Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
51 : 12

قَالَ مَا خَطْبُكُنَّ اِذْ رَاوَدْتُّنَّ یُوْسُفَ عَنْ نَّفْسِهٖ ؕ— قُلْنَ حَاشَ لِلّٰهِ مَا عَلِمْنَا عَلَیْهِ مِنْ سُوْٓءٍ ؕ— قَالَتِ امْرَاَتُ الْعَزِیْزِ الْـٰٔنَ حَصْحَصَ الْحَقُّ ؗ— اَنَا رَاوَدْتُّهٗ عَنْ نَّفْسِهٖ وَاِنَّهٗ لَمِنَ الصّٰدِقِیْنَ ۟

രാജാവ് സ്ത്രീകളോടായി ചോദിച്ചു: യൂസുഫ് നിങ്ങളോടൊപ്പം മ്ലേഛവൃത്തിയിലേർപ്പെടാൻ നിങ്ങൾ അദ്ദേഹത്തോട് തന്ത്രപൂർവ്വം ആവശ്യപ്പെട്ടപ്പോൾ നിങ്ങളുടെ കാര്യമെന്തായിരുന്നു? സ്ത്രീകൾ രാജാവിനോടുള്ള മറുപടിയായി പറഞ്ഞു: 'യൂസുഫ് കുറ്റാരോപിതനായിത്തീരുക എന്നത് ഒരിക്കലും സംഭവിക്കാതിരിക്കട്ടെ! അല്ലാഹു സത്യം! അദ്ദേഹത്തിൽ ഒരു തെറ്റും ഞങ്ങൾ കണ്ടിട്ടില്ല.' ഇത് കേട്ടപ്പോൾ പ്രമാണിയുടെ ഭാര്യ -താൻ ചെയ്ത തെറ്റ് ഏറ്റുപറഞ്ഞു കൊണ്ട്- സംസാരിച്ചു. അവൾ പറഞ്ഞു: "സത്യം ഇപ്പോഴിതാ വ്യക്തമായിത്തീർന്നിരിക്കുന്നു. ഞാനാണ് അദ്ദേഹത്തെ വഴികേടിലാക്കാൻ ശ്രമിച്ചത്. അദ്ദേഹം എന്നെ പിഴവിലാക്കാൻ ശ്രമിച്ചിട്ടേയില്ല. തീർച്ചയായും ഞാൻ ആരോപിച്ച കാര്യങ്ങളിൽ നിന്ന് അദ്ദേഹം തൻ്റെ നിരപരാധിത്വം അവകാശപ്പെടുന്നത് സത്യസന്ധമായി കൊണ്ടാണ്."
info
التفاسير:
Benefits of the verses in this page:
• من كمال أدب يوسف أنه أشار لحَدَث النسوة ولم يشر إلى حَدَث امرأة العزيز.
• അസീസിൻ്റെ ഭാര്യയുടെ സംഭവം സൂചിപ്പിക്കാതെ സ്ത്രീകളുടെ സംഭവം മാത്രം സംസാരിച്ചു എന്നത് യൂസുഫിൻ്റെ തികഞ്ഞ മര്യാദയുടെ ഭാഗമാണ്. info

• كمال علم يوسف عليه السلام في حسن تعبير الرؤى.
• സ്വപ്നം നന്നായി വ്യാഖ്യാനിക്കുന്നതിൽ യൂസുഫ് നബിയുടെ പൂർണമായ ജ്ഞാനം. info

• مشروعية تبرئة النفس مما نُسب إليها ظلمًا، وطلب تقصّي الحقائق لإثبات الحق.
• അതിക്രമായി ദുരാരോപണം നേരിടേണ്ടി വരുന്നവർക്ക് സ്വന്തം നിരപരാധിത്വം ബോധ്യപ്പെടുത്തൽ അനുവദനീയമാണ്. സത്യം സ്ഥാപിക്കാൻ വേണ്ടി കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കലും അനുവദനീയമാണ്. info

• فضيلة الصدق وقول الحق ولو كان على النفس.
• സത്യസന്ധതയുടെയും നേര് പറയുന്നതിൻറെയും ശ്രേഷ്ടത; അത് സ്വന്തത്തിനെതിരാണെങ്കിലും. info