Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
151 : 3

سَنُلْقِیْ فِیْ قُلُوْبِ الَّذِیْنَ كَفَرُوا الرُّعْبَ بِمَاۤ اَشْرَكُوْا بِاللّٰهِ مَا لَمْ یُنَزِّلْ بِهٖ سُلْطٰنًا ۚ— وَمَاْوٰىهُمُ النَّارُ ؕ— وَبِئْسَ مَثْوَی الظّٰلِمِیْنَ ۟

അല്ലാഹുവിനെ നിഷേധിച്ചവരുടെ ഹൃദയത്തിൽ നാം കടുത്ത ഭയം ഇട്ടുനൽകുന്നതാണ്. അങ്ങനെ നിങ്ങളോടുള്ള യുദ്ധത്തിൽ നിലയുറപ്പിക്കാൻ അവർക്ക് സാധിക്കില്ല. തങ്ങളുടെ ദേഹേഛകളുടെ അടിസ്ഥാനത്തിൽ അല്ലാഹുവിനുള്ള ആരാധനയിൽ മറ്റു ആരാധ്യന്മാരെ അവർ പങ്കുചേർത്തത് കാരണത്താലാകുന്നു അത്. അതിന് യാതൊരു തെളിവും അല്ലാഹു അവതരിപ്പിച്ചിട്ടില്ല. പരലോകത്ത് അവർ മടങ്ങിച്ചെല്ലുന്ന അവരുടെ സങ്കേതം നരകമത്രെ. അതിക്രമികൾക്ക് എത്ര മോശം സങ്കേതമാണ് നരകമെന്നത്! info
التفاسير:
Benefits of the verses in this page:
• التحذير من طاعة الكفار والسير في أهوائهم، فعاقبة ذلك الخسران في الدنيا والآخرة.
• അല്ലാഹുവിനെ നിഷേധിച്ചവരെ അനുസരിക്കുകയും, അവരുടെ ദേഹേഛകളുടെ മാർഗം പിൻപറ്റുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. അതിൻ്റെ പര്യവസാനം ഇഹപരലോകങ്ങളിലെ പരാജയം മാത്രമായിരിക്കും. info

• إلقاء الرعب في قلوب أعداء الله صورةٌ من صور نصر الله لأوليائه المؤمنين.
• അല്ലാഹുവിൻ്റെ ശത്രുക്കളുടെ ഹൃദയങ്ങളിൽ കടുത്ത ഭയം ഇട്ടുനൽകുക എന്നത് അല്ലാഹു അവൻ്റെ ഇഷ്ടദാസന്മാരായ വിശ്വാസികളെ സഹായിക്കുന്ന രൂപങ്ങളിലൊന്നാണ്. info

• من أعظم أسباب الهزيمة في المعركة التعلق بالدنيا والطمع في مغانمها، ومخالفة أمر قائد الجيش.
• യുദ്ധത്തിൽ ബാധിക്കുന്ന പരാജയത്തിൻ്റെ പ്രധാന കാരണങ്ങളിൽ ചിലതാണ് ഭൗതിക നേട്ടങ്ങളിലുണ്ടാകുന്ന ആഗ്രഹവും, അതിലെ യുദ്ധാർജ്ജിത സ്വത്തുക്കളോടുള്ള കടുത്ത ഇഷ്ടവും, സേനാനായകൻ്റെ കൽപ്പന ധിക്കരിക്കലും. info

• من دلائل فضل الصحابة أن الله يعقب بالمغفرة بعد ذكر خطئهم.
• സ്വഹാബികളുടെ തെറ്റുകൾ പറഞ്ഞ ഉടനെ അല്ലാഹു അവർക്ക് പൊറുത്തു നൽകിയിരിക്കുന്നു എന്ന് പറഞ്ഞതിൽ നിന്ന് സ്വഹാബത്തിൻ്റെ ശ്രേഷ്ഠത മനസ്സിലാക്കാവുന്നതാണ്. info