Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
52 : 11

وَیٰقَوْمِ اسْتَغْفِرُوْا رَبَّكُمْ ثُمَّ تُوْبُوْۤا اِلَیْهِ یُرْسِلِ السَّمَآءَ عَلَیْكُمْ مِّدْرَارًا وَّیَزِدْكُمْ قُوَّةً اِلٰی قُوَّتِكُمْ وَلَا تَتَوَلَّوْا مُجْرِمِیْنَ ۟

എൻ്റെ ജനങ്ങളേ, നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുക. എന്നിട്ട് പാപങ്ങളിൽ നിന്ന് അവങ്കലേക്ക് ഖേദിച്ചുമടങ്ങുകയും ചെയ്യുക - അതിൽ ഏറ്റവും വലിയ പാപം ശിർക്കാകുന്നു. എങ്കിൽ അവൻ നിങ്ങൾക്ക് സമൃദ്ധമായി മഴ അയച്ചുതരികയും, സന്താനങ്ങളും സമ്പത്തും നൽകി നിങ്ങളുടെ പ്രതാപത്തിലേക്ക് അവൻ കൂടുതൽ പ്രതാപം നൽകുകയും ചെയ്യുന്നതാണ്. ഞാൻ ക്ഷണിക്കുന്നതിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞ് പോകരുത്, എൻ്റെ പ്രബോധനത്തിൽ നിന്ന് നിങ്ങൾ പിന്തിരിഞ്ഞു കളയുക, അല്ലാഹുവിൽ അവിശ്വസിക്കുക, ഞാൻ കൊണ്ടുവന്നത് കളവാക്കുക എന്നിവ കൊണ്ട് നിങ്ങൾ കുറ്റവാളികളായിത്തീരും. info
التفاسير:
Benefits of the verses in this page:
• لا يملك الأنبياء الشفاعة لمن كفر بالله حتى لو كانوا أبناءهم.
• അല്ലാഹുവിൽ അവിശ്വസിച്ചവർക്ക് വേണ്ടി ശുപാർശ ചെയ്യാൻ നബിമാർക്ക് പോലും അവകാശമില്ല; അവർ സ്വന്തം മക്കളാണെങ്കിൽ പോലും. info

• عفة الداعية وتنزهه عما في أيدي الناس أقرب للقبول منه.
• ജനങ്ങളുടെ കൈകളിലുള്ളതിൽ (സമ്പത്ത്) നിന്ന് പ്രബോധകൻ വിട്ടു നിൽക്കുമ്പോഴാണ് അവൻറെ (പ്രബോധനം) സ്വീകരിക്കപ്പെടാൻ ഏറ്റവും സാധ്യതയുള്ളത്. info

• فضل الاستغفار والتوبة، وأنهما سبب إنزال المطر وزيادة الذرية والأموال.
• പശ്ചാത്താപത്തിൻ്റെയും പാപമോചനത്തിൻറെയും ശ്രേഷ്ടത. അവരണ്ടും, മഴവർഷിക്കാനും സമ്പത്തിലും സന്താനത്തിലും അഭിവൃദ്ധി ഉണ്ടാവാനും കാരണമാണ്. info