2) തങ്ങള്‍ സമ്പാദിച്ച സ്വത്ത് തങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതല്ലെന്നും ചോദിച്ചുവരുന്ന പാവങ്ങള്‍ക്കും, ജീവിതമാര്‍ഗം തടയപ്പെട്ട അഗതികള്‍ക്കും കൂടി അതില്‍ അവകാശമുണ്ടെന്നുമായിരുന്നു സൂക്ഷ്മത പാലിക്കുന്നവരുടെ നിലപാട്.
3) ആകാശത്തു നിന്നും ലഭിക്കുന്ന മഴയും സൂര്യപ്രകാശവും മുഖേനയാണല്ലോ ജീവജാലങ്ങള്‍ക്കെല്ലാം ആഹാരം ലഭ്യമാകുന്നത്. അല്ലാഹു വാഗ്ദാനം ചെയ്തിട്ടുള്ള രക്ഷാശിക്ഷകളും ഉപരിലോകത്ത് നിന്നുവരുന്നു.
4) നിങ്ങള്‍ക്ക് സംസാരിക്കാന്‍ കഴിയുന്നുവെന്നത് നിങ്ങള്‍ക്ക് നിഷേധിക്കാനാവാത്ത സത്യമാണെങ്കില്‍ അതുപോലെതന്നെ അല്ലാഹുവിന്റെ രക്ഷാശിക്ഷകളുടെ കാര്യവും അനിഷേധ്യമാണെന്നര്‍ഥം.
5) പ്രകൃതിവിരുദ്ധ രതി ഉള്‍പ്പെടെയുള്ള ദുരാചാരങ്ങള്‍ അവസാനിപ്പിക്കാന്‍ ലൂത്വ് നബി(عليه السلام) നിരന്തരം ഉപദേശിച്ചിട്ടും അത് ചെവിക്കൊള്ളാത്ത ജനതയെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നു ദൂതന്മാരായ ആ മലക്കുകള്‍ നിയോഗിക്കപ്പെട്ടത്. ലൂത്വ് നബി(عليه السلام)യുടെ ദേശത്തേക്കു പോകുന്ന വഴിക്കാണ് അവര്‍ ഇബ്‌റാഹീം നബി(عليه السلام)യുടെ അടുത്തുചെന്നത്.
7) അടിമത്ത വ്യവസ്ഥിതിയില്‍ അടിമകളെ ഉടമകള്‍ വിലയ്ക്കു വാങ്ങിയിരുന്നതും സംരക്ഷിച്ചിരുന്നതും ഉടമകള്‍ക്ക് അടിമകള്‍ വരുമാനം ഉണ്ടാക്കിക്കൊടുക്കാന്‍ വേണ്ടിയായിരുന്നു. എന്നാല്‍ അല്ലാഹുവും അടിമകളും തമ്മിലുള്ള ബന്ധം ഇത്തരത്തിലല്ല. അല്ലാഹു തന്റെ അടിമകളില്‍ നിന്ന് ഉപജീവനം ആവശ്യപ്പെടുന്നില്ല. അവനെ മാത്രം ആരാധിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും ചെയ്തുകൊണ്ട് വിജയകരമായ ജീവിതം നയിക്കാന്‍ മാത്രമാണ് മനുഷ്യരോടും ജിന്നുകളോടും അല്ലാഹു ആവശ്യപ്പെടുന്നത്.