Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
153 : 6

وَاَنَّ هٰذَا صِرَاطِیْ مُسْتَقِیْمًا فَاتَّبِعُوْهُ ۚ— وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَنْ سَبِیْلِهٖ ؕ— ذٰلِكُمْ وَصّٰىكُمْ بِهٖ لَعَلَّكُمْ تَتَّقُوْنَ ۟

വഴികേടിൻ്റെ മാർഗങ്ങളും രീതികളും പിൻപറ്റുന്നതും അല്ലാഹു നിങ്ങൾക്ക് മേൽ നിഷിദ്ധമാക്കിയിരിക്കുന്നു. അല്ലാഹുവിൻ്റെ നേരായ പാത; വളവുകളില്ലാത്ത സ്വിറാത്വുൽ മുസ്തഖീം പിൻപറ്റുക എന്നതാണ് നിങ്ങളുടെ മേൽ നിർബന്ധമായിട്ടുള്ളത്. വഴികേടിൻ്റെ മാർഗങ്ങൾ നിങ്ങളെ ഭിന്നിപ്പിലേക്കും സത്യത്തിൻ്റെ വഴിയിൽ നിന്ന് അകന്നു പോകുന്നതിലേക്കും നയിക്കും. അല്ലാഹുവിൻ്റെ നേരായ മാർഗം പിൻപറ്റുക എന്നതാകുന്നു അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുള്ള പ്രധാന വസ്വിയ്യത്. അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കി കൊണ്ടും, അവൻ്റെ വിലക്കുകൾ ഉപേക്ഷിച്ചു കൊണ്ടും അല്ലാഹുവിനെ നിങ്ങൾ സൂക്ഷിക്കുന്നതിന് വേണ്ടിയത്രെ അത്. info
التفاسير:
Benefits of the verses in this page:
• لا يجوز التصرف في مال اليتيم إلّا في حدود مصلحته، ولا يُسلَّم ماله إلّا بعد بلوغه الرُّشْد.
• യതീമിൻ്റെ സമ്പാദ്യം അവന് ഉപകാരപ്രദമായ വഴിയിലല്ലാതെ ഉപയോഗപ്പെടുത്തരുത്. വിവേകമെത്തുന്നത് വരെ ആ സമ്പാദ്യം അവനെ ഏൽപ്പിക്കുകയുമരുത്. info

• سبل الضلال كثيرة، وسبيل الله وحده هو المؤدي إلى النجاة من العذاب.
• വഴികേടിൻ്റെ മാർഗങ്ങൾ ധാരാളമുണ്ട്. അല്ലാഹുവിൻ്റെ മാർഗമാകട്ടെ; ഒന്ന് മാത്രമാണ്. അല്ലാഹുവിൻ്റെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തുന്ന വഴി അത് മാത്രമാണ്. info

• اتباع هذا الكتاب علمًا وعملًا من أعظم أسباب نيل رحمة الله.
• ഖുർആൻ പഠനത്തിലും പ്രവർത്തനത്തിലും പിൻപറ്റുക എന്നത് അല്ലാഹുവിൻ്റെ കാരുണ്യം ലഭിക്കാനുള്ള ഏറ്റവും വലിയ കാരണങ്ങളിൽ പെട്ടതാണ്. info