Translation of the Meanings of the Noble Qur'an - Malayalam translation of Al-Mukhtsar in interpretation of the Noble Quran

external-link copy
87 : 10

وَاَوْحَیْنَاۤ اِلٰی مُوْسٰی وَاَخِیْهِ اَنْ تَبَوَّاٰ لِقَوْمِكُمَا بِمِصْرَ بُیُوْتًا وَّاجْعَلُوْا بُیُوْتَكُمْ قِبْلَةً وَّاَقِیْمُوا الصَّلٰوةَ ؕ— وَبَشِّرِ الْمُؤْمِنِیْنَ ۟

മൂസായ്ക്കും അദ്ദേഹത്തിൻറെ സഹോദരൻ ഹാറൂനും (عليهما السلام) നാം ഇപ്രകാരം സന്ദേശം നൽകി: നിങ്ങൾ രണ്ടുപേരും ഈജിപ്തിൽ നിങ്ങളുടെ ജനങ്ങൾക്ക് അല്ലാഹുവിനെ മാത്രം ആരാധിക്കാൻ വേണ്ടി വീടുകൾ സൗകര്യപ്പെടുത്തുകയും, നിങ്ങളുടെ വീടുകൾ ഖിബ്ലക്ക് (ബൈത്തുൽ മുഖദ്ദസിന്) നേരെയാക്കുകയും, നമസ്കാരം പൂർണമായി നിർവഹിക്കുകയും ചെയ്യുക. സത്യവിശ്വാസികൾക്ക് അല്ലാഹുവിൻറെ സഹായമുണ്ടെന്നും, അവരുടെ ശത്രുക്കളെ അവൻ നശിപ്പിക്കുമെന്നും, അവർക്ക് ഭൂമിയിൽ ആധിപത്യം നൽകുമെന്നും മൂസാ നീ സന്തോഷവാർത്ത അറിയിക്കുകയും ചെയ്യുക.
info
التفاسير:
Benefits of the verses in this page:
• الثقة بالله وبنصره والتوكل عليه ينبغي أن تكون من صفات المؤمن القوي.
• ശക്തനായ വിശ്വാസിയുടെ ഗുണങ്ങളാണ് അല്ലാഹുവിൻ്റെ സഹായം ലഭിക്കുമെന്ന ഉറച്ച വിശ്വാസവും അല്ലാഹുവിൽ ഭരമേല്പിക്കലും info

• بيان أهمية الدعاء، وأنه من صفات المتوكلين.
• പ്രാർത്ഥനയുടെ പ്രാധാന്യം. അത് അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നവരുടെ ഗുണമാണ്. info

• تأكيد أهمية الصلاة ووجوب إقامتها في كل الرسالات السماوية وفي كل الأحوال.
നിസ്കാരത്തിൻറെ പ്രാധാന്യവും അത് -എല്ലാ സന്ദർഭങ്ങളിലും- നിലനിർത്തുക എന്നത് അല്ലാഹു മുൻപ് അവതരിപ്പിച്ച എല്ലാ മത സന്ദേശങ്ങളിലും നിർബന്ധമായിരുന്നു എന്നതും. info

• مشروعية الدعاء على الظالم.
• അക്രമിക്കെതിരെ പ്രാർത്ഥിക്കൽ അനുവദനീയമാണ്. info