Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

Page Number:close

external-link copy
29 : 28

فَلَمَّا قَضٰی مُوْسَی الْاَجَلَ وَسَارَ بِاَهْلِهٖۤ اٰنَسَ مِنْ جَانِبِ الطُّوْرِ نَارًا ۚ— قَالَ لِاَهْلِهِ امْكُثُوْۤا اِنِّیْۤ اٰنَسْتُ نَارًا لَّعَلِّیْۤ اٰتِیْكُمْ مِّنْهَا بِخَبَرٍ اَوْ جَذْوَةٍ مِّنَ النَّارِ لَعَلَّكُمْ تَصْطَلُوْنَ ۟

അങ്ങനെ മൂസാ തൻ്റെ കാലാവധി -പൂർണ്ണമായ പത്തു വർഷം- പൂർത്തീകരിക്കുകയും, തൻ്റെ കുടുംബവുമായി മദ്യനിൽ നിന്ന് ഈജിപ്തിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. (വഴിമദ്ധ്യേ) ത്വൂർ പർവ്വതത്തിൻ്റെ ഭാഗത്തായി അദ്ദേഹം ഒരു തീ കണ്ടു. തൻ്റെ കുടുംബത്തോട് അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. ഞാൻ ഒരു തീ കണ്ടിരിക്കുന്നു. നിങ്ങൾക്ക് അവിടെ നിന്ന് വല്ല വിവരമോ, അതല്ലെങ്കിൽ തണുപ്പിൽ നിന്ന് തീ കായാനുള്ള തീക്കൊള്ളിയുമായോ എനിക്ക് വരാൻ കഴിഞ്ഞേക്കാം. info
التفاسير:

external-link copy
30 : 28

فَلَمَّاۤ اَتٰىهَا نُوْدِیَ مِنْ شَاطِئِ الْوَادِ الْاَیْمَنِ فِی الْبُقْعَةِ الْمُبٰرَكَةِ مِنَ الشَّجَرَةِ اَنْ یّٰمُوْسٰۤی اِنِّیْۤ اَنَا اللّٰهُ رَبُّ الْعٰلَمِیْنَ ۟ۙ

മൂസാ അദ്ദേഹം കണ്ട ആ തീയിനരികെ എത്തിയപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് താഴ്വരയുടെ വലതു ഭാഗത്ത് നിന്ന് -മൂസായോടുള്ള അല്ലാഹുവിൻ്റെ സംസാരത്താൽ അവൻ അനുഗ്രഹം ചൊരിഞ്ഞ പ്രദേശത്തുള്ള- ഒരു വൃക്ഷത്തിൽ നിന്ന് അദ്ദേഹത്തെ വിളിച്ചു. ഹേ മൂസാ! തീർച്ചയായും ഞാനാകുന്നു എല്ലാ സൃഷ്ടികളുടെയും രക്ഷിതാവായ അല്ലാഹു. info
التفاسير:

external-link copy
31 : 28

وَاَنْ اَلْقِ عَصَاكَ ؕ— فَلَمَّا رَاٰهَا تَهْتَزُّ كَاَنَّهَا جَآنٌّ وَّلّٰی مُدْبِرًا وَّلَمْ یُعَقِّبْ ؕ— یٰمُوْسٰۤی اَقْبِلْ وَلَا تَخَفْ ۫— اِنَّكَ مِنَ الْاٰمِنِیْنَ ۟

നിൻ്റെ വടി താഴെയിടുക (എന്നും അദ്ദേഹത്തോട് അല്ലാഹു പറഞ്ഞു). തൻ്റെ രക്ഷിതാവിൻ്റെ കൽപ്പന പാലിച്ചു കൊണ്ട് അദ്ദേഹം വടി താഴെയിട്ടു. അങ്ങനെ അത് ഒരു സർപ്പത്തെ പോലെ വേഗത്തിൽ ചലിക്കുകയും പുളയുകയും ചെയ്യുന്നത് കണ്ടപ്പോൾ അദ്ദേഹം പേടിച്ചു കൊണ്ട് പിന്തിരിഞ്ഞോടി. അദ്ദേഹം തിരിഞ്ഞു നോക്കുകയേ ചെയ്തില്ല. അപ്പോൾ അദ്ദേഹത്തിൻ്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ചു: ഹേ മൂസാ! മുന്നോട്ട് വരൂ! നീ അതിനെ പേടിക്കേണ്ടതില്ല. അതിൽ നിന്നും നീ ഭയക്കുന്ന മറ്റെന്തെല്ലാമുണ്ടോ; അതിൽ നിന്നുമെല്ലാം നിർഭയത്വം നൽകപ്പെട്ടവനാകുന്നു നീ. info
التفاسير:

external-link copy
32 : 28

اُسْلُكْ یَدَكَ فِیْ جَیْبِكَ تَخْرُجْ بَیْضَآءَ مِنْ غَیْرِ سُوْٓءٍ ؗ— وَّاضْمُمْ اِلَیْكَ جَنَاحَكَ مِنَ الرَّهْبِ فَذٰنِكَ بُرْهَانٰنِ مِنْ رَّبِّكَ اِلٰی فِرْعَوْنَ وَمَلَاۡىِٕهٖ ؕ— اِنَّهُمْ كَانُوْا قَوْمًا فٰسِقِیْنَ ۟

നിൻ്റെ വലതു കൈ കുപ്പായത്തിൻ്റെ ഉള്ളിൽ -കഴുത്തിന് താഴേക്ക്- പ്രവേശിപ്പിക്കുക. പാണ്ഡ് (പോലുള്ള രോഗകാരണമായിട്ടല്ലാതെ) നിൻ്റെ കൈകൾ വെളുത്ത നിറത്തിൽ പുറത്തു വരുന്നതാണ്. അങ്ങനെ മൂസാ തൻ്റെ കൈ പ്രവേശിപ്പിക്കുകയും, അത് മഞ്ഞു പോലെ വെളുത്ത നിറത്തിൽ പുറത്തു വരുകയും ചെയ്തു. ഭയം ശമിക്കുന്നതിനായി നിൻ്റെ കൈ നിന്നിലേക്ക് ചേർത്തു പിടിക്കുകയും ചെയ്യുക. അങ്ങനെ മൂസാ തൻ്റെ കൈ ശരീരത്തിലേക്ക് ചേർത്തു വെച്ചപ്പോൾ അദ്ദേഹത്തിൻ്റെ ഭയം നീങ്ങി. ഈ രണ്ടു കാര്യങ്ങൾ -വടിയും കയ്യും- നിൻ്റെ രക്ഷിതാവിൽ നിന്ന് ഫിർഔനിലേക്കും അവൻ്റെ ജനതയിലെ പൗരപ്രമുഖന്മാർക്കും വേണ്ടി അയക്കപ്പെട്ട രണ്ട് തെളിവുകളാണ്. (അല്ലാഹുവിനെ) നിഷേധിച്ചും തിന്മകൾ ചെയ്തു കൂട്ടിയും അല്ലാഹുവിനെ അനുസരിക്കാതെ ജീവിച്ചിരുന്ന ഒരു ജനതയായിരുന്നു അവർ. info
التفاسير:

external-link copy
33 : 28

قَالَ رَبِّ اِنِّیْ قَتَلْتُ مِنْهُمْ نَفْسًا فَاَخَافُ اَنْ یَّقْتُلُوْنِ ۟

മൂസാ തൻ്റെ രക്ഷിതാവിനോട് സഹായം തേടിക്കൊണ്ട് പറഞ്ഞു: തീർച്ചയായും, ഞാൻ അവരുടെ കൂട്ടത്തിൽ നിന്ന് ഒരാളെ കൊലപ്പെടുത്തിയിട്ടുണ്ട്. ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്ന ഈ കാര്യം അവർക്ക് എത്തിച്ചു കൊടുക്കുന്നതിനായി അവരുടെ അടുക്കൽ ചെന്നാൽ അതിൻ്റെ പേരിൽ അവർ എന്നെ കൊലപ്പെടുത്തുമെന്ന് ഞാൻ ഭയക്കുന്നു. info
التفاسير:

external-link copy
34 : 28

وَاَخِیْ هٰرُوْنُ هُوَ اَفْصَحُ مِنِّیْ لِسَانًا فَاَرْسِلْهُ مَعِیَ رِدْاً یُّصَدِّقُنِیْۤ ؗ— اِنِّیْۤ اَخَافُ اَنْ یُّكَذِّبُوْنِ ۟

എൻ്റെ സഹോദരൻ ഹാറൂൻ എന്നെക്കാൾ വ്യക്തമായ സംസാരശേഷിയുള്ളവനാണ്. അതിനാൽ അവനെ കൂടെ എന്നോടൊപ്പം എൻ്റെ സഹായിയായി നിയോഗിക്കുക. ഫിർഔനും അവൻ്റെ ജനതയും എന്നെ നിഷേധിച്ചുവെങ്കിൽ എനിക്ക് വേണ്ടി അവന് സംസാരിക്കാമല്ലോ? എനിക്ക് മുൻപ് ദൂതന്മാർ നിയോഗിക്കപ്പെട്ട സമൂഹങ്ങളുടെ പൊതുരീതി പോലെ -അവരെ നിഷേധിച്ചു തള്ളിയപോലെ- ഇവർ എന്നെയും നിഷേധിച്ചു തള്ളുമെന്ന് തീർച്ചയായും ഞാൻ ഭയക്കുന്നു. info
التفاسير:

external-link copy
35 : 28

قَالَ سَنَشُدُّ عَضُدَكَ بِاَخِیْكَ وَنَجْعَلُ لَكُمَا سُلْطٰنًا فَلَا یَصِلُوْنَ اِلَیْكُمَا ۚۛ— بِاٰیٰتِنَا ۚۛ— اَنْتُمَا وَمَنِ اتَّبَعَكُمَا الْغٰلِبُوْنَ ۟

മൂസാ -عَلَيْهِ السَّلَامُ- യുടെ പ്രാർത്ഥനക്കുള്ള ഉത്തരമായി കൊണ്ട് അല്ലാഹു പറഞ്ഞു: മൂസാ! നിന്നോടൊപ്പം നിൻ്റെ സഹോദരനെയും ഒരു ദൂതനും സഹായിയുമായി നിയോഗിച്ചു കൊണ്ട് നിന്നെ നാം ശക്തിപ്പെടുത്തുന്നതാണ്. നിങ്ങൾക്ക് രണ്ടു പേർക്കും പ്രമാണവും പിൻബലവും നാം നൽകുന്നതാണ്. അത് കൊണ്ട് നിങ്ങൾ ഭയക്കുന്നതു പോലുള്ള ഒരു ഉപദ്രവവും അവർക്ക് നിങ്ങളെ ഏൽപ്പിക്കാൻ സാധിക്കുകയില്ല. നിങ്ങളോടൊപ്പം നാം അയച്ചിരിക്കുന്ന ദൃഷ്ടാന്തങ്ങൾ കാരണത്താൽ നിങ്ങളും നിങ്ങളെ പിൻപറ്റിയ (അല്ലാഹുവിൽ) വിശ്വസിച്ചവരും തന്നെയായിരിക്കും വിജയികൾ. info
التفاسير:
Benefits of the verses in this page:
• الوفاء بالعقود شأن المؤمنين.
• കരാർപാലനം (അല്ലാഹുവിൽ) വിശ്വസിച്ചവരുടെ സ്വഭാവഗുണമാണ്. info

• تكليم الله لموسى عليه السلام ثابت على الحقيقة.
• മൂസാ -عَلَيْهِ السَّلَامُ- യോട് അല്ലാഹു യഥാർഥ സംസാരം നടത്തിയിട്ടുണ്ട് എന്നത് സ്ഥിരപ്പെട്ടിരിക്കുന്നു. info

• حاجة الداعي إلى الله إلى من يؤازره.
• അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പ്രബോധകന് അവനെ പിന്തുണക്കുന്ന സഹായിയെ ആവശ്യമാണ്. info

• أهمية الفصاحة بالنسبة للدعاة.
• പ്രബോധകർക്ക് ഭാഷാപരമായ നൈപുണ്യം ഉണ്ടാവുക എന്നത് പ്രധാനമാണ്. info