Übersetzung der Bedeutungen von dem heiligen Quran - Die malabarische Übersetzung - Abdulhamid Haidar und Kanhi Muhammad.

external-link copy
2 : 29

اَحَسِبَ النَّاسُ اَنْ یُّتْرَكُوْۤا اَنْ یَّقُوْلُوْۤا اٰمَنَّا وَهُمْ لَا یُفْتَنُوْنَ ۟

ഞങ്ങള്‍ വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്നത് കൊണ്ട് മാത്രം തങ്ങള്‍ പരീക്ഷണത്തിന് വിധേയരാകാതെ വിട്ടേക്കപ്പെടുമെന്ന് മനുഷ്യര്‍ വിചാരിച്ചിരിക്കയാണോ?(1) info

1) സത്യസന്ധതയില്ലാതെ വിശ്വാസം കേവല പ്രഖ്യാപനത്തിൽ മാത്രം ഒതുക്കുന്നവർക്ക് സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കാനാവില്ല. ശരിയായ വിശ്വാസവും സൽപ്രവർത്തനവുമാണ് സ്വർഗപ്രവേശനത്തിനുള്ള മാനദണ്ഡം. പരീക്ഷണങ്ങളിലൂടെയാണ് കലർപ്പില്ലാത്ത വിശ്വാസം തെളിയിക്കപ്പെടുക.

التفاسير: