Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
284 : 2

لِلّٰهِ مَا فِی السَّمٰوٰتِ وَمَا فِی الْاَرْضِ ؕ— وَاِنْ تُبْدُوْا مَا فِیْۤ اَنْفُسِكُمْ اَوْ تُخْفُوْهُ یُحَاسِبْكُمْ بِهِ اللّٰهُ ؕ— فَیَغْفِرُ لِمَنْ یَّشَآءُ وَیُعَذِّبُ مَنْ یَّشَآءُ ؕ— وَاللّٰهُ عَلٰی كُلِّ شَیْءٍ قَدِیْرٌ ۟

ആകാശഭൂമികൾ സർവ്വവും അല്ലാഹുവിൻ്റേതാകുന്നു; അവയെ സൃഷ്ടിച്ചതും അവയെ ഉടമപ്പെടുത്തുന്നതും അവയെ നിയന്ത്രിക്കുന്നതും അവൻ മാത്രമാണ്. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങൾ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അത് അല്ലാഹു അറിയും. അതിൻറെ പേരിൽ അവൻ നിങ്ങളെ വിചാരണ ചെയ്യുന്നതാണ്. എന്നിട്ടവൻ ഉദ്ദേശിക്കുന്നവർക്ക് അവൻറെ കാരുണ്യവും അനുഗ്രഹവും കൊണ്ട് പൊറുത്തു കൊടുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻറെ നീതിയുടെയും യുക്തിയുടെയും ഭാഗമായി ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു. info
التفاسير:
Benefits of the verses in this page:
• جواز أخذ الرهن لضمان الحقوق في حال عدم القدرة على توثيق الحق، إلا إذا وَثِقَ المتعاملون بعضهم ببعض.
• അവകാശങ്ങൾ രേഖപ്പെടുത്താൻ കഴിയാതിരിക്കുമ്പോൾ ഈടായി പണയവസ്തു സ്വീകരിക്കൽ അനുവദനീയമാണ്. എന്നാൽ ഇടപാടുകാർക്ക് പരസ്പരം വിശ്വാസമുണ്ടെങ്കിൽ അത് വേണ്ടതില്ല. info

• حرمة كتمان الشهادة وإثم من يكتمها ولا يؤديها.
• സാക്ഷ്യം മറച്ചുവെക്കൽ ഹറാമാണ്. അത് നിറവേറ്റാത്തവനും മറച്ചുവെക്കുന്നവനും അല്ലാഹുവിങ്കൽ തെറ്റുകാരനാണ്. info

• كمال علم الله تعالى واطلاعه على خلقه، وقدرته التامة على حسابهم على ما اكتسبوا من أعمال.
• അല്ലാഹുവിൻറെ ജ്ഞാനവും സൃഷ്ടികളെക്കുറിച്ച അറിവും പൂർണമാണ്. അവർ ചെയ്ത പ്രവർത്തനങ്ങളിൽ വിചാരണ നടത്താൻ പൂർണമായ കഴിവുള്ളവനുമാണവൻ. info

• تقرير أركان الإيمان وبيان أصوله.
ഈമാനിൻ്റെ സ്തംഭങ്ങളും അതിൻ്റെ അടിത്തറകളും വിവരിക്കുന്നു. info

• قام هذا الدين على اليسر ورفع الحرج والمشقة عن العباد، فلا يكلفهم الله إلا ما يطيقون، ولا يحاسبهم على ما لا يستطيعون.
• ഇസ്ലാം നിലകൊള്ളുന്നത് മനുഷ്യർക്ക് എളുപ്പം വരുത്തുകയും, അവരുടെ മേലുള്ള ഭാരങ്ങളും അവർക്കുള്ള ബുദ്ധിമുട്ടുകളും എടുത്തു നീക്കുകയും ചെയ്യുക എന്ന അടിസ്ഥാനത്തിന് മുകളിലാണ്. അവർക്ക് സാധിക്കുന്നത് മാത്രമേ അല്ലാഹു അവരുടെ മേൽ ബാധ്യതയാക്കുകയുള്ളൂ. അവർക്ക് സാധിക്കാതെ പോയ കാര്യങ്ങളുടെ പേരിൽ അവൻ അവരെ വിചാരണ ചെയ്യുന്നതല്ല. info