Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
12 : 34

وَلِسُلَیْمٰنَ الرِّیْحَ غُدُوُّهَا شَهْرٌ وَّرَوَاحُهَا شَهْرٌ ۚ— وَاَسَلْنَا لَهٗ عَیْنَ الْقِطْرِ ؕ— وَمِنَ الْجِنِّ مَنْ یَّعْمَلُ بَیْنَ یَدَیْهِ بِاِذْنِ رَبِّهٖ ؕ— وَمَنْ یَّزِغْ مِنْهُمْ عَنْ اَمْرِنَا نُذِقْهُ مِنْ عَذَابِ السَّعِیْرِ ۟

ദാവൂദിൻ്റെ മകൻ സുലൈമാന് നാം കാറ്റിനെ കീഴ്പെടുത്തിക്കൊടുത്തു. പ്രഭാതത്തിൽ (പ്രഭാത സമയം കൊണ്ട്) ഒരു മാസം വഴിദൂരവും, സായാഹ്നത്തിൽ (സായാഹ്ന സമയം കൊണ്ട്) ഒരു മാസം വഴിദൂരവും ആ കാറ്റ് സഞ്ചരിക്കും. ഉദ്ദേശിക്കുന്ന വസ്തുക്കൾ ഉണ്ടാകുന്നതിനായി ചെമ്പ് അദ്ദേഹത്തിന് നാം ഉരുക്കി നൽകി. അദ്ദേഹത്തിൻ്റെ രക്ഷിതാവിൻ്റെ ആജ്ഞപ്രകാരം ജിന്നുകളിൽ നിന്ന് ഒരു വിഭാഗം അദ്ദേഹത്തിന് മുമ്പാകെ പണിയെടുക്കുന്ന നിലയിൽ അവരെയും നാം അദ്ദേഹത്തിന് കീഴ്പെടുത്തിനൽകി. ജിന്നുകളിൽ നിന്ന് ആരെങ്കിലും നമ്മുടെ ആജ്ഞയിൽ നിന്ന് വ്യതിചലിച്ചാൽ കത്തിജ്വലിക്കുന്ന നരകശിക്ഷ നാം അവനെ ആസ്വദിപ്പിക്കുന്നതാണ്. info
التفاسير:
Benefits of the verses in this page:
• تكريم الله لنبيه داود بالنبوة والملك، وبتسخير الجبال والطير يسبحن بتسبيحه، وإلانة الحديد له.
• ദാവൂദ് നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു, പ്രവാചകത്വവും അധികാരവും കൊണ്ടും, അദ്ദേഹത്തിന് പർവ്വതങ്ങളെയും പക്ഷികളെയും അദ്ദേഹത്തിൻ്റെ സ്തുതികീർത്തനങ്ങൾക്കൊപ്പം ഏറ്റുപറയുന്ന നിലക്ക് വിധേയപ്പെടുത്തിക്കൊണ്ടും, അദ്ദേഹത്തിനായി ഇരുമ്പ് മയപ്പെടുത്തി നൽകിക്കൊണ്ടും ആദരിച്ചിരിക്കുന്നു. info

• تكريم الله لنبيه سليمان عليه السلام بالنبوة والملك.
• സുലൈമാൻ നബി -عَلَيْهِ السَّلَامُ- യെ അല്ലാഹു പ്രവാചകത്വവും അധികാരവും നൽകി കൊണ്ട് ആദരിച്ചിരിക്കുന്നു. info

• اقتضاء النعم لشكر الله عليها.
• അല്ലാഹുവിൻ്റെ അനുഗ്രഹങ്ങൾ (ലഭിച്ചവർ) അവന് നന്ദി കാണിക്കേണ്ടതുണ്ട്. info

• اختصاص الله بعلم الغيب، فلا أساس لما يُدَّعى من أن للجن أو غيرهم اطلاعًا على الغيب.
• അദൃശ്യജ്ഞാനം അല്ലാഹുവിന് മാത്രം പ്രത്യേകമായതാകുന്നു. ജിന്നുകൾക്കോ അല്ലാത്തവർക്കോ അദൃശ്യജ്ഞാനം അറിയാൻ കഴിയുമെന്ന് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ല. info