Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
57 : 11

فَاِنْ تَوَلَّوْا فَقَدْ اَبْلَغْتُكُمْ مَّاۤ اُرْسِلْتُ بِهٖۤ اِلَیْكُمْ ؕ— وَیَسْتَخْلِفُ رَبِّیْ قَوْمًا غَیْرَكُمْ ۚ— وَلَا تَضُرُّوْنَهٗ شَیْـًٔا ؕ— اِنَّ رَبِّیْ عَلٰی كُلِّ شَیْءٍ حَفِیْظٌ ۟

ഇനി ഞാൻ കൊണ്ടുവന്നതിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞ് കളയുകയാണെങ്കിൽ നിങ്ങൾക്ക് എത്തിച്ചുതരൽ മാത്രമാണ് എൻ്റെ ഉത്തരവാദിത്തം. അല്ലാഹു എന്നെ നിയോഗിച്ചതും എത്തിച്ചുതരാൻ കൽപ്പിച്ചതുമായ എല്ലാ കാര്യങ്ങളും ഞാൻ നിങ്ങൾക്ക് എത്തിച്ചുതന്നിട്ടുണ്ട്. നിങ്ങൾക്ക് തെളിവുകൾ വന്നെത്തിയിട്ടുണ്ട്, എൻ്റെ രക്ഷിതാവ് നിങ്ങളെ നശിപ്പിക്കുന്നതാണ്. നിങ്ങളല്ലാത്ത ഒരു ജനതയെ അവൻ പകരം കൊണ്ടുവരുന്നതുമാണ്. നിങ്ങൾ കളവാക്കുകയും പിന്തിരിഞ്ഞുകളയുകയും ചെയ്തത് കൊണ്ട് ചെറുതോ വലുതോ ആയ യാതൊരു ഉപദ്രവവും അവന് വരുത്താൻ നിങ്ങൾക്കാവില്ല. അവൻ തൻ്റെ അടിമകളിൽ നിന്നും ധന്യനത്രെ. തീർച്ചയായും എൻ്റെ രക്ഷിതാവ് എല്ലാ കാര്യവും നിരീക്ഷിക്കുകയും നിങ്ങൾ എനിക്കെതിരെ നടത്തുന്ന സകല കുതന്ത്രങ്ങളിൽ നിന്നും എന്നെ സംരക്ഷിച്ച് പോരുന്നവനുമാകുന്നു. info
التفاسير:
Benefits of the verses in this page:
• من وسائل المشركين في التنفير من الرسل الاتهام بخفة العقل والجنون.
• പ്രവാചകന്മാരിൽ നിന്ന് ജനങ്ങളെ അകറ്റാൻ മുശ്രിക്കുകൾ സ്വീകരിച്ച മാർഗ്ഗത്തിൽ പെട്ടതാണ് ഭ്രാന്തും ബുദ്ധികുറവും ആരോപിക്കുക എന്നത്. info

• ضعف المشركين في كيدهم وعدائهم، فهم خاضعون لله مقهورون تحت أمره وسلطانه.
• ശത്രുതയിലും കുതന്ത്രത്തിലും മുശ്രിക്കുകൾ ദുർബലരാണ്. അല്ലാഹുവിൻറെ അധികാരത്തിനും കൽപ്പനക്കും നിർബന്ധപൂർവ്വം കീഴൊതുങ്ങുന്നവരാണവർ. info

• أدلة الربوبية من الخلق والإنشاء مقتضية لتوحيد الألوهية وترك ما سوى الله.
• അല്ലാഹുവിൻറെ സൃഷ്ടിപ്പ്, നിർമ്മാണം തുടങ്ങിയ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട തെളിവുകൾ, ആരാധനയിൽ അവനെ ഏകനാക്കണം എന്നും അല്ലാഹുവല്ലാത്തവരെ വെടിയണം എന്നും അറിയിക്കുന്നു. info