Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
36 : 13

وَالَّذِیْنَ اٰتَیْنٰهُمُ الْكِتٰبَ یَفْرَحُوْنَ بِمَاۤ اُنْزِلَ اِلَیْكَ وَمِنَ الْاَحْزَابِ مَنْ یُّنْكِرُ بَعْضَهٗ ؕ— قُلْ اِنَّمَاۤ اُمِرْتُ اَنْ اَعْبُدَ اللّٰهَ وَلَاۤ اُشْرِكَ بِهٖ ؕ— اِلَیْهِ اَدْعُوْا وَاِلَیْهِ مَاٰبِ ۟

നബിയേ, നാം തൗറാത്ത് നൽകിയിട്ടുള്ള യഹൂദന്മാരും, ഇൻജീൽ നൽകിയിട്ടുള്ള നസ്വാറാക്കളും നിനക്ക് അവതരിപ്പിക്കപ്പെട്ടതിൽ സന്തോഷം കൊള്ളുന്നു. അവർക്കവതരിപ്പിക്കപ്പെട്ട ചിലതുമായി അത് യോചിച്ചുവന്നതിനാലാണത്. യഹൂദികളുടെയും നസ്വാറാക്കളുടെയും കൂട്ടത്തിൽ തന്നെ അവരുടെ ഇച്ഛകളുമായി ഖുർആനിലെ ചിലത് യോചിക്കാത്തതിനാലും, അവരെ കുറിച്ച് വേദഗ്രന്ഥത്തിൽ മാറ്റം വരുത്തുന്നവരെന്നും അതിനെ വളച്ചൊടിക്കുന്നവരെന്നും ഖുർആൻ വിശേഷിപ്പിക്കുന്നതിനാലും അതിൻ്റെ ചില ഭാഗം നിഷേധിക്കുന്നവരുമുണ്ട്. അല്ലാഹുവിൻ്റെ റസൂലേ! അവരോട് പറയുക: അല്ലാഹുവെ മാത്രം ആരാധിക്കണമെന്നും, അവനോട് ആരെയും പങ്കുചേർക്കരുത് എന്നും മാത്രമാണ് എന്നോട് അല്ലാഹു കല്പിച്ചിട്ടുള്ളത്. അവനിലേക്ക് മാത്രമാണ് ഞാൻ ക്ഷണിക്കുന്നത്. മറ്റാരിലേക്കും ഞാൻ ക്ഷണിക്കുന്നില്ല. അവനിലേക്ക് തന്നെയാണ് എൻ്റെ മടക്കവും. ഇതാണ് തൗറാത്തിന്റെയും ഇൻജീലിന്റെയും സന്ദേശവും. info
التفاسير:
Benefits of the verses in this page:
• الترغيب في الجنة ببيان صفتها، من جريان الأنهار وديمومة الرزق والظل.
• സ്വർഗത്തിൻ്റെ വിശേഷണങ്ങളും, അവിടെയുള്ള ഒഴുകുന്ന നദികളും, എന്നെന്നും നിലനിൽക്കുന്ന ഉപജീവനവും, നീണ്ടതണലുമെല്ലാം വിവരിക്കുന്ന ആയത്തുകൾ സ്വർഗത്തിനോട് ആഗ്രഹം ജനിപ്പിക്കുന്നു. info

• خطورة اتباع الهوى بعد ورود العلم وأنه من أسباب عذاب الله.
• വിജ്ഞാനം ലഭിച്ചതിന് ശേഷവും ഇച്ഛകളെ പിൻപറ്റുന്നതിൻ്റെ അപകടം; അത് അല്ലാഹുവിൻ്റെ ശിക്ഷക്ക് കാരണമാകും. info

• بيان أن الرسل بشر، لهم أزواج وذريات، وأن نبينا صلى الله عليه وسلم ليس بدعًا بينهم، فقد كان مماثلًا لهم في ذلك.
• പ്രവാചകന്മാർ മനുഷ്യരാണ് എന്ന് വിശദമാക്കുന്നു. അവർക്ക് ഭാര്യമാരും കുട്ടികളും ഉണ്ടായിരുന്നു. മുഹമ്മദ് നബി അവരിൽ ആദ്യത്തെയാളല്ല. ആ കാര്യങ്ങളിലെല്ലാം അവിടുന്നും അവരെപ്പോലെയായിരുന്നു. info