Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
9 : 62

یٰۤاَیُّهَا الَّذِیْنَ اٰمَنُوْۤا اِذَا نُوْدِیَ لِلصَّلٰوةِ مِنْ یَّوْمِ الْجُمُعَةِ فَاسْعَوْا اِلٰی ذِكْرِ اللّٰهِ وَذَرُوا الْبَیْعَ ؕ— ذٰلِكُمْ خَیْرٌ لَّكُمْ اِنْ كُنْتُمْ تَعْلَمُوْنَ ۟

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ നിയമനിർദേശങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! വെള്ളിയാഴ്ച്ച ദിവസം ഖത്വീബ് (വെള്ളിയാഴ്ച്ച ദിവസം മസ്ജിദുകളിലെ പ്രസംഗത്തിന് നേതൃത്വം നൽകുന്നയാൾ) മിമ്പറിൽ (പ്രസംഗപീഠം) കയറിയതിന് ശേഷം മുഅദ്ദിൻ (ബാങ്ക് വിളിക്കുന്നയാൾ) ബാങ്ക് വിളിച്ചാൽ ഖുതുബയിലും നിസ്കാരത്തിലും പങ്കെടുക്കാൻ നിങ്ങൾ മസ്ജിദിലേക്ക് ധൃതിയിൽ നടക്കുക. (ആ സമയം) കച്ചവടം നിങ്ങൾ ഉപേക്ഷിക്കുക; അല്ലാഹുവിനെ അനുസരിക്കുന്നതിൽ നിന്ന് നിങ്ങളെ അത് അശ്രദ്ധയിലാക്കും. (ഇസ്ലാമിൽ) വിശ്വസിച്ചവരേ! ഈ പറയപ്പെട്ട ധൃതിയിലുള്ള നടത്തവും ജുമുഅയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ കച്ചവടം ഉപേക്ഷിക്കലുമെല്ലാം ചെയ്യുന്നതാണ് നിങ്ങൾക്ക് കൂടുതൽ ഗുണകരമായിട്ടുള്ളത്. നിങ്ങൾക്ക് അത് അറിയുമെങ്കിൽ, അല്ലാഹു നിങ്ങളോട് കൽപ്പിച്ചത് നിങ്ങൾ പ്രാവർത്തികമാക്കുക. info
التفاسير:
Benefits of the verses in this page:
• وجوب السعي إلى الجمعة بعد النداء وحرمة ما سواه من الدنيا إلا لعذر.
* ജുമുഅഃയുടെ ബാങ്ക് വിളിക്കപ്പെട്ടാൽ അതിലേക്ക് ധൃതിപ്പെട്ട് പോവുക എന്നത് നിർബന്ധമാണെന്നും, ഭൗതിക ഇടപാടുകൾ അതിന് ശേഷം നടത്തുന്നത് -ന്യായമായ വല്ല ഒഴിവുകഴിവുമുണ്ടെങ്കിലല്ലാതെ- നിഷിദ്ധമാണെന്നും അറിയിക്കുന്നു. info

• تخصيص سورة للمنافقين فيه تنبيه على خطورتهم وخفاء أمرهم.
* മുനാഫിഖുകളുടെ വിഷയം പ്രതിപാദിക്കുന്നതിന് മാത്രമായി ഒരു അദ്ധ്യായം നിശ്ചയിക്കപ്പെട്ടതിൽ നിന്ന് അവരെ കൊണ്ടുള്ള അപകടവും, അവരുടെ കാര്യങ്ങളുടെ അവ്യക്തതയും മനസ്സിലാക്കാം. info

• العبرة بصلاح الباطن لا بجمال الظاهر ولا حسن المنطق.
* പുറമേക്കുള്ള ഭംഗിയിലും മനോഹരമായ സംസാരത്തിലുമല്ല ; അകം ശുദ്ധമാണോ എന്നതിലാണ് കാര്യം. info