Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
18 : 31

وَلَا تُصَعِّرْ خَدَّكَ لِلنَّاسِ وَلَا تَمْشِ فِی الْاَرْضِ مَرَحًا ؕ— اِنَّ اللّٰهَ لَا یُحِبُّ كُلَّ مُخْتَالٍ فَخُوْرٍ ۟ۚ

അഹങ്കാരത്തോടെ ജനങ്ങളിൽ നിന്ന് നീ മുഖം തിരിക്കരുത്. ഭൂമിക്ക് മുകളിൽ പൊങ്ങച്ചത്തോടെ ആഹ്ളാദവാനായി നീ നടക്കരുത്. തീർച്ചയായും അഹങ്കാരത്തോടെ നടക്കുകയും, തനിക്ക് നൽകപ്പെട്ട അനുഗ്രഹങ്ങൾക്ക് അല്ലാഹുവിനോട് നന്ദി കാണിക്കാതെ, അവ കൊണ്ട് ജനങ്ങൾക്ക് മേൽ പൊങ്ങച്ചം നടിക്കുകയും ചെയ്യുന്ന ആരെയും അല്ലാഹു ഇഷ്ടപ്പെടുകയില്ല. info
التفاسير:
Benefits of the verses in this page:
• لما فصَّل سبحانه ما يصيب الأم من جهد الحمل والوضع دلّ على مزيد برّها.
• ഗർഭവേളയിലും പ്രസവസന്ദർഭത്തിലും ഉമ്മമാർ അനുഭവിക്കുന്ന കടുത്ത പ്രയാസം വിശദമായി പറഞ്ഞതിൽ നിന്ന് ഉമ്മയോട് കൂടുതൽ നന്മയിൽ വർത്തിക്കണമെന്ന് മനസ്സിലാക്കാം. info

• نفع الطاعة وضرر المعصية عائد على العبد.
• നന്മയുടെ സദ്ഫലവും, തിന്മയുടെ ദുഷ്ഫലവും അത് ചെയ്തവരിലേക്ക് തന്നെയാണ് മടങ്ങുന്നത്. info

• وجوب تعاهد الأبناء بالتربية والتعليم.
• മക്കൾക്ക് (മതപരമായ) ശിക്ഷണം നൽകിക്കൊണ്ടും, പഠിപ്പിച്ചു കൊണ്ടും അവരെ ശ്രദ്ധിക്കൽ നിർബന്ധമാണ്. info

• شمول الآداب في الإسلام للسلوك الفردي والجماعي.
• ഇസ്ലാം പഠിപ്പിക്കുന്ന മര്യാദകൾ വ്യക്തിയുടെയും സമൂഹത്തിൻ്റെയും സ്വഭാവഗുണങ്ങളെ ഉൾക്കൊള്ളുന്നു. info