Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
40 : 24

اَوْ كَظُلُمٰتٍ فِیْ بَحْرٍ لُّجِّیٍّ یَّغْشٰىهُ مَوْجٌ مِّنْ فَوْقِهٖ مَوْجٌ مِّنْ فَوْقِهٖ سَحَابٌ ؕ— ظُلُمٰتٌ بَعْضُهَا فَوْقَ بَعْضٍ ؕ— اِذَاۤ اَخْرَجَ یَدَهٗ لَمْ یَكَدْ یَرٰىهَا ؕ— وَمَنْ لَّمْ یَجْعَلِ اللّٰهُ لَهٗ نُوْرًا فَمَا لَهٗ مِنْ نُّوْرٍ ۟۠

അതല്ലെങ്കിൽ അവരുടെ പ്രവർത്തനങ്ങളുടെ ഉപമ സമുദ്രത്തിൻ്റെ ആഴത്തിലെ ഇരുട്ടുകൾ പോലെയാണ്. അതിൻ്റെ മുകളിൽ തിരമാലയും, അതിനും മുകളിൽ വീണ്ടും തിരമാലയും. അതിൻ്റെയും മുകളിൽ വഴികാണിക്കുന്ന നക്ഷത്രങ്ങളെ മറച്ചു പിടിക്കുന്ന മേഘങ്ങളും. അങ്ങനെ ഒന്നിനു മീതെ മറ്റൊന്നായി അനേകം ഇരുട്ടുകൾ. ഈ ഇരുട്ടുകളിൽ അകപ്പെട്ടവൻ തൻ്റെ കൈ പുറത്തേക്കിട്ടാൽ ഇരുട്ടിൻ്റെ കാഠിന്യത്താൽ അത് പോലും അവന് കാണാൻ കഴിഞ്ഞേക്കില്ല. അതു പോലെയാണ് (അല്ലാഹുവിനെ) നിഷേധിച്ചവൻ. അവൻ്റെ മേൽ അജ്ഞതയുടെയും സംശയത്തിൻ്റെയും പരിഭ്രാന്തിയുടെയും മുദ്രവെക്കപ്പെട്ട ഹൃദയത്തിൻ്റെയും ഇരുട്ടുകൾ മേൽക്കുമേൽ വന്നു പതിച്ചിരിക്കുന്നു. അല്ലാഹു ആർക്കെങ്കിലും വഴികേടിൽ നിന്ന് സന്മാർഗവും, അല്ലാഹുവിൻ്റെ ഗ്രന്ഥത്തിലുള്ള അവഗാഹവും പ്രദാനം ചെയ്തില്ലെങ്കിൽ അവന് സന്മാർഗം കണ്ടെത്താൻ ഒരു മാർഗമോ, വഴികാട്ടാൻ മറ്റൊരു ഗ്രന്ഥമോ ഇല്ല. info
التفاسير:
Benefits of the verses in this page:
• موازنة المؤمن بين المشاغل الدنيوية والأعمال الأخروية أمر لازم.
• ഐഹിക കെട്ടുപാടുകളും പാരത്രികലോകത്തേക്കുള്ള പ്രവർത്തനങ്ങളും കൃത്യമായ അളവുകളിൽ നിശ്ചയിക്കുക എന്നത് (അല്ലാഹുവിൽ) വിശ്വസിക്കുന്ന ഏതൊരാൾക്കും നിർബന്ധമാണ്. info

• بطلان عمل الكافر لفقد شرط الإيمان.
• (അല്ലാഹുവിലും അവൻ്റെ ദൂതരിലും ഇസ്ലാമിലും) വിശ്വസിക്കുക എന്ന നിബന്ധന പാലിക്കാത്തതിനാൽ (അവയിൽ) നിഷേധിച്ചവരുടെ പ്രവർത്തനങ്ങൾ നിഷ്ഫലമാകും. info

• أن الكافر نشاز من مخلوقات الله المسبِّحة المطيعة.
• അല്ലാഹുവിനെ പ്രകീർത്തിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന സർവ്വസൃഷ്ടികളിൽ നിന്നും വിഭിന്നമായി അഹങ്കാരം നടിച്ചവനാണ് (അല്ലാഹുവിനെ) നിഷേധിച്ച മനുഷ്യൻ. info

• جميع مراحل المطر من خلق الله وتقديره.
• മഴയുടെ വ്യത്യസ്ത ഘട്ടങ്ങളെല്ലാം സൃഷ്ടിച്ചതും നിർണ്ണയിച്ചതും അല്ലാഹുവാകുന്നു. info