത്തരും താൻ ചെയ്യാൻ ധൈര്യം കാണിച്ച തെറ്റിൻ്റെ ഗൗരവം സ്വയം അംഗീകരിക്കുകയും, തൻ്റെ തെറ്റ് പൊറുത്തു നൽകാൻ അല്ലാഹുവിലേക്കല്ലാതെ മറ്റാരിലേക്കും അഭയം പ്രാപിക്കാനില്ലെന്ന് സമ്മതിക്കുകയും ചെയ്യേണ്ടതുണ്ട്. info