Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
42 : 30

قُلْ سِیْرُوْا فِی الْاَرْضِ فَانْظُرُوْا كَیْفَ كَانَ عَاقِبَةُ الَّذِیْنَ مِنْ قَبْلُ ؕ— كَانَ اَكْثَرُهُمْ مُّشْرِكِیْنَ ۟

അല്ലാഹുവിൻ്റെ റസൂലേ! ഈ ബഹുദൈവാരാധകരോട് പറയുക: നിങ്ങൾ ഭൂമിയിലൂടെ സഞ്ചരിക്കുകയും, നിങ്ങൾക്ക് മുൻപ് നിഷേധിച്ചു തള്ളിയ ജനതകളുടെ പര്യവസാനം എങ്ങനെയായിരുന്നു എന്നതിനെ കുറിച്ച് ചിന്തിക്കുകയും ചെയ്യുക. തീർച്ചയായും വളരെ മോശം പര്യവസാനമായിരുന്നു അതെല്ലാം. അവരിൽ ബഹുഭൂരിപക്ഷവും അല്ലാഹുവിൽ പങ്കുചേർക്കുന്നവരും, അവനോടൊപ്പം മറ്റുള്ളവരെ ആരാധിക്കുന്നവരുമായിരുന്നു. അങ്ങനെ അവരുടെ ബഹുദൈവാരാധന കാരണത്താൽ അവർ നശിപ്പിക്കപ്പെട്ടു. info
التفاسير:
Benefits of the verses in this page:
• إرسال الرياح، وإنزال المطر، وجريان السفن في البحر: نِعَم تستدعي أن نشكر الله عليها.
• കാറ്റുകൾ അയക്കുന്നതും, മഴ പെയ്യിക്കുന്നതും, സമുദ്രത്തിലൂടെ കപ്പലുകൾ സഞ്ചരിക്കുന്നതുമെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളാണ്. അവന് നന്ദി കാണിക്കാൻ അവയെല്ലാം നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. info

• إهلاك المجرمين ونصر المؤمنين سُنَّة إلهية.
• അതിക്രമകാരികളെ നശിപ്പിക്കുകയും, വിശ്വസിച്ചവരെ രക്ഷപ്പെടുത്തുകയും ചെയ്യുക എന്നത് അല്ലാഹുവിൻ്റെ നടപടിക്രമമാണ്. info

• إنبات الأرض بعد جفافها دليل على البعث.
• ഉണങ്ങിക്കിടന്നിരുന്ന ഭൂമിയിൽ ചെടികൾ മുളച്ചു പൊന്തുന്നത് പുനരുത്ഥാനത്തിനുള്ള തെളിവാണ്. info