Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
101 : 11

وَمَا ظَلَمْنٰهُمْ وَلٰكِنْ ظَلَمُوْۤا اَنْفُسَهُمْ فَمَاۤ اَغْنَتْ عَنْهُمْ اٰلِهَتُهُمُ الَّتِیْ یَدْعُوْنَ مِنْ دُوْنِ اللّٰهِ مِنْ شَیْءٍ لَّمَّا جَآءَ اَمْرُ رَبِّكَ ؕ— وَمَا زَادُوْهُمْ غَیْرَ تَتْبِیْبٍ ۟

അവർക്ക് നാശം ബാധിപ്പിച്ചതിൽ നാം അവരോട് അക്രമം ചെയ്തിട്ടില്ല.മറിച്ച്, അല്ലാഹുവിൽ അവിശ്വസിച്ച് നാശ സ്ഥലത്ത് എത്തിയതിനാൽ അവർ അവരോട് തന്നെ അക്രമം പ്രവർത്തിക്കുകയാണുണ്ടായത്. നബിയേ, അവരെ നശിപ്പിക്കാനുള്ള നിൻ്റെ രക്ഷിതാവിൻ്റെ കല്പന വന്ന സമയത്ത് അല്ലാഹുവിന് പുറമെ അവർ വിളിച്ച് പ്രാർത്ഥിച്ച് കൊണ്ടിരുന്ന അവരുടെ ദൈവങ്ങൾ അവരെ അതിൽ നിന്ന് തടഞ്ഞില്ല. അവരുടെ ദൈവങ്ങൾ അവർക്ക് നാശം വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്തത് info
التفاسير:
Benefits of the verses in this page:
• التحذير من اتّباع رؤساء الشر والفساد، وبيان شؤم اتباعهم في الدارين.
• കുഴപ്പത്തിൻ്റെയും തിന്മയുടെയും വക്താക്കളായ നേതാക്കന്മാരെ പിൻപറ്റുന്നതിൽ നിന്ന് താക്കീത് നൽകുകയും അവരെ പിൻപറ്റുന്നത് കൊണ്ടുണ്ടാകുന്ന ഇഹപര ലോകത്തുമുള്ള നഷ്ടം വിവരിക്കുകയും ചെയ്യുന്നു. info

• تنزه الله تعالى عن الظلم في إهلاك أهل الشرك والمعاصي.
• പാപികളെയും ബഹുദൈവ വിശ്വാസികളെയും നശിപ്പിക്കുന്നതിൽ ഒട്ടും അനീതിയില്ല. അതിൽ നിന്നും അല്ലാഹു പരിശുദ്ധനാകുന്നു. info

• لا تنفع آلهة المشركين عابديها يوم القيامة، ولا تدفع عنهم العذاب.
• ബഹുദൈവ വിശ്വാസികളുടെ വിഗ്രഹങ്ങൾ അതിനെ ആരാധിക്കുന്നവർക്ക് ഖിയാമത്ത് നാളിൽ ഉപകാരപ്പെടുകയില്ല. അവരുടെ ശിക്ഷ തടയാനും അവയ്ക്ക് സാധ്യമല്ല. info

• انقسام الناس يوم القيامة إلى: سعيد خالد في الجنان، وشقي خالد في النيران.
• ഖിയാമത്ത് നാളിൽ ജനങ്ങൾ സ്വർഗ്ഗത്തിൽ നിത്യവാസികളായ സൗഭാഗ്യവാനെന്നും നരകത്തിൽ നിത്യവാസികളായ ദൗർഭാഗ്യവാനെന്നും വിഭജിക്കപ്പെടും. info