Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
33 : 12

قَالَ رَبِّ السِّجْنُ اَحَبُّ اِلَیَّ مِمَّا یَدْعُوْنَنِیْۤ اِلَیْهِ ۚ— وَاِلَّا تَصْرِفْ عَنِّیْ كَیْدَهُنَّ اَصْبُ اِلَیْهِنَّ وَاَكُنْ مِّنَ الْجٰهِلِیْنَ ۟

യൂസുഫ് തൻ്റെ രക്ഷിതാവിനോട് തേടി: എൻ്റെ രക്ഷിതാവേ, ഇവർ എന്നെ ക്ഷണിക്കുന്ന നീചവൃത്തിയെക്കാളും എനിക്ക് കൂടുതൽ പ്രിയപ്പെട്ടത് ജയിലാകുന്നു. ഇവരുടെ കുതന്ത്രം എന്നെ വിട്ട് നീ തിരിച്ചുകളയാത്ത പക്ഷം ഞാൻ അവരിലേക്ക് ചാഞ്ഞുപോയേക്കും. അങ്ങനെ അവരിലേക്ക് ഞാൻ ചായുകയും അവർ എന്നിൽ നിന്ന് ഉദ്ദേശിക്കുന്ന കാര്യം ഞാൻ അനുസരിക്കുകയും ചെയ്യുന്നപക്ഷം ഞാൻ അവിവേകികളുടെ കൂട്ടത്തിൽ ആയിപോകുകയും ചെയ്യും info
التفاسير:
Benefits of the verses in this page:
• بيان جمال يوسف عليه السلام الذي كان سبب افتتان النساء به.
• സ്ത്രീകൾ കുഴപ്പത്തിലാവാൻ കാരണമാകുന്ന തരത്തിൽ സൗന്ദര്യവാനായിരുന്നു യൂസുഫ് നബി എന്ന് വിവരിക്കുന്നു. info

• إيثار يوسف عليه السلام السجن على معصية الله.
• അല്ലാഹുവിനെ ധിക്കരിക്കുന്നതിനേക്കാൾ നല്ലതായി യൂസുഫ് നബി (عليه السلام) ജയിൽ തിരഞ്ഞെടുക്കുന്നു info

• من تدبير الله ليوسف عليه السلام ولطفه به تعليمه تأويل الرؤى وجعلها سببًا لخروجه من بلاء السجن.
• യൂസുഫ് നബിക്ക് സ്വപ്ന വ്യാഖ്യാനം പഠിപ്പിച്ചതും അത് ജയിലിലെ പ്രയാസങ്ങളിൽ നിന്ന് പുറത്ത് കടക്കാനുള്ള കാരണമാകുകയും ചെയ്തത് അല്ലാഹു യൂസുഫ് നബി(عليه السلام) യോട് കാണിച്ച ദയയിൽ പെട്ടതാണ് info