Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
9 : 33

یٰۤاَیُّهَا الَّذِیْنَ اٰمَنُوا اذْكُرُوْا نِعْمَةَ اللّٰهِ عَلَیْكُمْ اِذْ جَآءَتْكُمْ جُنُوْدٌ فَاَرْسَلْنَا عَلَیْهِمْ رِیْحًا وَّجُنُوْدًا لَّمْ تَرَوْهَا ؕ— وَكَانَ اللّٰهُ بِمَا تَعْمَلُوْنَ بَصِیْرًا ۟ۚ

അല്ലാഹുവിൽ വിശ്വസിക്കുകയും അവൻ്റെ മതനിയമങ്ങൾ പ്രാവർത്തികമാക്കുകയും ചെയ്തവരേ! അല്ലാഹു നിങ്ങൾക്ക് മേൽ ചൊരിഞ്ഞ അനുഗ്രഹം നിങ്ങളോർക്കുക. നിങ്ങളോട് യുദ്ധം പ്രഖ്യാപിച്ചു കൊണ്ട് മദീനയിലേക്ക് നിഷേധികളുടെ സൈന്യങ്ങൾ എത്തിച്ചേരുകയും, അവർക്ക് കപടവിശ്വാസികളും യഹൂദരും പിന്തുണ നൽകുകയും ചെയ്ത വേളയിൽ നാം അവരുടെ നേർക്ക് ഒരു കാറ്റയച്ചു. നബി -ﷺ- ക്ക് സഹായമായി അല്ലാഹു നിശ്ചയിച്ച 'സ്വബാ കാറ്റ്' (കിഴക്കൻ കാറ്റ്) ആകുന്നു അത്. നിങ്ങൾ കാണാത്ത മലക്കുകളുടെ സൈന്യത്തെയും നാം നിയോഗിച്ചു. അങ്ങനെ (അല്ലാഹുവിനെ) നിഷേധിച്ചവർ ഒന്നിനും കഴിയാതെ ഭയന്ന് പിന്തിരിഞ്ഞോടുകയും ചെയ്തു. അല്ലാഹു നിങ്ങൾ പ്രവർത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു. അവന് അതിൽ ഒന്നും തന്നെ അവ്യക്തമാവുകയില്ല. നിങ്ങളുടെ പ്രവർത്തനങ്ങൾക്കെല്ലാമുള്ള പ്രതിഫലം അവൻ നിങ്ങൾക്കു നൽകുന്നതുമാണ്. info
التفاسير:
Benefits of the verses in this page:
• منزلة أولي العزم من الرسل.
• 'ഉലുൽ അസ്മി'ൽ (ദൃഢനിശ്ചയമുള്ളവർ എന്നറിയപ്പെടുന്ന 5 നബിമാർ) പെട്ടവർക്ക് റസൂലുകൾക്കിടയിൽ നൽകപ്പെട്ടിട്ടുള്ള ഉയർന്ന സ്ഥാനം. info

• تأييد الله لعباده المؤمنين عند نزول الشدائد.
• കടുത്ത പരീക്ഷണങ്ങൾ ഇറങ്ങുന്ന വേളയിൽ അല്ലാഹു (അവനിൽ) വിശ്വസിച്ചവരെ പിന്തുണക്കും. info

• خذلان المنافقين للمؤمنين في المحن.
• പരീക്ഷണങ്ങളുടെ ഘട്ടത്തിൽ കപടവിശ്വാസികൾ യഥാർഥ വിശ്വാസികളെ കൈവിടും . info