Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
14 : 30

وَیَوْمَ تَقُوْمُ السَّاعَةُ یَوْمَىِٕذٍ یَّتَفَرَّقُوْنَ ۟

അന്നേ ദിവസം -അന്ത്യനാൾ സംഭവിക്കുന്ന നാളിൽ- മനുഷ്യർ ഇഹലോകത്ത് അവർ ചെയ്ത പ്രവർത്തനങ്ങൾക്ക് ലഭിക്കുന്ന തങ്ങളുടെ പ്രതിഫലത്തിൻ്റെ അടിസ്ഥാനത്തിൽ വേർതിരിയും. ഇല്ലിയ്യീനിലേക്ക് ഉയർത്തപ്പെടുന്നവരും, അധമരിൽ അധമരിലേക്ക് താഴ്ത്തപ്പെടുന്നവരും അക്കൂട്ടത്തിലുണ്ടായിരിക്കും. info
التفاسير:
Benefits of the verses in this page:
• العلم بما يصلح الدنيا مع الغفلة عما يصلح الآخرة لا ينفع.
• പരലോകം നന്നാക്കുന്നതിനെക്കുറിച്ച് അജ്ഞനാണെങ്കിൽ ഇഹലോകം നന്നാക്കുന്നതിനെ കുറിച്ച് എത്ര അറിവുണ്ടെങ്കിലും അത് ഒരുപകാരവും ചെയ്യില്ല. info

• آيات الله في الأنفس وفي الآفاق كافية للدلالة على توحيده.
• സ്വശരീരങ്ങളിലും ചക്രവാളങ്ങളിലുമുള്ള അല്ലാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന തൗഹീദിനുള്ള മതിയായ തെളിവുകളാണ്. info

• الظلم سبب هلاك الأمم السابقة.
• മുൻകഴിഞ്ഞ സമൂഹങ്ങളുടെ നാശത്തിൻ്റെ കാരണം അതിക്രമങ്ങളായിരുന്നു. info

• يوم القيامة يرفع الله المؤمنين، ويخفض الكافرين.
• ഉയിർത്തെഴുന്നേൽപ്പിൻ്റെ നാളിൽ അല്ലാഹു (അവനിൽ) വിശ്വസിച്ചവരെ ഉന്നതരാക്കുകയും, (അവനെ) നിഷേധിച്ചവരെ അധമരാക്കുകയും ചെയ്യും. info