Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
4 : 45

وَفِیْ خَلْقِكُمْ وَمَا یَبُثُّ مِنْ دَآبَّةٍ اٰیٰتٌ لِّقَوْمٍ یُّوْقِنُوْنَ ۟ۙ

അല്ലയോ ജനങ്ങളേ! നിങ്ങളെ ഒരു ബീജത്തിൽ നിന്നും, ശേഷം ഒരു ഭ്രൂണത്തിൽ നിന്നും, ശേഷം ഒരു മാംസപിണ്ഡത്തിൽ നിന്നും സൃഷ്ടിച്ചതിലും, ഭൂമിയുടെ മുകളിലൂടെ ചലിക്കുന്ന നിലയിൽ അല്ലാഹു വിന്യസിച്ച ജന്തുജാലങ്ങളെ സൃഷ്ടിച്ചതിലും, അല്ലാഹു മാത്രമാണ് സ്രഷ്ടാവ് എന്നുറച്ചു വിശ്വസിക്കുന്നവർക്ക് അവൻറെ ഏകത്വം ബോധ്യപ്പെടുത്തുന്ന അനേകം തെളിവുകൾ ഉണ്ട്. info
التفاسير:
Benefits of the verses in this page:
• الكذب والإصرار على الذنب والكبر والاستهزاء بآيات الله: صفات أهل الضلال، وقد توعد الله المتصف بها.
* കളവും, തിന്മയിൽ ഉറച്ചു പോവുക എന്നതും, അഹങ്കാരവും, അല്ലാഹുവിൻറെ ആയത്തുകളെ പരിഹസിക്കലും വഴികേടിൻറെ വക്താക്കളുടെ വിശേഷണങ്ങളാണ്. അത്തരക്കാരെ അല്ലാഹു ശക്തമായി താക്കീത് ചെയ്തിരിക്കുന്നു. info

• نعم الله على عباده كثيرة، ومنها تسخير ما في الكون لهم.
* അല്ലാഹു അവൻറെ ദാസന്മാരുടെ മേൽ ചൊരിഞ്ഞ അനുഗ്രഹങ്ങൾ അനേകമുണ്ട്. അതിൽ പെട്ടതാണ് പ്രപഞ്ചത്തിലുള്ളവ അവർക്ക് അവൻ അധീനപ്പെടുത്തി കൊടുത്തു എന്നത്. info

• النعم تقتضي من العباد شكر المعبود الذي منحهم إياها.
* അനുഗ്രഹങ്ങൾ ലഭിക്കുമ്പോൾ അവയെല്ലാം അവരുടെ മേൽ ചൊരിഞ്ഞു നൽകിയ അവരുടെ യഥാർഥ ആരാധ്യന് നന്ദി പ്രകടിപ്പിക്കേണ്ടതുണ്ട്. info